ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആഗോള കളക്ഷൻ 60 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ കേരള കളക്ഷൻ 30 കോടി പിന്നിട്ടിരുന്നു. ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ ആയി അതിരടി മാറിയിട്ടുണ്ട്. റിലീസ് ചെയ്ത് ഏകദേശം രണ്ട് വാരങ്ങൾ പിന്നിടുമ്പോഴും മികച്ച കളക്ഷൻ ആണ് ചിത്രം നിലനിർത്തുന്നത്. ആദ്യ വാരത്തിലും രണ്ടാം വാരത്തിലും ഗംഭീര പ്രേക്ഷക Read More…
Tag: basil joseph
‘ സർ, വൃത്തികേട് പറയരുത്’; ബേസിലിനെ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ശശി തരൂർ, മലയാളവും
ശശി തരൂരും ബേസിൽ ജോസഫും ഒന്നിച്ചുള്ള ‘സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്. തരൂരിന്റെ ‘ഒടുക്ക’ത്തെ ഇംഗ്ലീഷിന് മുന്നിൽ പതറാതെ തിരിച്ചടിക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം. പക്ഷേ, ഇംഗ്ലീഷ് മാത്രമല്ല, ബേസിലിനെ മലയാളവും പറഞ്ഞ് ഞെട്ടിക്കുകയാണ് തരൂര്‍. വീഡിയോയുടെ ഹൈലൈറ്റ് ഈ മലയാളം ഡയലോഗ് ആണ്. ‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. പ്രമോ വീഡിയോയുടെ ആദ്യ എപ്പിസോഡില്‍ നടന്‍ പൃഥ്വിരാജുമായുള്ള ബേസിലിന്റെ Read More…
‘മരണമാസ്സ്’ ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത: സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ ധീരതയാണ് വെളിപ്പെടുത്തുന്നതെന്നതാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡാർക്ക് ഹ്യൂമറും സ്പൂഫും ചേർത്ത genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയാണെന്ന അഭിപ്രായത്തോടെ തുടങ്ങുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ‘ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ Read More…
ട്രാൻസ്ജെൻഡർ അഭിനയിച്ചു, മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. എന്നാൽ കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. “കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല Read More…
ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’ ഓഗസ്റ്റ് 15ന്
“ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !” ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും. ഒരു കഥാപാത്രത്തിന്റെ മാറ്റുകൂടുന്നത് അത് ഭദ്രമായ കൈകളിൽ ചെന്നെത്തുമ്പോഴാണ് കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അച്ചടക്കത്തോടെയും പക്വതയോടുംകൂടി അവതരിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ കർത്തവ്യം. എണ്ണിയാലൊതുങ്ങാത്തത്ര അഭിനേതാക്കൾ ഇന്ന് ഇന്റസ്ട്രിയിലുണ്ട്. അതിൽ മലയാളികൾക്ക് തന്റെതെന്ന് അഹങ്കാരത്തോടെ അവകാശപ്പെടാവുന്ന അഭിനേതാക്കളിൽ ഒരാളാണ് ഗ്രേസ് Read More…
ഗുരുവായൂരമ്പല നടയിലെ കല്യാണ പന്തലിൽ തിരക്കേറുന്നു !! ബോക്സ്ഓഫീസ് റിപ്പോർട്
പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 Read More…
കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! “ഗുരുവായൂര്‍ അമ്പലനടയില്‍” കല്യാണപ്പാട്ട് ഇറങ്ങി
പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” സിനിമയുടെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ Read More…
കല്യാണം നടത്തുമെന്ന് പൃഥ്വിരാജ്, വേണ്ടെന്ന് ബേസില്‍; “ഗുരുവായൂരമ്പല നടയിൽ” ട്രെയിലർ
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര Read More…
പൃഥ്വിരാജ് സുകുമാരനും, ബേസിൽ ജോസഫും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ Read More…









