Healthy Food

സൂര്യാഘാതത്തില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാം; ഈ ആഹാരശീലത്തിലൂടെ

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അള്‍ട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. അമിതചൂടിത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം-ഹൃദ്രോഗം-വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍. നല്ലൊരു സണ്‍സ്‌ക്രീന്‍ ലോഷന്‍ ഇല്ലാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിയ്ക്കില്ല. എന്നാല്‍ അതോടൊപ്പം നമ്മുടെ Read More…

Featured Lifestyle

‘അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല’, ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചു; കാരണം?

ഹരിദ്വാറിലെ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ഘാട്ടായ ഹർ കി പൗരിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ‘ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം നിഷിദ്ധം’ എന്നറിയിക്കുന്ന പുതിയ ബോർഡുകൾ സ്ഥാപിച്ചു. 1916-ലെ മുനിസിപ്പൽ ബൈലോ (ഉപനിയമം) നിയമപരമായ അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഹർ കി പൗരിയുടെ മതപരവും ഭരണപരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ‘ശ്രീ ഗംഗാ സഭ’യാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്. 1916-ലെ ഹരിദ്വാർ മുനിസിപ്പൽ ആക്ട് പ്രകാരം ഹർ കി പൗരി പ്രദേശത്ത് ഹിന്ദുക്കളല്ലാത്തവർ പ്രവേശിക്കുന്നത് നിയമപരമായി തടഞ്ഞിട്ടുണ്ടെന്ന് Read More…

Featured Spotlight

അമ്മയെ ഉപേക്ഷിക്കണമെന്ന ഭര്‍ത്താവിന്റെ പിടിവാശിക്കു വഴങ്ങാതെ അമ്മയെ നോക്കിയ മകള്‍; നടി ലൗലി ബാബുവിനെ തനിച്ചാക്കി അമ്മ യാത്രയായി

കൊല്ലം: സിനിമാ-സീരിയല്‍-നാടക നടിയും പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗവുമായ ലൗലി ബാബുവിന്റെ മാതാവ്‌ കുഞ്ഞമ്മ പോത്തന്‍ (93) യാത്രയായി. സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച ചേര്‍ത്തല എസ്‌.എല്‍ പുരം കുറുപ്പ്‌ പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16നാണ്‌ ഗാന്ധിഭവനില്‍ അഭയം തേടിയെത്തിയത്‌. അവശതകളും അസുഖങ്ങളും നേരിട്ട അമ്മയെ പരിചരിച്ച്‌ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക്‌ 2.15 നായിരുന്നു അന്ത്യം. ഒരുപാട്‌ സ്‌ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ Read More…

Featured Sports

ഇന്ത്യയുടെ തോൽവി: ഗൗതം ഗംഭീറിനെ പുറത്താക്കുമോ? സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തോൽവി സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ അവസാന മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 41 റൺസിന് പരാജയപ്പെട്ടു. ഈ തോൽവിയിൽ അതൃപ്തരായ ആരാധകർ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ഇതുവരെയുള്ള കാലഘട്ടം ഏറെ അസ്ഥിരമായിരുന്നു. ടി20 ഫോർമാറ്റിൽ അഭൂതപൂർവ്വമായ വിജയം നേടാനായെങ്കിലും, Read More…

Crime

യുവതിയുമായി പ്രണയം; യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിച്ച് ബന്ധുക്കൾ,നേരിട്ടത് ക്രൂരമായ പീഡനം

ഭോപ്പാൽ: മധ്യപ്രദേശ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായതിൻ്റെ പേരിൽ യുവാവിന് ക്രൂരമായ പീഡനം. മധ്യപ്രദേശിലെ ഭോപ്പാലിൽ 18 വയസുകാരനമായ സോനുവിനെയാണ് രാജസ്ഥാനിലെ ജലവാർ ജില്ലയിൽ വെച്ച് തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കിയത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സോനുവിനെ നിരവധിപേർ ചേ‍ർന്ന് നിഷ്കരുണം മർദിക്കുന്നതും, ബിയർ കുപ്പിയിലാക്കിയ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ജലവാർ ജില്ലയിലെ പുലോറോ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയുമായി സോനു പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പ്, യുവതി വീട് വിട്ട് ഭോപ്പാലിലേക്ക് Read More…

Crime

ഭര്‍ത്താവ് പിണങ്ങിപ്പോയി; നാലുവയസുകാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യുവതിയും മരിച്ചു

