Lifestyle

‘ബെംഗളൂരുവില്‍ രാത്രി 10 കഴിഞ്ഞാല്‍ കോണ്ടത്തിന് വന്‍ ഡിമാന്‍ഡ്’; ഒപ്പം മസാല ചിപ്സും- റിപ്പോര്‍ട്ട്

സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം അധികമായി വിറ്റഴിഞ്ഞത് ബെംഗളൂരു നഗരത്തിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് . ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത് രാത്രി 10 നും 11 നും ഇടയിലുള്ള സമയത്താണ് . ഇതില്‍ ഫ്ളേവേഡ് കോണ്ടത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

രാത്രിയില്‍ ഇതുകൂടാതെ ബെംഗളൂരുവില്‍ അധികം ഓര്‍ഡര്‍ ലഭിച്ചത് മസാല ചിപ്സിനും കുര്‍ക്കുറെയ്ക്കുമാണെന്നും കമ്പനി വ്യക്തമാക്കുന്നു. അടിവസ്ത്രത്തിന്റെ വില്‍പ്പനയിലും ബെംഗളൂരു മുന്നിലാണ്. ഹൈദരാബാദിലും മുംബൈയിലുള്ളവര്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്രയും അടിവസ്ത്രങ്ങള്‍ ബെംഗളൂരുവില്‍ മാത്രമായി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൂജ സാധാനങ്ങള്‍, പാര്‍ട്ടികള്‍ക്ക് വേണ്ടതായ സാധാനങ്ങള്‍ എന്നിവയും വന്‍തോതില്‍ ആളുകള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ വാങ്ങിയട്ടുണ്ട്. രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ 1.8 മടങ്ങ് ഓര്‍ഡറുകളാണ് ഷോട്ട് ഗ്ലാസുകള്‍ക്കും ,വൈനും, ദീപാവലി സീസണില്‍ മാത്രം ബെംഗളൂരുവില്‍ നിന്ന് ലഭിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹൈദരാബാദും ഡല്‍ഹിയുമാണ് ബെംഗളൂരുവിന് വെല്ലുവിളിയുയര്‍ത്തിയ മറ്റ് നഗരങ്ങള്‍. ബിരിയാണിയാണ് ബെംഗളൂരുവില്‍ അധികമായി വിറ്റുപോയ ഭക്ഷണം. കഴിഞ്ഞ വര്‍ഷം ഒരു ബെംഗളൂരു നിവാസി 49,900ലതികം തവണയാണ് പാസ്ത വാങ്ങിയതെന്നും സ്വിഗ്ഗി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *