Health

ഉറങ്ങുന്നതിന് മുമ്പ് കുതിർത്ത അത്തിപ്പഴം കഴിച്ചാല്‍… ചില്ലറയല്ല ഗുണങ്ങൾ

രാത്രി മുഴുവൻ കുതിർത്ത അത്തിപ്പഴം ഉറങ്ങുന്നതിന് മുമ്പ് കഴിച്ചാല്‍ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് അറിയാ​മോ? ഇത് ദഹനക്ഷമതയും പോഷകങ്ങളുടെ ആഗിരണവും വർദ്ധിപ്പിക്കും. മികച്ച ഉറക്കം, ദഹനം എന്നിവയ്ക്കും ഇത് സഹായകമാണ് .

നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ നിറഞ്ഞ അത്തിപ്പഴത്തിന് ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളെയും പിന്തുണയ്ക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുക, മെച്ചപ്പെട്ട ചർമ്മ ആരോഗ്യം, മെച്ചപ്പെട്ട ഉറക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മികച്ച പ്രകൃതിദത്ത പ്രതിവിധിയായി ഇവ ഉപയോഗിച്ച് വരുന്നു .

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

ഇവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. കുതിർക്കുന്ന പ്രക്രിയ ദഹന എൻസൈമുകളെ സജീവമാക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

അത്തിപ്പഴം കുതിർക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള അവയുടെ കഴിവ് വർദ്ധിപ്പിക്കുന്നു. ഇത് പ്രമേഹമുള്ളവർക്കും സ്ഥിരമായ ഊർജ്ജ നില നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും നല്ലതാണ് .

മെച്ചപ്പെട്ട ഉറക്കം

കുതിർത്ത അത്തിപ്പഴം ഉറക്കം മെച്ചപ്പെടുത്തുന്നതിനും ശാന്തത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും .

ചർമ്മ ആരോഗ്യം

കുതിർത്ത അത്തിപ്പഴം പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ഘടനയും തിളക്കവും മെച്ചപ്പെടുത്തും.

ഭാരം നിയന്ത്രിക്കുന്നു

കുതിർത്ത അത്തിപ്പഴം രാത്രി ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇത് അമിത ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *