മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം 17-ന് നടക്കാന്‍ പോകുകയാണ്. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്‍ ആണ് വരന്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത.വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം സംഗീത് ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകള്‍ക്കൊപ്പം പോസ് ചെയ്യുന്ന സുരേഷ് ഗോപിയേയും രാധികയേയുമാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്.
ബ്രിട്ടീഷ് കോളമ്പിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം. യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം. സുരേഷ് ഗോപിരാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.