ഒരുപാട് മികച്ച അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കി പ്രശസ്തി നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണെങ്കിലും ഒട്ടേറെ സിനിമകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് അഭിനേത്രിയായും ഭാഗ്യലക്ഷ്മി കൈയടി നേടിയിട്ടുണ്ട്. ചാമരം,മാറ്റുവിന്‍ ചട്ടങ്ങളെ, സെല്ലുലോയിഡ്, പാവ, ഒരു മുത്തശ്ശി ഗദ തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങളില്‍ താരം ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ പറയുകയും ചെയ്തിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഒരു പേടിയും കൂടാതെ വെട്ടിത്തുറന്നുള്ള ഈ പറച്ചിലുകള്‍ കൊണ്ട് ഒരുപാട് ശത്രുക്കളെയും താരം നേടിയെടുത്തു. Read More…
Author: Priya
യുവതിക്കൊപ്പം മുൻ രാജകുമാരൻ ആൻഡ്രൂ; കോളിളക്കം സൃഷ്ടിച്ച് എപ്സ്റ്റീൻ ഫയൽസിലെ ചിത്രങ്ങൾ
വാഷിങ്ടൺ: ബ്രിട്ടനിലെ മുൻ രാജകുമാരനായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സറിന് നാണക്കേടായി ