Good News

ആഗ്രഹിച്ച വാഹനം തന്നെ വാങ്ങി; ആനന്ദ നൃത്തം ചെയ്ത് വൃദ്ധദമ്പതികള്‍- വീഡിയോ

ആഗ്രഹങ്ങള്‍ക്ക് പ്രായം ഉണ്ടോ ? ഇല്ലായെന്നായിരിക്കും ഇതിനുള്ള ഉത്തരം. അധ്വാനിച്ചുണ്ടാക്കിയ സാമ്പാദ്യം കൊണ്ട് ഒരു കാര്‍ സ്വന്തമാക്കിയ സന്തോഷത്തില്‍ ഒരു വൃദ്ധ ദമ്പതികള്‍ സന്തോഷം കൊണ്ട് നൃത്തം ചവിട്ടുകയാണ്. നിസാന്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഈ മനോഹര വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിസാന്‍ മഗ്‌നൈറ്റ് സബ് കോംപാക്ട് എസ് യു വിയുടെ ഡെലിവറി സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരും പാട്ടിനോടൊപ്പം നൃത്തം ചെയ്തത്.

ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇവരുടെ സന്തോഷത്തില്‍ പങ്കാളികളായിരിക്കുകയാണ് നെറ്റിസണ്‍സ്. വാഹനത്തിന് വില വരുന്നതാവട്ടെ 5.87 ലക്ഷം മുതല്‍ 10. 56 ലക്ഷം രൂപ വരെയാണ്. നിസ്സാന്‍ നെക്സ്റ്റ് എന്ന പരിവര്‍ത്തന പദ്ധതിയുടെ ബാഗമായി ആഗോളതലത്തില്‍ അവതരിപ്പിച്ച ആദ്യ മോഡലായ മാഗ്‌നൈറ്റ് രണ്ട് പെട്രോള്‍ എന്‍ജിന്‍ മോഡലുകളുണ്ട്. കാറിലെ ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 97 ബി എച്ച് പിയോളം കരുത്തും 160 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും.

എന്നാല്‍ നാച്ചുറലി ആസ്പിറേറ്റഡ് ഒരു ലീറ്റര്‍ എന്‍ജിന്‍ സൃഷ്ടിക്കുക 71 ബി എച്ച് പി വരെ കരുത്തും 96 എന്‍ എമ്മോളം ടോര്‍ക്കുമാണ്. രണ്ട് എന്‍ജിനുകള്‍ക്കും കൂട്ട് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. സഖ്യത്തിന് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്.ഇതേ എന്‍ജിനൊപ്പം സി വി ടി ഗീയര്‍ബോക്സ് എത്തുന്നതോടെ ഇന്ധനക്ഷമത 17.7 കിലോമീറ്ററാവും.