ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു. ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗംഗോത്രിക്ക് പുറമെ ഗംഗാ മാതാവിന്റെ ശൈത്യകാല വാസസ്ഥലമായ മുഖ്ബയിലും ഈ നിയന്ത്രണം ബാധകമായിരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു. ഗംഗോത്രിക്ക് പിന്നാലെ ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ബോർഡ് Read More…
Author: Priya
ഉണ്ണികൃഷ്ണന്‍ ‘ഗേ’ ഗ്രൂപ്പില്‍ അംഗം, ഇഷ്ടം ആണുങ്ങളോട്; ഗ്രീമയെ ഒഴിവാക്കിയത് മനപ്പൂര്‍വ്വമെന്ന് ഗ്രീമയുടെ കുടുംബം
കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതൽ ആരോപണങ്ങൾ. എസ്.എൽ.സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉണ്ണികൃഷ്ണന്‍ പുരുഷന്മാര്‍ മാത്രമുള്ള ‘ഗേ’ ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക Read More…
ഭാര്യയ്‌ക്ക് ചികിത്സ നല്‍കാന്‍ 75 വയസുകാരന്‍ സൈക്കിള്‍ റിക്ഷ ചവിട്ടിയത് 300 കിലോമീറ്റര്‍, എടുത്തത് 9 ദിവസം! ഈ സ്നേഹത്തെ എന്തു ചൊല്ലി വിളിക്കും ?
പട്‌ന: ദാമ്പത്യത്തില്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പിരിയുന്ന ദമ്പതികള്‍ക്ക് ബീഹാറില്‍നിന്ന് വയോധികരായ ദമ്പതികള്‍ മാതൃകയാകുന്നു.രോഗിയായ ഭാര്യയെ ചികിത്സിക്കാനായി 75 വയസുകാരന്‍ സൈക്കിള്‍ റിക്ഷ ഓടിച്ചത് 300 കിലോ മീറ്റര്‍!. തളര്‍വാതരോഗിയായ ഭാര്യയെ വിദഗ്‌ധ പരിചരണം ഉറപ്പാക്കാനായി സാംബല്‍പൂരിലെ മോഡിപാദ നിവാസിയായ ബാബു ലോഹര്‍ 70 വയസുള്ള ഭാര്യ ജ്യോതിയുടെ ചികിത്സയ്‌ക്കായിട്ടാണു സൈക്കിള്‍ റിക്ഷ യാത്ര നടത്തിയത്. കട്ടക്കിലെ എസ്.സി.ബി. മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്‌പിറ്റലില്‍ ജ്യോതിക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് സാംബല്‍പൂരിലെ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആംബുലന്‍സ് Read More…
മറ്റൊരു വിവാഹം കഴിച്ചു, കാമുകന്റെ ഭാര്യ വനിതാഡോക്ടര്‍ക്ക് HIV അടങ്ങിയ രക്തം കുത്തിവച്ച് യുവതി, അറസ്റ്റ്
കർണൂൽ ∙ ആന്ധ്രാപ്രദേശിലെ കുർണൂലിൽ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടർക്ക് കുത്തിവെച്ച സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് Read More…
കൂട്ടുകാരിയെ ബുര്‍ഖ ധരിപ്പിച്ചു; അഞ്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ മതപരിവര്‍ത്തനത്തിന് കേസ്!
ബറേലി: കൂട്ടുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ ബുര്‍ഖ ധരിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത അഞ്ചു മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ സഹോദരന്‍ ദക്ഷ് ചൗധരിയുടെ പരാതിയിലാണു കേസ്.കഴിഞ്ഞ ഡിസംബര്‍ 12-നാണു സംഭവം. 15 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരേയാണു മതപരിവര്‍ത്തന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ Read More…
സ്വന്തം നാട്ടുകാരുടെ മുമ്പില്‍ സഞ്ജു ബെഞ്ചില്‍! ഒഴിവാക്കാന്‍ ഒറ്റ വഴി മാത്രം ; മൂന്നാം ട്വന്റി20 ഇന്ന്
ഗുവാഹാത്തി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലാണ്. ജയം തുടര്‍ന്നാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. ബര്‍സാപാരയില്‍ റണ്ണൊഴുകും പിച്ചാണ്. നാല് വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണ്. ആദ്യ Read More…
‘ഭാര്യയ്ക്കു ദേഷ്യം വന്നാൽ ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും’: അക്ഷയ് കുമാർ
ബോളിവുഡ് താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുപത്തിയഞ്ചു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിലെ രസകരമായ ഓർമ പങ്കുവച്ച് അക്ഷയ് കുമാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വിൽ ഓഫ് ഫോർച്ച്യൂണ്‍ എന്ന പരിപാടിയിൽ നടി ജനിലിയ ഡിസൂസയും ജീവിത പങ്കാളി റിതീഷ് ദേശ്മുഖും അതിഥികളായെത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. ‘എന്റെ ഭാര്യയ്ക്കു ദേഷ്യം വന്നാൽ അന്ന് രാത്രി ഉറങ്ങാനെത്തുമ്പോൾ മനസ്സിലാകും. ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും. കാരണം അവൾ കിടക്കയിൽ വെള്ളമൊഴിച്ചു വയ്ക്കും.’ അക്ഷയ് Read More…
‘എന്റെ ശ്വാസം, ഇനി എന്ത് നേടാൻ..? എന്റെ ചങ്കുo പറിച്ച് അവൻ പോയി; മകന്‍റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങി ലക്ഷ്മി ദേവൻ
മകന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ‘എന്‍റെ മോൻ…എന്‍റെ ജീവൻ, എന്‍റെ ശ്വാസം, എന്‍റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്‍റെ കുഞ്ഞ് ഒന്നും പറയാതെ പോയി’ എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി ഓർക്കുന്നു. Read More…
കൊച്ചിയില്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകള്‍ കൊടുംക്രിമിനല്‍; കഥകേട്ട് ഞെട്ടി പൊലീസ്
കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് നിവ്യ തല്ലിയൊടിച്ചത്. സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. അമ്മ സരസുവുമായി നിവ്യ നിരന്തരം തര്‍ക്കവും വഴക്കുമായിരുന്നു. Read More…









