ഇന്ന് സിനിമ മേഖലയില്‍ നായകന്മാര്‍ക്ക് തുല്യമായ പ്രാധാന്യം തന്നെയാണ് വില്ലന്മാര്‍ക്കും ഉള്ളത്. മുന്‍പ് നായക വേഷം കൈകാര്യം ചെയ്തിരുന്ന താരം ഒരിയ്ക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ അദ്ദേഹത്തെ തേടി വില്ലന്‍ വേഷങ്ങളാണ് കൂടുതലായും എത്തുന്നത്. ബോളിവുഡില്‍ സഞ്ജയ് ദത്തിന് സംഭവിച്ചത് ഇപ്പോള്‍ ബോബി ഡിയോളിന്റെ കാര്യത്തിലാണ് നടക്കുന്നത്.
MXPlayer-ല്‍ സ്ട്രീം ചെയ്യുന്ന ആശ്രമം എന്ന വെബ് സീരീസിന്റെ വിജയമാണ് ബോബി ഡിയോളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കരിയറില്‍ ഒരു മാറ്റം കൊണ്ടുവന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ഈ വേഷം അദ്ദേഹത്തിന് വിജയത്തോടൊപ്പം പ്രശംസയും നേടിക്കൊടുത്തു. ലവ് ഹോസ്റ്റല്‍ എന്ന OTT റിലീസിലാണ് അദ്ദേഹം ആദ്യം വില്ലനായി അഭിനയിച്ചത്. സന്ദീപ് റെഡ്ഡി വംഗ പിന്നീട് തന്റെ 2023-ലെ ബ്ലോക്ക്ബസ്റ്റര്‍ ആനിമലില്‍ ക്രൂരനായ അബ്രാറായി അദ്ദേഹത്തെ അവതരിപ്പിച്ചു. സിനിമയും അബ്രാര്‍ എന്ന കഥാപാത്രവും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ബോബിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചു. ചിത്രം പുറത്തിറങ്ങിയത് മുതല്‍ മൂന്ന് ഭാഷകളിലായി നാല് വ്യത്യസ്ത പ്രോജക്ടുകള്‍ക്കായി ബോബി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
സൂര്യയുടെ പാന്‍-ഇന്ത്യന്‍ ചിത്രമായ കങ്കുവയിലും വില്ലന്‍ വേഷത്തില്‍ എത്തുന്നത് ബോബി ഡിയോള്‍ ആണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം 350 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്നു, ലോകമെമ്പാടുമുള്ള 38 ഭാഷകളില്‍ റിലീസ് ചെയ്യും. NBK109 എന്ന് പേരിട്ട നന്ദമുരി ബാലകൃഷ്ണയുടെ വരാനിരിക്കുന്ന ചിത്രത്തിലും ബോബിക്ക് നെഗറ്റീവ് റോളുണ്ട്. ആശ്രമത്തിന്റെ നാലാം സീസണില്‍ ബാബ നിരാല എന്ന കഥാപാത്രത്തെ ബോബി വീണ്ടും അവതരിപ്പിക്കും. ഈ പ്രോജക്ടുകളുടെയെല്ലാം ബജറ്റ് 1000 കോടി രൂപയില്‍ കൂടുതലാണ്, അതുകൊണ്ട് തന്നെ ബോബി ഇന്ന് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള വില്ലനാണ്.