Featured Sports

വിരാട്‌കോഹ്ലിയുടെ 18-ാം നമ്പറും വിരമിക്കുമോ ; BCCI നല്‍കിയ മറുപടി ഇങ്ങിനെ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനും എംഎസ് ധോണിക്കും വേണ്ടി ചെയ്തതുപോലെ വിരമിച്ച വിരാട് കോഹ്ലിയുടെ ജേഴ്സിയും ബിസിസിഐ തിരിച്ചെടുക്കുമോ? കാന്റര്‍ബറിയിലെ സെന്റ് ലോറന്‍സ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ ഇന്ത്യ എയുടെ മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ ഐക്കണ്‍ 18-ാം നമ്പര്‍ ജേഴ്സി ധരിച്ച മുകേഷ് കുമാറിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.

മുകേഷിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലായി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കെതിരേ വിദ്വേഷ സന്ദേശങ്ങള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു. ആരാധകര്‍ പൊട്ടിത്തെറിച്ചു. കഴിഞ്ഞ മാസം ആദ്യം പരമ്പരാഗത ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനോട് ഇത് അനാദരവ് കാണിക്കുന്ന നടപടിയാണെ ന്നായിരുന്നു പ്രതികരണം അനുവദിച്ച ബിസിസിഐയ്ക്കും കിട്ടി.

ഉടന്‍ ബിസിസിഐ മറുപടിയുമായി എത്തി. ഇന്ത്യ എ മത്സരത്തിനിടെ ഒരു കളിക്കാ ര ന് ഏത് ജേഴ്സി നമ്പറും തിരഞ്ഞെടുക്കാമെങ്കിലും, ഒരു അന്താരാഷ്ട്ര മത്സരത്തില്‍ അ വ ന്റെ/അവളുടെ കിറ്റ് നമ്പര്‍ മുമ്പത്തേത് പോലെ തന്നെ തുടരുമെന്ന് ബിസിസിഐ ഉ ദ്യോഗസ്ഥന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടു ക്കപ്പെ ടാത്ത മുകേഷിനെ മത്സരത്തിലേക്ക് തിരഞ്ഞെടുത്താല്‍, വെസ്റ്റ് ഇന്‍ഡീസിലെ സീനി യര്‍ ടീമിന്റെ അരങ്ങേറ്റ സമയത്ത് അദ്ദേഹം ധരിച്ചിരുന്ന 49 ാം നമ്പര്‍ ജഴ്‌സി ആയിരി ക്കും.

50 ഓവര്‍ ഫോര്‍മാറ്റില്‍ കോഹ്ലി സജീവമായ ഒരു അന്താരാഷ്ട്ര കളിക്കാരനായി തുടരുമ്പോള്‍, സച്ചിനെയും (ജേഴ്സി നമ്പര്‍ 10), ധോണിയെയും (ജേഴ്സി നമ്പര്‍ 7) പോലെ, ടെസ്റ്റ് ടീമിലേക്ക് വരുന്ന ഒരു പുതിയ കളിക്കാരനും ഒരു ലെഗസി നമ്പറിന്റെ ഭാരം താ ങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.