Oddly News Wild Nature

ആനക്കൂട്ടത്തിലേക്ക് ആഹ്ലാദത്തോടെ ഓടിയടുക്കുന്ന കുട്ടിയാന: മനം നിറച്ച് വീഡിയോ

ഏറ്റവും ക്യൂട്ട് ആയ മൃഗങ്ങളിൽ മുൻപന്തിയിലാണ് കുട്ടിയാനകളുടെ സ്ഥാനം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവെക്കപ്പെട്ട ഒരു കുട്ടിയാനയുടെ വീഡിയോ കുട്ടിയാനകള്‍ എത്രത്തോളം ഹൃദയം കവരുമെന്ന് തെളിയിക്കുകയാണ്.

ആനക്കൂട്ടത്തിനടുത്തേക്ക് ആഹ്ലാദത്തോടെ ഓടുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോയാണിത്. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

വിഡിയോയിൽ ആവേശത്തോടെ ഒരു ആനക്കുട്ടി തന്റെ കൂട്ടത്തെ പിന്തുടരുന്നതാണ് കാണുന്നത്. കുടുംബത്തിലെ മറ്റുള്ളവരുമായി വീണ്ടും ഒന്നിക്കാൻ ആന മത്സരിച്ചോടുകയാണ്.

വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ X-ൽ പങ്കുവെച്ച വീഡിയോ, “ഒന്ന് വെയിറ്റ് ചെയൂ… എന്റെ കാലുകൾ ചെറുതാണ്. ആനകൂട്ടത്തോടൊപ്പം ഓടാൻ ശ്രമിക്കുന്ന കുഞ്ഞന്റെ വീഡിയോ മനോഹരമാണ്. ഇത് ഓരോ തവണ കാണുമ്പോഴും എനിക്ക് വളരെ സന്തോഷം തോന്നുന്നു.”

വീഡിയോ ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി, വീഡിയോ ഒരേസമയം കാഴ്ചക്കാരെ ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തു.

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോയോട് പ്രതികരിച്ചു, രംഗത്തെത്തി ഒരു ഉപയോക്താവ് “കൊള്ളാം…ഇത് ഇഷ്‌ടപ്പെട്ടു” എന്ന് പറഞ്ഞു, മറ്റൊരു ഉപയോക്താവ് “അയ്യോ… ആ കുഞ്ഞു ചുവടുകൾ… വളരെ മനോഹരം” എന്ന് എഴുതി.

മൂന്നാമത്തെയാൾ എഴുതി, “സർ, ഞാൻ ഇത് ഒരുപാടു തവണ കണ്ടു. കാരണം ഈ വീഡിയോ കാണുമ്പോൾ; എന്റെ ഹൃദയം സ്നേഹത്താൽ നിറയുന്നു.”

Leave a Reply

Your email address will not be published. Required fields are marked *