Sports

സിംബാബ്‌വേ തവിടു പൊടി; വൈഭവിന്റെ അതിവേഗ ഫിഫ്റ്റി, സെഞ്ചറിയടിച്ച് വിഹാൻ; 6 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ബോളർമാർ

ബുലാവായോ(സിംബാബ്‌വേ): അണ്ടര്‍-19 ക്രിക്കറ്റ്‌ ലോകകപ്പിലെ സൂപ്പര്‍ സിക്‌സ്‌ മത്സരത്തില്‍ സിംബാബ്‌വേയെ 204 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ. ഗ്രൂപ്പ്‌ ഒന്നില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ 352 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 38-ാം ഓവറില്‍ 148 റണ്ണിന്‌ ഓള്‍ഔട്ടായി. ടോസ്‌ നേടിയ സിംബാബ്‌വേ നായകന്‍ സിംബാര്‍ഷെ മുദ്‌സെന്‍ഗാരെ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 107 പന്തില്‍ 109 റണ്ണുമായി പുറത്താകാതെനിന്ന വിഹാന്‍ മല്‍ഹോത്രയാണ്‌ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. അവസാന ഓവറുകളില്‍ ഖിലാന്‍ Read More…

Featured Sports

വിക്കറ്റിനു മുന്നില്‍ സഞ്ജുവിന് മുട്ടിടിക്കാന്‍ കാരണം പിടികിട്ടി!! പ്രശ്‌നം, ഒന്നല്ല, രണ്ടു കാരണങ്ങള്‍

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബാറ്റിങില്‍ ക്ലച്ച് പിടിക്കാതെ പാടുപെടവെ ഇതിനു പിന്നിലെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യുവി രാമന്‍. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇപ്പോള്‍ സഞ്ജവിനെ വലയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കുകയായിരുന്നു രാമന്‍. ബാറ്റിങിലെ സാങ്കേതിക പോരായ്മകളും മാനസിക സമ്മര്‍ദ്ദവുമാണ് സഞ്ജുവിനെ ബാധിക്കുന്നതെന്നാണ് രാമന്‍ വിലയിരുത്തുന്നത്.  ബാറ്റിങിന്‍റെ വേഗതയും വ്യത്യസ്ത വേഗതയെ നേരിടുന്നതിലെ പ്രശ്നങ്ങളുമാണ് സഞ്ജുവിന്റെ പ്രതിസന്ധി. വ്യത്യസ്ത വേഗതയില്‍ പന്തെറിയുന്നവര്‍ക്കെതിരെ അദ്ദേഹത്തിന്‍റെ Read More…

Featured Oddly News

‘നായ ബിരിയാണി’ ചലഞ്ച്: യുവാവിന്റെ ക്രൂരതയ്‌ക്കെതിരെ മൃഗസ്നേഹികൾ; 92-ാം ദിവസം നായയെ രക്ഷപ്പെടുത്തി

സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെ കൂട്ടാൻ തെരുവ് നായയെ ഉപയോഗിച്ച് ക്രൂരമായ ‘100 ദിവസത്തെ നായ ബിരിയാണി ചലഞ്ച്’ നടത്തിയ പഞ്ചാബ് സ്വദേശിയായ ഇൻഫ്ലുവൻസർക്കെതിരെ വ്യാപക പ്രതിഷേധം. നായയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും അതിനെ താലോലിക്കുന്നതുമായ വീഡിയോകൾ പങ്കുവെച്ചിരുന്ന ഇയാൾ, 100 ദിവസം കഴിയുമ്പോൾ ഈ നായയെ കൊന്ന് ബിരിയാണി വെച്ച് കഴിക്കുമെന്നായിരുന്നു നിരന്തരം അവകാശപ്പെട്ടിരുന്നത്. ആദ്യ ദിവസം മുതൽ തന്നെ ഇയാളുടെ വീഡിയോകൾക്കെതിരെ മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിച്ച് ഇയാൾ വീഡിയോകൾ തുടരുകയായിരുന്നു. ചലഞ്ച് തുടങ്ങിയ സമയത്ത് Read More…

Celebrity Featured

സിനിയിലെ കാസ്റ്റിംഗ് കൗച്ച്: ചിരഞ്ജീവിയുടെ പ്രസ്താവനയ്ക്കെതിരെ ഗായിക ചിന്മയി ശ്രീപാദ

