ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbaroda.in വഴി അപേക്ഷിക്കാം. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 24 ആണ്.
യോഗ്യതാ മാനദണ്ഡങ്ങള്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം (ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി – IDD ഉള്‍പ്പെടെ).
അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം, വായിക്കാനും, എഴുതാനും, സംസാരിക്കാനും, മനസ്സിലാക്കാനും ഉള്ള കഴിവ് ഇതില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗാര്‍ത്ഥിയുടെ പ്രായം 21 വയസ്സിനും 30 വയസ്സിനും ഇടയിലായിരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓണ്‍ലൈന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അല്ലെങ്കില്‍ തുടര്‍ന്നുള്ള വിലയിരുത്തലിന് അനുയോജ്യമായി കണക്കാക്കുന്ന മറ്റേതെങ്കിലും വിലയിരുത്തല്‍ രീതി എന്നിവ ഉള്‍പ്പെടും. ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളെ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവിനും ക്ഷണിക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ 120 ചോദ്യങ്ങള്‍ ഉണ്ടാകും, ആകെ മാര്‍ക്ക് 120 ആയിരിക്കും. പരീക്ഷ 120 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും.
അപേക്ഷാ ഫീസ്
ജനറല്‍, EWS, OBC വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് 850 രൂപയാണ്, ഇതിനോടൊപ്പം ബാധകമായ പേയ്‌മെന്റ് ഗേറ്റ്വേ ചാര്‍ജുകള്‍ ഉണ്ടാകും. SC, ST, PwD, വിമുക്തഭടന്മാര്‍, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസ് 175 രൂപയും ഗേറ്റ്വേ ചാര്‍ജുകളും ഉണ്ടാകും.
പേയ്‌മെന്റ് പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, അല്ലെങ്കില്‍ ലഭ്യമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.bankofbaroda.in/




