Movie News

“ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ആഗോള റിലീസ് ജനുവരി 22ന്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച – റിങ് ഓഫ് റൗഡീസിൻ്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ. അദ്ദേഹം ഉൾപ്പെടുന്ന ഒരു പ്രോമോ വീഡിയോ പുറത്ത് വിട്ടത് കൊണ്ടാണ് ചത്താ പച്ച ടീം ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. ചിത്രത്തിൻ്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ഇതോടെ ആരംഭിച്ചിട്ടുണ്ട്. വീഡിയോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. Read More…

Featured Spotlight

‘വെള്ളാപ്പള്ളിക്കെതിരെ ഉറച്ച നിലപാടെടുത്താല്‍ സതീശനൊപ്പം കേരള ജനതയുണ്ടാകും’; വൈറല്‍ കുറിപ്പ്

വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായി മാറുമെന്ന് ബ്ലോഗർ ബഷീർ വള്ളിക്കുന്ന് . വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ സതീശനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ വർഗീയവിഷം കലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ സതീശൻ തയ്യാറാകുന്നത് പ്രശംസനീയമാണെന്നും, അത്തരം നിലപാടുകൾക്കൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യത്തിന് വിപരീത ദിശയിലാണ് വെള്ളാപ്പള്ളി Read More…

Featured Sports

ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ലെന്ന് പാക്കിസ്ഥാൻ

ബംഗ്ലദേശും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിലുള്ള തർക്കത്തിൽ ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അറുതി വരുത്തി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലദേശ് പിന്മാറിയാലും പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് ‘റെവ്സ്പോർട്സ്’ (RevSportz) റിപ്പോർട്ട് ചെയ്യുന്നു. “ഇത് പിസിബിയുടെ നിലപാടല്ല” എന്ന് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന്, 2025-ന്റെ Read More…

Celebrity

വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല, ആഗ്രഹങ്ങൾ നിറവേറ്റാൻ സാമ്പത്തിക സ്വാതന്ത്ര്യം പ്രധാനം – മഞ്ജു വാര്യർ

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങിൽ, മാറുന്ന പെൺകുട്ടികളെയും സമൂഹത്തെയും കുറിച്ച് പ്രതീക്ഷ പങ്കുവെച്ച് മഞ്ജു വാര്യർ. വിവാഹം എന്നത് ജീവിതത്തിന്റെ അവസാന ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് താരം അഭിപ്രായപ്പെട്ടു. ക്യാംപെയ്‌നിന്റെ ബ്രാൻഡ് അംബാസഡറാണ് മഞ്ജു. ‘വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്’ എന്ന് മഞ്ജു വാര്യർ പറഞ്ഞു. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം Read More…

Featured Oddly News

‘ഞാൻ എന്റെ ഭാര്യയെ കൊന്നു, പക്ഷെ അത് കൊലപാതകമല്ല’; വിചിത്ര വാദവുമായി കോടതിയില്‍ പ്രതി

കാന്‍ബെറ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് സമ്മതിച്ച പ്രതി, പക്ഷെ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ല എന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്. ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ കഴിഞ്ഞ ഡിസംബറിലാണ് കൊലപാതകം നടന്നത്. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് ഠാക്കൂർ (42) ഭാര്യ സുപ്രിയ ഠാക്കൂറിനെ (36) വീട്ടിൽ Read More…

Featured Sports

കളിക്കിടയില്‍ കറുത്ത നിറമുള്ള ദ്രാവകം കുടിച്ചു, അസ്വസ്ഥനായി വിരാട് കോലി; കരുത്തായ ആ പാനീയം എന്താണ്? – വീഡിയോ

ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു . സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോർ‌മാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, Read More…

Crime

ശബരിമലയിൽ വൻ കൊള്ള, സ്വര്‍ണപ്പാളി മാറ്റി? 20വര്‍ഷത്തെ ക്ഷേത്രഭരണത്തില്‍ അന്വേഷണം, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; VSSC റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളി അടിമുടി മാറിയെന്ന് സംശയിച്ച് ഹൈക്കോടതി. വിഎസ്എസ്‌സി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. 1998ലെ പാളികളും 2019ലെ പ്ലേറ്റിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. പാളിയില്‍ നിക്കലിന്‍റേയും അക്രലിക് പോളിമറിന്‍റേയും സാന്നിധ്യം കണ്ടെത്തി.  ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സ്വർണക്കൊള്ള അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. SIT യിൽ രണ്ട് ഉദ്യോഗസ്ഥരെ Read More…

Celebrity

‘വധുവിനേക്കാള്‍ സുന്ദരി അമ്മായിയമ്മ’; സൈബറിടം അന്വേഷിച്ചത് നവാസ് ഷരീഫിന്‍റെ മകളെ!

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ കൊച്ചുമകൻ ജുനൈദ് സഫ്ദറിന്റെ വിവാഹച്ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. ലാഹോറിൽ നടന്ന ആഡംബര വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളില്‍ സോഷ്യലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയത് വരന്‍റെ അമ്മയാണ്. വധുവിനെക്കാള്‍ സുന്ദരിയാണ് അമ്മായിയമ്മ എന്നായിരുന്നു കമന്‍റുകള്‍ ഏറെയും. ഇതോടെ നവാസ് ഷെരീഫിന്‍റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമായി മാറിയിരിക്കുകയാണ്. മറിയം നവാസിന്‍റെ മകൻ ജുനൈദ് വിവാഹം ചെയ്തിരിക്കുന്നത് ഷാൻസെ അലിയെയാണ്. ഇവരുടെ കുടുംബസുഹൃത്തും സഖ്യകക്ഷിയുമായ റൊഹൈൽ അസ്ഗറിന്‍റെ ചെറുമകളാണ് Read More…

Featured Lifestyle

മീൻ ഫ്രീസറിൽ വയ്ക്കാറുണ്ടോ? സുരക്ഷിതമായി സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണല്ലോ മത്സ്യം. എന്നാൽ എല്ലാ ദിവസവും ഫ്രഷ് മീൻ ലഭിക്കാത്തതിനാൽ നമ്മൾ പലപ്പോഴും മീൻ ഫ്രിജിലോ ഫ്രീസറിലോ സൂക്ഷിക്കാറുണ്ട്. മീനിന്റെ ഗുണനിലവാരവും രുചിയും നഷ്ടപ്പെടാതെ എത്ര കാലം, എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. 1. ഫ്രിജിൽ സൂക്ഷിക്കുമ്പോൾ (Refrigeration) യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നിർദ്ദേശപ്രകാരം ഫ്രഷ് മീൻ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ: 2. ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ (Freezing) മീൻ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ ഫ്രീസ് ചെയ്യുന്നതാണ് Read More…