സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പങ്കിട്ട ഒരു സമീപകാല വീഡിയോയില്‍, പ്രാഗ് മൃഗശാലയിലെ ഒരു ആനക്കുട്ടിയുടെ ദൃശ്യം ലോകം മുഴൂവന്‍ നെറ്റിസണ്‍മാരുടെ മനം കവരുന്നു. കളിച്ചു തളര്‍ന്ന ഒരു ആനക്കൂട്ടി നിലത്തുകിടന്ന് ഉറങ്ങിപ്പോകുന്നതും അതിനെ ഉണര്‍ത്താന്‍ കഴിയാതെ ആനക്കൂട്ടി മൃഗശാലയിലെ അധികൃതരെ വിളിക്കുന്നതും അവര്‍ എത്തി കുഞ്ഞാനയെ ഉണര്‍ത്തിയപ്പോള്‍ അമ്മ ആശ്വസിക്കുന്നതുമാണ് രംഗം.
തളര്‍ന്നുപോയ ആനക്കുട്ടി ഉറക്കത്തിനായി നിലത്തു വീണു കിടക്കുന്നതോടെയാണ് ദൃശ്യം തുടങ്ങുന്നത്. ജാഗരൂകരും കരുതലുള്ളതുമായ അമ്മയാന തന്റെ കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമം നടത്തി. മൃദുലമായ സ്പര്‍ശനവും മൃദുവായ കാഹളവും ഉപയോഗിച്ച് അവള്‍ കുഞ്ഞാനയെ ഉണര്‍ത്താന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, കുട്ടിയാന നല്ല ഉറക്കത്തിലായി. ഇതോടെ ആന പിന്നീട് സഹായത്തിനായി മൃഗശാലാ പ്രവര്‍ത്തകരെ വിളിച്ചു. ആശങ്കാകുലരായ പരിപാലകര്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. ഉറങ്ങിക്കിടന്ന ആനക്കുട്ടിയെ സൗമ്യമായ അനുനയത്തിലൂടെ ഉണര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഉണര്‍ന്ന ഉടന്‍ കുട്ടിയാന അമ്മയുടെ അടുത്തേക്ക് മടങ്ങി.
ആനക്കുട്ടിയുടെ കൗതുകകരമായ കുസൃതിത്തരങ്ങള്‍ കണ്ട് നെറ്റിസന്‍മാര്‍ ഒന്നടങ്കം ആഹ്ലാദിക്കുകയും മൃഗപാലകരുടെ പെട്ടെന്നുള്ള പ്രതികരണത്തെ അഭിനന്ദിക്കുകയും ചെയ്തു. കണ്ണുകളിലേക്ക് നോക്കിയാല്‍ ആനകള്‍ക്ക് പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് ഒരാഹ പറഞ്ഞു. അവ ഉയര്‍ന്ന ബുദ്ധിശക്തിയുള്ള ഇനങ്ങളാണ്. മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു, ‘അതൊരു നല്ല സ്വപ്നമായിരുന്നു’. മൂന്നാമന്‍ കളിയാക്കി, ‘ഞാന്‍ ഇന്ന് കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ കാര്യം.’ഒരാള്‍ ഇങ്ങിനെ കുറിച്ചു.