Oddly News

കറുത്തവര്‍ഗ്ഗക്കാരന്റെ പേരു വച്ചപ്പോള്‍ അഭിമുഖത്തിന് പോലും വിളിച്ചില്ല ; വെള്ളക്കാരുടെ വ്യാജപ്പേരിട്ടു, ജോലികിട്ടി

കറുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന യഥാര്‍ത്ഥ പേരില്‍ അപേക്ഷ അയച്ചിട്ട് നിരന്തരം ഒഴിവാക്കലിന് വിധേയനായ ആള്‍ വെളുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന വ്യാജപ്പേരില്‍ അപേക്ഷിച്ചപ്പോള്‍ ജോലിക്കുള്ള അഭിമുഖത്തിന് ക്ഷണം. സംഭവത്തില്‍ സ്ഥാപനത്തിനെതിരേ വര്‍ണ്ണവിവേചനത്തിന് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് യുവാവ്. ഡിട്രോയിറ്റ് നിവാസിയായ ഡൈ്വറ്റ് ജാക്സണാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഷിനോല ഹോട്ടലിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. 2024 ജനുവരിക്കും ഏപ്രിലിനും ഇടയിലായിരുന്നു ജാക്‌സണ്‍ റിസപ്ഷനിസ്റ്റ് സ്ഥാനത്തേക്ക് അപേക്ഷകള്‍ നല്‍കിയത്. പല തവണ അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഒരു തവണ പോലും അഭിമുഖ ഓഫറുകളൊന്നും ലഭിച്ചില്ല. എന്നാല്‍ മറ്റൊരു പേരില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ഉടന്‍ തന്നെ അഭിമുഖത്തിനായി ബന്ധപ്പെട്ടു.

റിസപ്ഷനിസ്റ്റ് സ്ഥാനത്തിനായുള്ള മതിയായ യോഗ്യതകളും ആഡംബര ഡെട്രോയിറ്റ് ഹോട്ടലുകളിലെ ഫ്രണ്ട് ഡെസ്‌ക് റോളുകള്‍ ഉള്‍പ്പെടെ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ അദ്ദേഹത്തിന്റെ മുന്‍കാല പരിചയം രേഖപ്പെടുത്തുന്ന കാര്യങ്ങളുമൊക്കെ ബയോഡേറ്റയില്‍ കാണിച്ചിട്ടും പരിഗണിക്കപ്പെട്ടില്ല. ആവര്‍ത്തിച്ചുള്ള നിരസിക്കലുകളില്‍ നിരാശനായ ജാക്‌സണ്‍, വെള്ളക്കാരായ അപേക്ഷകരുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പേര് എഴുതിച്ചേര്‍ത്തു ഏപ്രിലില്‍ തന്റെ ബയോഡാറ്റയില്‍ മാറ്റം വരുത്തി. ബാക്കി പ്രവൃത്തിപരിചയം, ലൊക്കേഷനുകള്‍, കാലാവധി എന്നിവ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ശേഷിക്കുന്ന യോഗ്യതകള്‍ സമാനമായിരുന്നു.

റെസ്യൂമില്‍ പേര് മാറ്റിയതോടെ ഇദ്ദേഹത്തിന് ജോലിക്കായുള്ള അഭിമുഖത്തിന് ക്ഷണം ലഭിച്ചു. ഇതോടെയാണ് ജാക്‌സണ്‍ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിയമന രീതികളില്‍ വംശീയ വിവേചനം ഉണ്ടെന്ന് ആരോപിച്ച് ഡൈ്വറ്റ് ജാക്സണ്‍ ഷിനോല ഹോട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തു. ജാക്‌സന്റെ യഥാര്‍ത്ഥ പേര് ഉപയോഗിക്കുമ്പോള്‍ അഭിമുഖത്തിനുള്ള അവസരം നിഷേധിച്ചതിനാല്‍, ഇത് മിഷിഗനിലെ എലിയട്ട് ലാര്‍സന്‍ പൗരാവകാശ നിയമത്തിന്റെ ലംഘനമാണ്. ജാക്സണ്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. ഹോട്ടല്‍ പ്രാരംഭ ബയോഡാറ്റ നിരസിച്ചതായും അദ്ദേഹം ആരോപിച്ചു.

അതേസമയം തെറ്റു ബോദ്ധ്യപ്പെട്ട ഹോട്ടല്‍ അധികൃതര്‍ ആരോപണം ഗൗരവമായാണ് കാണുന്നതെന്നും ഒരു തരത്തിലുള്ള വിവേചനവും വെച്ചുപൊറുപ്പിക്കില്ലെന്നും അറിയിച്ചു.