സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആളുകൾ കോസ്മെറ്റിക് സർജറി ചെയ്യാറുണ്ട്, ഒപ്പം പ്രായക്കുറവ് തോന്നിക്കാനും. ഇവിടെ പ്ലാസ്റ്റിക് സർജനായ ഒരു മകൻ 68 -കാരിയായ തന്റെ അമ്മയ്ക്ക് ഫേസ്‍ലിഫ്റ്റ് സർജറി ചെയ്തു. ഈ അമ്മയുടെ ആഫ്റ്റർ ആൻഡ് ബിഫോർ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
68-കാരിയായ ലിൻഡ ട്രൂസ്‌ഡെയാണ് തന്റെ മകനും പ്ലാസ്റ്റിക് സർജനുമായ ഡോ. കാൾ ട്രൂസ്‌ഡെയ്‌ലിന്റെ അടുത്താണ് സൗന്ദര്യവർദ്ധക ചികിത്സകൾക്ക് വിധേയായത്. നാല് മാസത്തെ ചികിത്സയ്ക്ക് ലിൻഡയെ കണ്ടാൽ ഒരു 25 വയസ്സെങ്കിലും കുറഞ്ഞതായി തോന്നും.
കുറച്ചു നാളുകളായി ലിൻഡ മകനോട് കോസ്മെറ്റിക് സർജറിയെ കുറിച്ച് പറയാറുണ്ടായിരുന്നു. അപ്പോള്‍ മകൻ പറഞ്ഞത് അമ്മയ്ക്ക് അതിന്റെ ആവശ്യമില്ല എന്നായിരുന്നു. ഒടുവിൽ, അമ്മയ്ക്ക് പ്രായമായപ്പോഴുണ്ടായ ചില മാറ്റങ്ങള്‍ കണ്ടപ്പോൾ മകൻ തന്നെ അമ്മയോട് അങ്ങോട്ട് സർജറി ചെയ്യാമെന്ന് പറയുകയായിരുന്നു എന്നാണ് പീപ്പിൾ എന്ന അമേരിക്കൻ വീക്കിലി മാഗസിനോട് ലിൻഡ പറഞ്ഞത്.
രണ്ട് തവണകളായിട്ടാണ് ലിൻഡയ്ക്ക് സർജറി ചെയ്തത്. ചികിത്സയുമായി ബന്ധപ്പെട്ട വേദനകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതിലും വലിയ വേദന ശരിക്കും ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് ലിൻഡ പറഞ്ഞത്. ശരിക്കും മുഖം വലിഞ്ഞു മുറുകുന്നത് പോലെയാണ് തോന്നിയത് എന്നും ലിൻഡ പറയുന്നു.
അമ്മയ്ക്ക് നടത്തിയപോലയുള്ള ശസ്ത്രക്രിയകൾക്ക് കാൾ സാധാരണയായി ഒരു കോടി രൂപയിൽ കൂടുതൽ വരെയാണ് ഈടാക്കാറ്. എന്നാൽ, അമ്മയിൽ നിന്നും കാൾ ചാര്‍ജ് വാങ്ങിയിരുന്നില്ല. എനിക്ക് ജന്മം നൽകിയ ഒരാളിൽ നിന്നും എങ്ങനെയാണ് നിങ്ങൾ പണം ഈടാക്കുക എന്നാണ് കാൾ ചോദിക്കുന്നത്.
സർജറിക്ക് മുമ്പും ശേഷവും ഉള്ള ലിൻഡയുടെ രൂപം നെറ്റിസൺസിനെ അമ്പരപ്പിച്ചു. നിരവധിപ്പേരാണ് ആ അമ്പരപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.




