ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ സ്വാറ്റ് കമാന്‍ഡോ ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാജല്‍ ചൗധരി(27)യാണു കൊല്ലപ്പെട്ടത്. കാജല്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലെ ക്ലര്‍ക്ക് കൂടിയായ ഭര്‍ത്താവ് അങ്കൂറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപ്പെടുത്തുന്നതിന് മുൻപ് ഭർത്താവ് അങ്കുർ തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് യുവതിയുടെ സഹോദരൻ നിഖിൽ. സംഭവദിവസം താൻ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവച്ചെന്നും ക്ഷുഭിതനായ അങ്കുർ ഫോൺ പിടിച്ചുവാങ്ങിയ ശേഷം സഹോദരിയെ കൊലപ്പെടുത്താൻ പോകുകയാണെന്ന് തന്നോടു പറഞ്ഞെന്ന് നിഖിൽ അറിയിച്ചു. ‘കഴിഞ്ഞ Read More…
Author: Priya
കാമുകന്റെ വീട്ടില്‍ യുവതിയുടെ മരണം: പ്രതി കാമുകനല്ല, ബലാത്സംഗം ചെയ്‌ത് കൊന്ന് കെട്ടിത്തൂക്കിയ തടിക്കച്ചവടക്കാരന്‍ കുറ്റക്കാരന്‍
പത്തനംതിട്ട: കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്‌സ് തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) ആണ് പ്രതി. വീട്ടില്‍ തടിക്കച്ചവടത്തിനു വന്ന നസീര്‍ നഴ്‌സിനെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പ്രഖ്യാപിക്കും. പെരുമ്പെട്ടി പോലീസ് 2019 ഡിസംബറില്‍ രജിസ്‌റ്റര്‍ ചെയ്‌ത മല്ലപ്പള്ളിനിയുടെ ആത്മഹത്യയാണ് ക്രൂരമായ Read More…
‘ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ’; കാര്യവട്ടത്ത് സഞ്ജുവിന് വഴിയൊരുക്കി മുന്നില്‍ സൂര്യ കുമാർ യാദവ്- വീഡിയോ
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനായി കാര്യവട്ടത്ത് ഇന്ത്യന്‍ ടീമെത്തിയപ്പോള്‍, സഞ്ജുവിന് മുന്നില്‍ ചിരി പടർത്തി സൂര്യ കുമാർ യാദവ്. ടീമംഗങ്ങള്‍ നടന്നു വരവേ, ഒരാള്‍ സഞ്ജുവിനെ നോക്കി സഞ്ജുവേട്ടാ എന്ന് വിളിക്കുമ്പോഴാണ് തമാശ രൂപേണ സൂര്യ കുമാർ യാദവ് ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ എന്ന് പറയുന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ് അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായാണ് ടീമുകള്‍ തിരുവനന്തപുരത്ത് എത്തിയത്. ആദ്യ മൂന്നു മത്സരങ്ങള്‍ ജയിച്ച് പരമ്പര ഇന്ത്യ നേരത്തേതന്നെ ഉറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന നാലാം Read More…
പതിനാറുകാരി നായികയുമായി ഇന്റിമേറ്റ് രംഗം, വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ സീരിയലിനെതിരെ വിമർശനം
16 വയസ്സ് മാത്രം പ്രായമുള്ള നായികയുമായി ഇന്റിമേറ്റ് രംഗം ചിത്രീകരിച്ച ഹിന്ദി സീരിയലിനെതിരെ വ്യാപക വിമർശനം. ‘റിം ജിം’ എന്ന സീരിയലിൽ യഷിക ശർമ എന്ന പ്രായപൂർത്തിയാകാത്ത നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിനെതിരെ നടൻ ഹിമാൻഷു അശ്വതിക്കെതിരെയും വിമർശനമുയരുന്നുണ്ട്. പ്രായപൂർത്തിയാകാത്ത നായികയും മുതിർന്ന നടനും തമ്മിലുള്ള ഓൺസ്ക്രീൻ ഇന്റിമസി രംഗങ്ങൾക്കെതിരെ വലിയ വിമർശനമാണ് സീരിയൽ അണിയറപ്രവർത്തകർക്ക് നേരെ ഉയരുന്നത്. സീരിയൽ പ്രൊഡക്‌ഷൻ ഹൗസ് രാജ്യത്തെ നിയമങ്ങളോ ബ്രോഡ്കാസ്റ്റിങ് നിയമങ്ങളോ പാലിക്കുന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്. ബാലതാരങ്ങളെയും പ്രായപൂർത്തിയാകാത്ത നടീനടന്മാരെ Read More…
