Featured Good News

ജനിച്ചത് തള്ളവിരലുകളില്ലാതെ; പരിമിതിയെ കഴിവായി മാറ്റി യുവാവ്,; വീഡിയോ വൈറൽ

തള്ളവിരലുകളില്ലാതെ എട്ടു വിരലുകള്‍ മാത്രമായി ജനിച്ച ചൈനീസ് പൗരനായ ചിയാവോ ആൽബേഴ്സ് തന്റെ അപൂർവമായ ഈ അവസ്ഥയെ സർഗ്ഗാത്മകതയായി മാറ്റി. ജനിതക ഘടകങ്ങൾ മൂലമോ ഗർഭകാലത്തെ അണുബാധകൾ മൂലമോ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം 26 വയസ്സുകാരനായ ചിയാവോ എട്ട് വിരലുകളോടെയാണ് ജനിച്ചത്. തള്ളവിരലുകൾ ഇല്ലാതെ ചിയാവോ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിയാവോയ്ക്ക് നാല് മാസം പ്രായമുള്ളപ്പോഴാണ് ഒരു ഡച്ച് ദമ്പതികൾ അദ്ദേഹത്തെ ദത്തെടുത്തത്. തുടർന്ന് നെതർലൻഡ്‌സിലാണ് അദ്ദേഹം വളർന്നത്. കുട്ടിക്കാലത്ത്, തന്റെ വിരലുകളുടെ വ്യത്യാസത്തെക്കുറിച്ച് അയാൾക്ക് കുറച്ചില്‍ തോന്നിയിരുന്നു. ആളുകളുടെ കൗതുകകരവും ചിലപ്പോൾ വിവേചനരഹിതവുമായ ചോദ്യങ്ങൾ അയാൾക്ക് നേരിടേണ്ടിവന്നു. എന്നാൽ യൂറോപ്പിലുടനീളമുള്ള യാത്രകൾ ആത്മവിശ്വാസം വളർത്താനും തന്റെ ഈ പ്രത്യേകതയെ ഉള്‍ക്കൊള്ളാനുംനും ചിയാവോയെ സഹായിച്ചു.

വെള്ളക്കുപ്പികൾ തുറക്കുക, പാനീയങ്ങൾ ഒഴിക്കുക, വസ്തുക്കൾ കൈകാര്യം ചെയ്യുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ ചിയാവോ തന്റെ നാല് വിരലുകൾ ഉപയോഗിച്ച് അനായാസം ചെയ്യുന്നു. ഉരുളക്കിഴങ്ങ് ചിപ്‌സ് (potato chip) ടിന്നുകളിൽ കൈകൾ എളുപ്പത്തിൽ എത്താനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ തമാശയായി സംസാരിക്കുകയും ചെയ്തു.അയാൾ തന്റെ ജീവിതം സോഷ്യൽ മീഡിയയിൽ (@qiaodi_lucky_8 on Instagram) പങ്കുവെക്കുകയും ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്യുന്നു. ഒരു വീഡിയോയിൽ, മണിക്യൂറിന് (manicure) 20% കിഴിവ് ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം തമാശയായി പറയുകയും, തനിക്ക് കൈവിലങ്ങുകളിൽ നിന്ന് എളുപ്പത്തിൽ ഊരിപ്പോരാൻ കഴിയുമെന്നും അവകാശപ്പെട്ടു.തന്റെ ഈ അവസ്ഥയെ ഒരു “സമ്മാനമായി” ആണ് ചിയാവോ കാണുന്നത്. തള്ളവിരലുകൾ “മാന്ത്രികമായി പ്രത്യക്ഷപ്പെട്ടാൽ” പോലും താൻ അത് മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.