Featured Lifestyle

ഒരു കപ്പ് ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് പോഹയ്ക്ക് 1512; ലോസ് ആഞ്ചെലെസിൽ ഇന്ത്യൻ യുവാവിന്റെ ചായവില്പന വൈറൽ

ഒരു കപ്പ് ചായ 782 രൂപയ്ക്ക് വില്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറുകാരനായ യുവാവ് ലോസ് ആഞ്ചെലെസിലെ സ്ട്രീറ്റിലാണ് ചായ വില്‍പ്പന പൊടിപൊടിയ്ക്കുന്നത്. നാട്ടിലെ ചായയും പോഹയും വിറ്റാണ് യുവാവ് തന്റെ വരുമാനം കണ്ടെത്തുന്നത്. യുവാവ് ചായ വില്‍ക്കുന്ന രീതിയാണ് ഏവരേയും ആകര്‍ഷിയ്ക്കുന്നത്. ഹിന്ദിയില്‍ സംസാരിച്ചാണ് യുവാവ് ചായ വില്‍ക്കുന്നത്.

2026 ജനുവരി ആദ്യം മുതല്‍ തന്നെ യുവാവിന്റെ ചായവില്‍പ്പനയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് പോലുള്ള ഒരു നഗരത്തില്‍, അതിജീവിക്കുക എന്നത് വലിയ ചിലവ് വരുന്ന ഒരു കാര്യം തന്നെയാണ്. ഏകദേശം $8.68 (782 രൂപ) ആണ് ഒരു കപ്പ് ചായയുടെ വില. ഏകദേശം $16.8 (1,512 രൂപ) ആണ് ഒരു പ്ലേറ്റ് പോഹയുടെ വില. എന്നാല്‍, ലോസ് എഞ്ചല്‍സിലെ ജീവിത നിലവാരവും സാധനങ്ങളുടെ വിലയും വച്ച് നോക്കുമ്പോള്‍ ഇതൊരു വലിയ വിലയാണ് എന്ന് പറയാനാവില്ല.

നിരവധിപ്പേരാണ് യുവാവ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് കമന്റുകളുമായി വരുന്നത്. യുവാവിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരും കമന്റുകള്‍ നല്‍കിയിരിക്കുന്നത്. രസകരമായ കമന്റുകളും പലരും നല്‍കിയിട്ടുണ്ട്.