Movie News

ഏറ്റവും കൂടുതല്‍ ചുംബന രംഗങ്ങളുള്ള ബോളിവുഡ്ചിത്രം, 30 ലിപ് ലോക്കുകള്‍! പക്ഷേ… ഒരു ബഹുമതി കൂടി…

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബോളിവുഡില്‍ ചുംബനരംഗം തീര്‍ത്തും സര്‍വ്വ സാധാരണമായ ഒന്നായിരുന്നു. മിക്ക ചിത്രങ്ങളിലും നായികാ നായകന്മാര്‍ക്കിടയില്‍ നിരവധി ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്തു പതിവായിരുന്നു. 1930കളില്‍ പോലും ആരും ഇത്തരം രംഗങ്ങളില്‍ സദാചാര പോലീസിംഗ് നടത്തിയിരുന്നില്ല. എന്നിരുന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനും സ്വാതന്ത്ര്യത്തിനും ശേഷം ഈ രീതി അവസാനിച്ചു. ഏകദേശം മൂന്ന് പതിറ്റാണ്ടോളം ചുംബനങ്ങള്‍ സ്‌ക്രീനില്‍ പിന്നെ കണ്ടതേയില്ല. 2000-കളുടെ തുടക്കത്തില്‍ മര്‍ഡര്‍, ഖ്വാഹിഷ് തുടങ്ങിയ ചിത്രങ്ങള്‍ ഈ ട്രെന്‍ഡ് വീണ്ടും ആരംഭിച്ചു. എന്നാല്‍ ശേഷം വന്ന മറ്റൊരു ബോളിവുഡ് സിനിമ ഇതിനെയെല്ലാം മറികടന്നു.

2013ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലറായ ‘3ജി’ സംവിധാനം ചെയ്തത് ഷീര്‍ഷക് ആനന്ദും ശന്തനു റേ ചിബ്ബറും ചേര്‍ന്നാണ്. നീല്‍ നിതിന്‍ മുകേഷും സോണാല്‍ ചൗഹാനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം ഒരു ഇറോട്ടിക് ത്രില്ലര്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. 3G ഒരു വലിയ ചിത്രമായിരുന്നില്ലെങ്കില്‍ പോലും സ്‌ക്രീനില്‍ 30 തവണയാണ് നായിക-നായകന്മാരുടെ ചുംബിച്ചത്. ഇത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു.

20 ചുംബനങ്ങളുള്ള ഇമ്രാന്‍ ഹാഷ്മിയുടെയും മാലിക ഷെരാവത്തിന്റെയും ‘മര്‍ഡറി’നു പേലും ഈ ‘റെക്കോര്‍ഡ് തകര്‍ക്കാനായില്ല. എന്നാല്‍ 3G-യെ ഇതൊന്നും കാര്യമായി സഹായിച്ചില്ല. നിരൂപകരുടെയും പ്രേക്ഷകരുടെയും ഇടയില്‍ നിന്ന് ചിത്രം വന്‍ പ്രതിഷേധമാണ് നേടിയത്. റിവ്യൂ അഗ്രിഗേറ്റര്‍ സൈറ്റായ റോട്ടണ്‍ ടോമാറ്റോസില്‍ വെറും 12% സ്‌കോര്‍ നേടിയതിനാല്‍, ഇതുവരെ നിര്‍മ്മിച്ചതില്‍വച്ച് ഏറ്റവും മോശം ഇന്ത്യന്‍ സിനിമകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമായി 5.9 കോടി രൂപ മാത്രം നേടിയ ഈ ചിത്രം ഒരു ബോക്സ് ഓഫീസ് ദുരന്തം കൂടിയായിരുന്നു, മുതല്‍മുടക്കുപോലു തിരിച്ചു പിടിക്കാനായില്ല.

റിലീസ് ചെയ്തതിന് ശേഷം, നിരവധി സിനിമകള്‍ 3G യുടെ റെക്കോര്‍ഡിനെ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അതേ വര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശി റൊമാന്‍സില്‍ 27 ചുംബനങ്ങള്‍ ഉണ്ടായിരുന്നു. രണ്‍വീര്‍ സിങ്ങും വാണി കപൂറും അഭിനയിച്ച ബെഫിക്രെയിലും 25 ചുംബനങ്ങള്‍ ഉണ്ടായിരുന്നു.