Movie News

ആസാദി, മെഡിക്കൽ ഫാമിലി ത്രില്ലർ, പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ്

മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്നു നാമകരണം ചെയ്തിരിക്കുന്നു. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

വാണി വിശ്വനാഥ് പത്തു വർഷത്തെ ഇടവേളക്കുശേഷം മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഈചിത്രത്തിൽ.ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്ന ഈ ചിത്രത്തിൽ രവീണാ രവിയാണ് നായിക.മാമന്നൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ രവീണയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ..

ടി.ജി.രവി, രാജേഷ് ശർമ്മ ,ബോബൻ സാമുവൽ സാബു ആമി, അഭിരാം, ഫൈസൽ, ജീലു ജോസഫ്, വിജയകുമാർ (കാപ്പ ഫെയിം) ആന്റണി ഏലൂർ, അസിൻ, ബിനോ ,ആശാ മഠത്തിൽ എന്നിവരും പ്രധാന താരങ്ങളാണ്. സംവിധായകൻ സാഗറിന്റെതാണു തിരക്കഥ. ഗാനങ്ങൾ – ഹരി നാരായണൻ – സംഗീതം വരുൺ ഉണ്ണി .ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി .എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള. കലാസംവിധാനം -സഹസ് ബാലചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് സത്യ പ്രൊജക്റ്റ് ഡിസൈനർ – സ്റ്റീഫൻ വല്യാറ പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് –പ്രതാപൻ കല്ലിയൂർ, സുജിത് അയണിക്കൽ . പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി ഏലൂർ.വാഴൂർ ജോസ്.ഫോട്ടോ – ഷിജിൻ.