വിനോദ വ്യവസായത്തിൽ ‘കാസ്റ്റിംഗ് കൗച്ച്’ എന്നൊരു സംസ്കാരമില്ലെന്ന മുതിർന്ന നടൻ ചിരഞ്ജീവിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപാദ. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങൾ വ്യാപകമാണെന്ന് ചിന്മയി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തന്റെ സഹപ്രവർത്തകരായ നടിമാരെ സുഹൃത്തുക്കളായും കുടുംബാംഗങ്ങളെപ്പോലെയും കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന ഒരു തലമുറയിൽ നിന്ന് വരുന്ന ആളാണ് ചിരഞ്ജീവിയെന്നും ചിന്മയി കൂട്ടിച്ചേർത്തു. കാസ്റ്റിംഗ് കൗച്ചും ചൂഷണവും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന മോശം അനുഭവങ്ങളുടെ ഉദാഹരണങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി Read More…

Featured Sports

പാകിസ്താന്റെ മത്സരങ്ങളെല്ലാം ലങ്കയിൽ; ബഹിഷ്കരിച്ചാൽ ബംഗ്ലാദേശിനെ തിരികെ വിളിക്കും; റിപ്പോർട്ട്

ലാഹോർ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്താൻ നിലപാടറിയിക്കും. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്. പാകിസ്താൻ ടൂർണമെന്റ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ ഐസിസി തിരികെ വിളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. Read More…

Featured Spotlight

ഗംഗോത്രിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ബദരീനാഥിലും കേദാർനാഥിലും നിയന്ത്രണം വരുന്നു

ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു. ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗംഗോത്രിക്ക് പുറമെ ഗംഗാ മാതാവിന്റെ ശൈത്യകാല വാസസ്ഥലമായ മുഖ്ബയിലും ഈ നിയന്ത്രണം ബാധകമായിരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു. ഗംഗോത്രിക്ക് പിന്നാലെ ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ബോർഡ് Read More…

Crime

ഉണ്ണികൃഷ്ണന്‍ ‘ഗേ’ ഗ്രൂപ്പില്‍ അംഗം, ഇഷ്ടം ആണുങ്ങളോട്; ഗ്രീമയെ ഒഴിവാക്കിയത് മനപ്പൂര്‍വ്വമെന്ന് ഗ്രീമയുടെ കുടുംബം

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതൽ ആരോപണങ്ങൾ. എസ്.എൽ.സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നാണ്  ബന്ധുക്കളുടെ ആരോപണം.  ഉണ്ണികൃഷ്ണന്‍ പുരുഷന്മാര്‍ മാത്രമുള്ള ‘ഗേ’ ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക Read More…

Featured Good News

ഭാര്യയ്‌ക്ക്‌ ചികിത്സ നല്‍കാന്‍ 75 വയസുകാരന്‍ സൈക്കിള്‍ റിക്ഷ ചവിട്ടിയത്‌ 300 കിലോമീറ്റര്‍, എടുത്തത് 9 ദിവസം! ഈ സ്നേഹത്തെ എന്തു ചൊല്ലി വിളിക്കും ?

പട്‌ന: ദാമ്പത്യത്തില്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പിരിയുന്ന ദമ്പതികള്‍ക്ക്‌ ബീഹാറില്‍നിന്ന്‌ വയോധികരായ ദമ്പതികള്‍ മാതൃകയാകുന്നു.രോഗിയായ ഭാര്യയെ ചികിത്സിക്കാനായി 75 വയസുകാരന്‍ സൈക്കിള്‍ റിക്ഷ ഓടിച്ചത്‌ 300 കിലോ മീറ്റര്‍!. തളര്‍വാതരോഗിയായ ഭാര്യയെ വിദഗ്‌ധ പരിചരണം ഉറപ്പാക്കാനായി സാംബല്‍പൂരിലെ മോഡിപാദ നിവാസിയായ ബാബു ലോഹര്‍ 70 വയസുള്ള ഭാര്യ ജ്യോതിയുടെ ചികിത്സയ്‌ക്കായിട്ടാണു സൈക്കിള്‍ റിക്ഷ യാത്ര നടത്തിയത്‌. കട്ടക്കിലെ എസ്‌.സി.ബി. മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ ഹോസ്‌പിറ്റലില്‍ ജ്യോതിക്ക്‌ പ്രത്യേക പരിചരണം ആവശ്യമാണെന്ന്‌ സാംബല്‍പൂരിലെ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആംബുലന്‍സ്‌ Read More…

Crime

മറ്റൊരു വിവാഹം കഴിച്ചു, കാമുകന്റെ ഭാര്യ വനിതാഡോക്ടര്‍ക്ക് HIV അടങ്ങിയ രക്തം കുത്തിവച്ച് യുവതി, അറസ്റ്റ്

കർണൂൽ ∙ ആന്ധ്രാപ്രദേശിലെ കുർണൂലിൽ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടർക്ക് കുത്തിവെച്ച സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് Read More…