Oddly News

ബീഹാറില്‍ 45 കാരന്‍ ഭാര്യമാതാവിനെ വിവാഹം കഴിച്ചു…! നടത്തിക്കൊടുത്തത് ഭാര്യാപിതാവ്

പാറ്റ്‌ന: ഭാര്യമാതാവിനെ മകളുടെ ഭര്‍ത്താവ് വിവാഹം കഴിച്ചു. ബീഹാറില്‍ നടന്ന വിചിത്രമായ സംഭവത്തില്‍ സിക്കന്ദര്‍ യാദവ് എന്ന രണ്ടു കുട്ടികളുടെ പിതാവായ 45 കാരനാണ് തന്നേക്കാള്‍ വെറും 10 വയസ്സ് മാത്രം മൂപ്പുള്ള 55 കാരി ഗീതാദേവിയെ വിവാഹം കഴിച്ചത്.

ഗീതയുടെ മകളായ തന്റെ ഭാര്യയ്‌ക്കൊപ്പം കഴിയുമ്പോള്‍ തന്നെ സിക്കന്ദറും ഗീതയും പ്രണയത്തിലായി. കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ നീങ്ങുകയായിരുന്നു ബന്ധം പ്രതിസന്ധിയിലായത് ഗീതയുടെ ഭര്‍ത്താവായ ദിലേശ്വര്‍ ദാര്‍വേ ഇരുവരുടേയും രഹസ്യസമാഗമം കയ്യോടെ പിടികൂടി നാട്ടുക്കൂട്ടത്തിന് മുന്നില്‍ അറിയിച്ചതോടെയാണ്. എന്നാല്‍ ഗ്രാമീണര്‍ മുഴുവനും കൂടിയ പഞ്ചായത്തില്‍ തങ്ങളുടെ രഹസ്യബന്ധം സിക്കന്ദര്‍ തുറന്നുപറയുകയായിരുന്നു.

തുടര്‍ന്ന് സിക്കന്ദറും ഗീതയും തമ്മിലുള്ള വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് ദിലേശ്വര്‍ ദര്‍വ് നാട്ടുക്കൂട്ടത്തിന് മുന്നില്‍ തുറന്നു പറയുകയും വിവാഹത്തിന് പഞ്ചായത്ത് സമ്മതിക്കുകയും ചെയ്തു. വിവാഹത്തിനുള്ള സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തതും സിക്കന്ദറിന്റെ ഭാര്യാപിതാവായിരുന്നു. ഒടുവില്‍ ഇരുവരുടേയും വിവാഹം ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.