ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ഒരുകാലത്ത്. അവരെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം ബ്രാന്‍ജെലീന എന്ന് വിളിച്ചു, ഒരു ദശാബ്ദത്തിലേറെ നീണ്ട ബന്ധത്തിന് ശേഷം അവരുടെ വേര്‍പിരിയല്‍ പോലും ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ബ്രാഡ്പിറ്റ് 500,000 ഡോളര്‍ (ഇന്നത്തെ നിരക്കനുസരിച്ച് 4.15 കോടി) വിലമതിക്കുന്ന അപൂര്‍വമായ 16 കാരറ്റ് വിവാഹ മോതിരം കൊണ്ടാണ് ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.
ആഞ്ജലീന ജോളിയുടെ മോതിരവിരലില്‍ അവിശ്വസനീയമാംവിധം സെക്‌സി എന്ന് തോന്നിക്കുന്ന അതിമനോഹരവും അപൂര്‍വവുമായ 16 കാരറ്റ് വിവാഹനിശ്ചയ മോതിരമായിരുന്നു അത്. 59 കാരനായ പിറ്റും 48 കാരിയായ ജോളിയും ആദ്യമായി കണ്ടുമുട്ടുന്നത് ”മിസ്റ്റര്‍” എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. ജെന്നിഫര്‍ ആനിസ്റ്റണിനുമായി പിറ്റ് ആസമയത്ത് വിവാഹ ബന്ധത്തില്‍ ആയിരുന്നു. തുടര്‍ന്ന് 2005-ല്‍ പിറ്റ് ആനിസ്റ്റണുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ബ്രാ്ഡ്പിറ്റ് ജോളിയെ വിവാഹം കഴിക്കുകയായിരുന്നു.
ദീര്‍ഘനാളത്തെ ലിവിംഗ് ടുഗദറിനു ശേഷം 2014 ഓഗസ്റ്റില്‍ അവര്‍ വിവാഹിതരായി ഇവര്‍ക്ക് ദത്തെടുത്ത കുട്ടികള്‍ ഉള്‍പ്പെടെ ആറു മക്കളുണ്ട്. 2016 ല്‍ കുട്ടികളുമായി സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇവരുടെ മക്കള്‍ വളര്‍ന്നു സുന്ദരികളാണ്. ബ്രാഡും ആഞ്ജലീനയും നിലവില്‍ കുട്ടികള്‍ക്കായി ഒരു കസ്റ്റഡി പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ദീര്‍ഘനാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി പലപ്പോഴും ന്യൂയോര്‍ക്കില്‍ തന്റെ കുട്ടികളുമായിട്ടാണ് കാണപ്പെടുന്നത്.