Featured Lifestyle

കുളിയും കഴിപ്പും ഒരുമിച്ച്… കറിയില്‍ കുളിക്കാം, ഇതാണ് പുതിയ ട്രെന്‍ഡ്

ചൈനീസ് ഭാഷയില്‍ ” വെന്‍ക്വാന്‍ ” എന്നറിയപ്പെടുന്ന ചൂടുനീരുറവകള്‍ ചൈനക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതി അര്‍ജിച്ച വിനോദമാണ്. അതും ശൈത്യകാലത്ത്. ഇവിടെ നീരുറവകള്‍ പ്രകൃതിദത്തമായതും മനുഷ്യനിര്‍മിതമായവയുമെല്ലമുണ്ട്. ഹുവാക്കിങ് പാലസ്, ക്രസന്റ് മൂണ്ട് പൂള്‍, എന്നിവയെല്ലാം പ്രശസ്തമായ ചുടുനീരുറവകളാണ്.

എന്നാല്‍ രുചികരമായ കുളി അനുഭവം നല്‍കുന്ന ചുടുനീരുറവകളാണ് ട്രെന്‍ഡായത് .ചൂടുള്ള വെള്ളത്തില്‍ ഭക്ഷണം കലക്കി അതില്‍ ഇറങ്ങി കുളിക്കുന്ന രീതിയാണത്രേ ഇത്.

ഇത്തരത്തിലുള്ള ആശയം ആദ്യം മുന്നോട്ട് വെച്ചത് 2018 ല്‍ ഹാങ്ഷൗവിലുള്ള ഫസ്റ്റ് വേള്‍ഡ് ഹോട്ടലാണ്. ചെറിയ പൂള്‍ ക്രമീകരിച്ചു പലതായി വിഭജിച്ച ശേഷം ഒരോന്നിലും ആപ്പിള്‍, വാഴപ്പഴം, ചോളം, ലെട്ട്യൂസ് എന്നിവ നിറച്ചു. പരമ്പരാഗത ചൈനീസ് ഹോട്ട് പോട്ട് സംസ്കാരത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ രീതി അതിഥികള്‍ക്കിടയില്‍ പെട്ടെന്ന് ക്ലിക്കായി.


ഇതിന് പിന്നാലെ പച്ചക്കറികള്‍ക്ക് പകരമായി മാംസവിഭവങ്ങളും വിളമ്പാനായി ആരംഭിച്ചു. പൂളില്‍ ഇറങ്ങി വേണങ്കില്‍ അവ പാത്രത്തിലാക്കി കഴിക്കാം. ഇത് ക്രമേണ മറ്റ് റിസോര്‍ട്ടുകളും ഏറ്റെടുത്തു.

സിചുവാനിലെ ചോങ്‌കിംഗിലുള്ള റോങ്‌ഹുയി ഹോട്ട് സ്പ്രിംഗ് വില്ലേജള സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ക്ക് 40,000 വോൺ അഥവാ 2951 രൂപയാണ് ഈ അനുഭവത്തിനായി ഹോട്ടല്‍ ഈടാക്കുന്നത്. എന്നാല്‍ പൂളിനുള്ളില്‍ കാണുന്ന പല പച്ചക്കറി സാധനങ്ങളും വെറും മോഡലുകള്‍ മാത്രമാണ് എന്നാണ് അധികൃതര്‍ പറയുന്നത്.