ഒരു വലിയചട്ടി നിറയെ ചെറിയ ഉരുളന്‍ കല്ലുകള്‍ നിറച്ചിരിക്കുന്നു. ഈ കല്ലുകളിലേക്ക് തയാറാക്കി വച്ചിരിക്കുന്ന റൊട്ടി ഇടുന്നു. എന്നിട്ട് കടല വില്‍പ്പനക്കാരന്‍ മണലില്‍ കടല വറുത്തെടുക്കുന്നത് പോലെ റൊട്ടിയെ ഉരുളന്‍ കല്ലുകള്‍ കോരിയിട്ട് മൊരിച്ചെടുക്കുന്നു.
ഇത്തരത്തിലുള്ള പാചകരീതി പലരും ആദ്യമായിയാകും കാണുന്നത്. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചൈനീസ് പാചക ചരിത്രം പറയുന്നു. സ്റ്റോണ്‍ ബണ്‍സ് അഥവാ ചൈനീസ് ഭാഷയില്‍ ഷിസിയോ എന്ന് വിളിക്കുന്ന ഈ ബ്രെഡ് മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ്. അധികമായി കാണുന്നത്.
മാവ്, പന്നികൊഴുപ്പ്, സസ്യ എണ്ണ, ഉപ്പ്, കുരുമുളക്, ചൈനീസ് യീസ്റ്റ് എന്നിവ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഈ ബ്രെഡ് ഉണ്ടാക്കുന്നതിന് പ്രത്യേകമായ രീതിയുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇറാനിലും ഇത്തരത്തിലുള്ള റൊട്ടി ഉണ്ടാക്കുന്നുണ്ടെന്നാണ്. ഇത്തരത്തില്‍ ചുട്ട കല്ലുകളില്‍ ഇട്ട് കടല വറുക്കുന്നതുപോലെ റൊട്ടി വറുത്തെടുക്കുന്ന രീതിയുമുണ്ടത്രേ.
രുചിയും ആരോഗ്യവും നല്‍കുന്ന ഭക്ഷണമാണിത്. ഒരു തുള്ളി എണ്ണ പോലും ചേര്‍ക്കാതെയാണ് ഈ റൊട്ടി ഉണ്ടാക്കുന്നത്. ഇത് കാണാനായി തന്നെ വളരെ രസമാണ്. കല്ലുകളുടെ വൃത്തി മുതല്‍ കഴിക്കുന്നവന്റെ അവസ്ഥവരെ കമന്റ് ബോക്സില്‍ നിറഞ്ഞിട്ടുണ്ട്.