ചങ്ങനാശേരി: തന്നെ മര്‍ദിച്ചെന്നു കാട്ടി ചലച്ചിത്ര താരത്തിനെതിരേ പരാതിയുമായി ഡോക്ടര്‍. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കോട്ടയം ശ്രീനിലയം ഡോ.ബി. ശ്രീകുമാറാ(67)ണ് നടന്‍ കൃഷ്ണപ്രസാദിനെതിരേ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തില്‍ ഡോ.ശ്രീകുമാര്‍ പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ട് തുടങ്ങിയതോടെയാണു പ്രശ്‌നങ്ങളുണ്ടായത്.കല്ലുകെട്ടുന്നത് കൃഷ്ണപ്രസാദ് തടഞ്ഞെന്നും കല്ലുകെട്ടിയാല്‍ പൊളിക്കുമെന്നു പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ഡോക്ടര്‍ സ്ഥലത്തെത്തിയപ്പോള്‍ വില്ലേജ് ഓഫിസറുമായി Read More…
Author: Priya
ഹൃദയത്തില്‍ നോവായി ദുര്‍ഗ; മാറ്റിവെച്ച ഹൃദയവും തുണച്ചില്ല; നേപ്പാൾ സ്വദേശിനി ദുർഗ കാമി യാത്രയായി
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) ഒടുവിൽ മരണത്തിന് കീഴടങ്ങി. ശ്വാസകോശം നിലച്ചതും തുടന്നുണ്ടായ ഹൃദയാഘാതവും മൂലം വ്യാഴാഴ്ച രാത്രി 10.05നായിരുന്നു മരണം. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമാണ് കഴിഞ്ഞ മാസം 22ന് ദുർഗക്ക് മാറ്റിവെച്ചത്. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. Read More…
ഷിംജിത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് വൈറലാകാന്‍, ദീപക്കിന്റെ മരണം മനോവിഷമത്താല്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്
കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിലുള്ള മനോവിഷമം മൂലമാണ് ബസ് യാത്രികന്‍ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നു കേസിലെ പ്രതി ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ്. ഷിംജിത ബസിലെ ഏഴ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍, അസ്വാഭാവികമായൊന്നും നടന്നതായി ബസിലെ സി.സി. ടിവി ദൃശ്യങ്ങളിലില്ല. ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് ഷിംജിത വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഹാനി നേരിട്ടയാള്‍ ആത്മഹത്യ ചെയ്‌തേക്കാമെന്ന വ്യക്തമായ അറിവോടെയും ബോധത്തോടെയുമാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അതിക്രമം Read More…
വീണ്ടും വിവാഹിതനായി നടനും BJP MLA-യുമായ ഹിരൺ ചാറ്റർജി; പിന്നാലെ ഭാര്യമാർ തമ്മിൽ വാക്‌പോര്
ബംഗാളി നടനും ബിജെപി എംഎൽഎയുമായ ഹിരൺ ചാറ്റർജി രണ്ടാമതും വിവാഹിതനായി. മോഡലായ റിതികാ ഗിരിയെയാണ് ഇയാൾ വിവാഹം ചെയ്തത്. പിന്നാലെ താനും ഹിരൺ ചാറ്റർജിയും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് ആദ്യഭാര്യ അനിന്ദിതാ ചാറ്റർജി രംഗത്തെത്തി. ഇതിന് മറുപടിയായി നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് റിതികാ ഗിരിയും മുന്നോട്ടുവന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളിൽ ഇരുവരുടേയും വാക്‌പോര് ഇതോടെ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ ഹിരൺ ചാറ്റർജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് ഈ ചിത്രങ്ങൾ അദ്ദേഹം നീക്കം Read More…
വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചു; പിന്നാലെ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജന(54), മകൾ ഗ്രീമ( 30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു. സയനൈഡ് കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. “ജീവനൊടുക്കുന്നു” എന്ന സന്ദേശം കുടുംബ ഗ്രൂപ്പിൽ വന്നതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. Read More…
പുള്ളിക്കാരി വിഐപിയാണോ? പൊലീസ് വണ്ടി ബാധകം അല്ലെ? എത്തിച്ചത് എസ്.ഐയുടെ കാറില്‍, ഷിംജിതയുടെ അറസ്റ്റ് അതീവരഹസ്യം
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ട് ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിത മുസ്തഫ പൊലീസ് പിടിയിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ പോലീസ് പിടികൂടിയത്. ഒരു സ്വകാര്യ വാഹനത്തിലാണ് ഹിജാബ് വേഷത്തില്‍ ഷിംജിതയെ കൊണ്ടുപോയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഇരിക്കുമ്പോഴാണ് ഷിംജിതയെ വടകരയിലെ ബന്ധു വീട്ടിൽ നിന്ന് മഫ്തിയിൽ എത്തിയ മെഡിക്കൽ കോളജ് പൊലീസ് Read More…
കുഴിനഖം എങ്ങനെ തടയാം, ശരിയായ രീതിയില്‍ നഖങ്ങള്‍ സംരക്ഷിക്കണം, ഇക്കാര്യങ്ങൾ വിട്ടു പോകരുത്
കാലുകളിലും കൈകളിലുമുള്ള നഖങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് കുഴിനഖം. കൃത്യമായി ശുചിത്വമില്ലായ്മ പോലും കുഴിനഖത്തിന് കാരണമാകാറുണ്ട്. നനവ് അധികമാകുമ്പോഴോ, ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴോ ആണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിനും ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് വരുന്നതാണ് കുഴിനഖം. കാലിലെ നഖങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കിലും കുഴിനഖങ്ങള്‍ പ്രത്യക്ഷപ്പെടാം. നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ Read More…
പ്രണയം നടിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി; കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍
പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത് പളളിപ്പടിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നു യുവാവ് പറഞ്ഞതിനാലാണ് വീടുവിട്ട് ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. യുവാവിനെ ആദ്യമായാണ് പെണ്‍കുട്ടി നേരിട്ടു കാണുന്നത്. യുവാവിന്റെ Read More…
ഒരാൾ എങ്ങനെ 389 പേരുടെ അച്ഛനാവും? ബംഗാളില്‍ SIR ന്റെ ആവശ്യകത വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി ∙ എസ്ഐആർ നടപടികളുടെ ഭാഗമായി ബംഗാളിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന വേളയിൽ കണ്ടെത്തിയത് ഗുരുതരമായ പിഴവുകൾ. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹാജരാക്കിയ രേഖകളിലാണ് പിഴവുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഒരേ മണ്ഡലത്തിൽ നൂറുകണക്കിന് വോട്ടർമാർ അച്ഛന്റെ പേരായി ഉൾപ്പെടുത്തിയത് ഒരേ പേരാണെന്നും കണ്ടെത്തി. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ നിറഞ്ഞ ഈ വോട്ടർ പട്ടികയാണ് ഉപയോഗിച്ചിരുന്നത്. അസൻസോളിലെ ബരാബനി മണ്ഡലത്തിലാണ് 389 വോട്ടർമാരുടെ അച്ഛന്റെ കോളത്തിൽ ഒരാളുടെ പേരു കണ്ടെത്തിയത്. സമാനമായ പൊരുത്തക്കേടുകൾ മറ്റു മണ്ഡലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. Read More…