സുഖമായി ഉറങ്ങണോ? വേറൊന്നും വേണ്ട, ഈ പറയുന്ന 5 കാര്യങ്ങള്‍ ചെയ്ത് നോക്കൂ
സുഖമായി കുറെ നേരം ഉറങ്ങണോ? എന്നാല്‍, നല്ല ഉറക്കം ഇന്ന് പലര്‍ക്കും അന്യമാണ്. സമ്മർദംമൂലം ഉറക്കമില്ലാതാവുന്നവരാണ് മിക്കവരും. മനസ്സിനെ ശാന്തമാക്കിയാൽ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾ മാറ്റിയെടുക്കുന്നതിലൂടെ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. കൃത്യമായ ഉറക്കം മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ക്ഷീണവും ഉത്കണ്ഠയും കൂട്ടും. വ്യക്തിപരമായും തൊഴില്‍പരമായുമുള്ള പ്രശ്നങ്ങള്‍ കിടക്കയിലേക്ക് കൊണ്ടുവരുന്നത് ഉറക്കം ഇല്ലാതാക്കും. ഉറക്കത്തിന് തൊട്ടുമുമ്പുള്ള മൊബൈല്‍, ലാപ്ടോപ്പ് ഉപയോഗവും നല്ലതല്ല. കിടക്കുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയ Read More…
ഈ 7 ശീലങ്ങള്‍ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാക്കും
ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്നുണ്ടാവില്ല. എന്നാൽ സ്റ്റൗ ഉപയോഗിക്കുമ്പോൾ ചില അബദ്ധങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
വീട്ടുവേലക്കാരിയും ഭര്‍ത്താവും മോഷ്ടിച്ചത് 18 കോടിയുടെ ആഭരണങ്ങൾ; സിസിടിവിയിലും പതിഞ്ഞില്ല!
ബെംഗളുരുവിനെ നടുക്കി വന്‍ കവര്‍ച്ച. പ്രമുഖ കെട്ടിട നിര്‍മാതാവിന്റെ വീട്ടില്‍ നിന്നു വീട്ടുവേലക്കാരിയും ഭര്‍ത്താവും 18 കോടിയുടെ സ്വര്‍ണവും വെള്ളിയും രത്നങ്ങളും കവര്‍ന്നു. ഞയറാഴ്ച വീട്ടുടമയും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു വൻ കവര്‍ച്ച. നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.യമലൂരുവിലെ ബിൽഡറായ ശിവകുമാറിന്റെ വസതിയിലാണ് നാടിനെ നടുക്കിയ ഈ മോഷണം നടന്നത്. 20 ദിവസം മുമ്പ് മാത്രം വീട്ടിൽ ജോലിക്കെത്തിയ ദമ്പതികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ജനുവരി 25-ന് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. Read More…
അജിത് പവാർ കൊല്ലപ്പെടുമെന്ന് മുൻകൂട്ടി പറഞ്ഞു? അപകടങ്ങളുടെ പുതിയ പ്രവചനങ്ങളുമായി ജ്യോതിഷി
ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിക്കുമെന്ന് താൻ മുൻകൂട്ടി പ്രവചിച്ചിരുന്നു എന്ന അവകാശവാദവുമായി പ്രശസ്ത ജ്യോതിഷി പ്രശാന്ത് കിനി രംഗത്തെത്തി. ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 2025 നവംബർ 8 ൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവർത്തിച്ചിരുന്ന ഒരാൾ കൊല്ലപ്പെട്ടേക്കാം എന്നാണ് ജ്യോതിഷി പ്രശാന്ത് കിനി പ്രവചിച്ചത്. “മുമ്പ് മുഖ്യമന്ത്രിയായോ Read More…
രാഹുൽ അവിവാഹിതൻ; ഉഭയസമ്മതത്തോടെ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും എന്താണ് തെറ്റ്- ഹൈക്കോടതി
കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി Read More…









