ശശി തരൂരും ബേസിൽ ജോസഫും ഒന്നിച്ചുള്ള ‘സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്. തരൂരിന്റെ ‘ഒടുക്ക’ത്തെ ഇംഗ്ലീഷിന് മുന്നിൽ പതറാതെ തിരിച്ചടിക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം.
പക്ഷേ, ഇംഗ്ലീഷ് മാത്രമല്ല, ബേസിലിനെ മലയാളവും പറഞ്ഞ് ഞെട്ടിക്കുകയാണ് തരൂര്‍. വീഡിയോയുടെ ഹൈലൈറ്റ് ഈ മലയാളം ഡയലോഗ് ആണ്. ‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. പ്രമോ വീഡിയോയുടെ ആദ്യ എപ്പിസോഡില്‍ നടന്‍ പൃഥ്വിരാജുമായുള്ള ബേസിലിന്റെ വീഡിയോയും വൈറലായിരുന്നു.
തിരുവന്തപുരം കൊമ്പൻ ടീമിന്റെ രക്ഷാധികാരിൽ ഒരാളാണ് ശശി തരൂർ. ഒക്ടോബർ 5നാണ് തിരുവനന്തപുരം കൊമ്പൻ, കണ്ണൂർ വാരിയേസുമായി ഏറ്റുമുട്ടുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരം ബേസിലിന്റെ കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്സിയും തമ്മിലാണ്. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. രണ്ടാം മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് മലപ്പുറം എഫ്സിയും തൃശൂർ എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.




