Health

മാനസിക പിരിമുറുക്കം കുറയ്ക്കും; ഗര്‍ഭിണികള്‍ യോഗ ചെയ്താല്‍ ലഭിയ്ക്കുന്നത്

ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭകാലത്ത് ചെയ്യാന്‍ പറ്റുന്ന യോഗയും വ്യായാമവും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ഗര്‍ഭകാലത്ത് ചെയ്യുന്ന യോഗയാണ് Prenatal Yoga. ഇത് ചെയ്യുന്നത് വഴി പ്രസവം അനായാസം നടക്കും എന്നത് മാത്രമല്ല, ഗര്‍ഭകാലത്ത് പല സ്ത്രീകളും നേരിടുന്ന മാനസികവും ശാരീരികവുമായിട്ടുള്ള ബുദ്ധിമുട്ടുകളെ ഒരു പരിധി വരെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. Prenatal Yoga ചെയ്താല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം…

  • ഉറക്കം – ഗര്‍ഭിണികളില്‍ പലരിലും ഉറക്കക്കുറവ് ഒരു വില്ലനായി പ്രത്യക്ഷപ്പെടാറുണ്ട്. ഉറക്കം കൃത്യമായില്ലെങ്കില്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇവരെ നയിക്കാം. ഇവ ഒഴിവാക്കുനന്തിനായി യോഗ പതിവാക്കാവുന്നതാണ്.
  • മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും – ഗര്‍ഭിണിയാകുന്നത് മുതല്‍ പല സ്ത്രീകളിലും പ്രധാനമായും കണ്ട് വരുന്ന ഒരു പ്രശ്നമാണ് മാനസിക പിരിമുറുക്കം. അമിതമായി ടെന്‍ഷന്‍ അനുഭവിക്കുക, കുട്ടിയെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍, അതുപോലെ, എന്തെങ്കിലും പറ്റുമോ എന്നെല്ലാം ടെന്‍ഷന്‍ ഉണ്ടാകുന്നു. ഇത് മാത്രമല്ല, ഒപ്പം സഹായിക്കാന്‍ ആരുമില്ലെങ്കില്‍ ഇത് ഇവരുടെ മാനസികാവസ്ഥയെ പോലും താറുമാറാക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്നും മോചനം നല്‍കാനും മനസ്സിനെ ഏകോപിപ്പിക്കാനും സമാധാനത്തോടെ ഇരിക്കാനും ശാന്തത ലഭിക്കുന്നതിനും ഈ Prenatal Yoga സഹായിക്കുന്നുണ്ട്.

നന്നായി ശ്വാസം ഉള്ളിലേയ്ക്ക് എടുത്ത് ചെയ്യുന്ന യോഗ ആയതിനാല്‍ തന്നെ ഇത് പേശികളെ റിലാക്സ് ചെയ്യിപ്പിക്കുകയും മനസ്സിന് ശാന്തത ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. യോഗ ചെയ്യുന്നതിലൂടെ മെലാറ്റോണിന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുകയും അത് മനസ്സിനേയും അവരുടെ ഇമോഷണല്‍ ഹെല്‍ത്തിനേയും നല്ല ആരോഗ്യപരമായി തന്നെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് നല്ല ഉറക്കം ലഭിക്കാനും ഗര്‍ഭിണികളെ സഹായിക്കുന്നുണ്ട്.

  • പ്രസവത്തിന് മുന്നോടി – പ്രസവിക്കുന്നതിന് മുന്നോടിയായി ശരീരത്തെ അതിന് വേണ്ടി സെറ്റാക്കാനും യോഗ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, പലര്‍ക്കും പ്രസവാനന്തര മാനസിക പിരിമുറുക്കങ്ങള്‍ കണ്ട് വരുന്നു. ഇവ ഇല്ലാതാക്കാനും മനസ്സിനെ നിയന്ത്രിക്കാനും യോഗ ഒരു പരിധിവരെ സഹായിക്കുന്നു എന്ന് തന്നെ പറയാം.
  • ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കും – ഗര്‍ഭിണിയാകുമ്പോള്‍ ശരീരത്തില്‍ പലവിധത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. ഇത് പല ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്കും ഓരോരുത്തരേയും നയിക്കും. നടുവേദന അടുപോലെ, പെല്‍വിക് പേശികള്‍ക്കുള്ള സ്ട്രെസ്സ് എന്നിവയെല്ലാം മാനേജ് ചെയ്യുന്നതിന് യോഗ ശീലിക്കുന്നത് നല്ലതാണ്. ഇത് മാത്രമല്ല, ബോഡി നല്ല വഴക്കമുള്ളതാകാനും, ഇത് വഴി പ്രസവവേദന കുറയാനും ഇത് സഹായിക്കും. കൂടാതെ, ഗര്‍ഭിണി ആയിരിക്കുമ്പോഴുണ്ടാകുന്ന പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
  • കുഞ്ഞിനോടുള്ള അടുപ്പം – പലപ്പോഴും തുടക്കക്കാലത്ത് പല സ്ത്രീകള്‍ക്കും കുഞ്ഞിനോട് അത്ര അടുപ്പം തോന്നണമെന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനും അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹവും വാത്സല്യവും തോന്നേണ്ടത് അനിവാര്യമാണ്. ഇത് തോന്നുന്നതിനായി Prenatal Yoga ചെയ്ത് പ്രാക്ടീസ് ചെയ്യുന്നത് സഹായിക്കും.