സൗന്ദര്യ വര്‍ധന ശസ്ത്രക്രിയയ്ക്കു വിധേയയായ ബ്രസീലിയന്‍ ഗായികയ്ക്ക് ദാരുണാന്ത്യം. ഐ ആം ഫ്രം ദ് ആമസോണ്‍ എന്ന ആല്‍ബത്തിലൂടെ ലോകശ്രദ്ധ നേടിയ ഡാനി ലി (42)യാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുനുള്ള ശസ്ത്രക്രിയയായ ലിപോസിഷന്‍ എന്ന ചികിത്സയാണ് ഡാനി ചെയ്തത്. വയറിന്റെ ഭാഗത്തു നിന്നു കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങള്‍ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 4 ലക്ഷത്തോളം രൂപയാണ് ഇതിനനായി ചെലവഴിച്ചത്. ശസ്ത്രക്രിയയ്ക്കിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു.
ഡാനിക്ക് ഭര്‍ത്താവും ഏഴ് വയസ്സുളള മകളുമുണ്ട് . അഞ്ചാം വയസ്സു മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ഡാനി ലി സംഗീതരംഗത്ത് ഏറെ സജീവമായിരുന്നു. ടാലന്റ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.