കുടുംബപ്രശ്നത്തെ തുടര്‍ന്ന് നാലുവയസുകാരിയുമായി യുവതി ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി സീതാലക്ഷ്മിയാണ് പിണങ്ങിപ്പോയ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന് പറഞ്ഞതില്‍ മനംനൊന്ത് മകളുമായി ജീവനൊടുക്കിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.  വീട്ടുജോലിക്കാരിയായിരുന്ന സീതാലക്ഷ്മി നേപ്പാള്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പാണ് രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവ്  ഗോവിന്ദ് ബഹാദൂറുമായി ഇവര്‍ ബെംഗളൂരുവിലെത്തിയത്. സഞ്ജയ്നഗറിലെ കൃഷ്ണപ്പ ലേഔട്ടിലെ വാടകവീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഗോവിന്ദുമായി സീതാലക്ഷ്മി തര്‍ക്കത്തിലായിരുന്നു. ഏതാനും മാസം മുന്‍പ് ഗോവിന്ദ് ആറുവയസുള്ള മകനുമായി നേപ്പാളിലേക്ക് പോയി. ബെംഗളൂരുവിലേക്ക് മടങ്ങിവരണമെന്ന് സീതാലക്ഷ്മി Read More…

Featured Health

ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠനം, ട്രംപിന്റെ മുന്നറിയിപ്പിനു മറുപടി

ലണ്ടന്‍: ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠന റിപ്പോര്‍ട്ട്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഒരു വര്‍ഷം മുമ്പ്‌ നടത്തിയ മുന്നറിയിപ്പിനു മറുപടിയാണു പഠനം. ഗര്‍ഭിണികള്‍ക്ക്‌ പാരസെറ്റമോള്‍ നല്ലതല്ല എന്നും അതു കഴിക്കരുതുമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദേശം. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്നുതന്നെ ലോകമെമ്പാടുമുള്ള മെഡിക്കല്‍ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ലാന്‍സെറ്റ്‌ ജേണലിലാണു പാരാസെറ്റമോള്‍ സംബന്ധിച്ചു പുതിയ പഠനം പ്രസിദ്ധീകരിച്ചത്‌. പാരസെറ്റമോള്‍ (അമേരിക്കയില്‍ അസെറ്റാമിനോഫെന്‍) ഗര്‍ഭകാലത്ത്‌ വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ്‌. എന്നാല്‍ ഇത്‌ ഗര്‍ഭകാലത്ത്‌ കഴിക്കുന്നത്‌ കുട്ടികളില്‍ ഓട്ടിസത്തിനു കാരണമാകുമെന്നായിരുന്നു ട്രംപിന്റെ Read More…

Featured Spotlight

വ്യാജ രോഗികള്‍, ഡോക്‌ടര്‍മാര്‍ കടലാസില്‍ മാത്രം; അല്‍ ഫലാ സര്‍വകലാശാലയ്‌ക്കെതിരേ ഇ.ഡി.

ന്യൂഡല്‍ഹി: ഹരിയാന ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഫലാ സര്‍വകലാശാല നാഷണല്‍ അസസ്‌മെന്റ്‌ ആന്‍ഡ്‌ അക്രെഡിറ്റേഷന്‍ കൗണ്‍സിലി(നാക്‌)നെയും യു.ജി.സിയെയും വ്യാജരേഖകള്‍ ഉപയോഗിച്ച്‌ തെറ്റിദ്ധരിപ്പിച്ചതായി എന്‍ഫോഴ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സര്‍വകലാശാലയുടെ ചെയര്‍മാന്‍ ജാവദ്‌ അഹമ്മദ്‌ സിദ്ദിഖിക്കും അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ട്രസ്‌റ്റിനുമെതിരേ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു.വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കബളിപ്പിച്ചെന്ന കേസില്‍ സിദ്ദിഖിനെ നവംബറില്‍ ഇ.ഡി. അറസ്‌റ്റ് ചെയ്‌തിരുന്നു. സര്‍വകലാശാലയുടെ ഭൂമി, കെട്ടിടം എന്നിവ അടക്കം 140 കോടി രൂപയുടെ ആസ്‌തി എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ Read More…

Featured Oddly News

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്‌ഠ വിരാട്‌ രാമായണ മന്ദിറില്‍

പട്‌ന: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന്റെ പ്രതിഷ്‌ഠ വിരാട്‌ രാമായണ മന്ദിറില്‍ ഭക്‌തിപുരസ്‌കരം നടന്നു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ കല്യാണ്‍പൂര്‍ ബ്ലോക്കിലെ കൈത്വാലിയിലെ ജാനകി നഗറില്‍ നിര്‍മാണത്തിലിരിക്കുന്ന വിരാട്‌ രാമായണ മന്ദിറില്‍ ഇന്നലെ ലോകത്തിലെ ഏറ്റവും വലിയ സഹസ്രലിംഗ (ശിവലിംഗ) പ്രതിഷ്‌ഠയ്‌ക്കുള്ള പീഠ പൂജ (അടിസ്‌ഥാന ആരാധന) ഭക്‌തരെ ആവേശഭരിതരാക്കി. ചടങ്ങിന്‌ സാക്ഷ്യം വഹിക്കാന്‍ ശിവഭക്‌തരുടെ ഒരു വലിയ ജനക്കൂട്ടം രാം ജാനകി പാതയില്‍ അണിനിരന്നു. വിരാട്‌ രാമായണ മന്ദിറിന്റെ നിര്‍മാണത്തിനായുള്ള ശിലാപൂജ(ശിലാസ്‌ഥാപനം) 2023 ജൂണ്‍ 20 Read More…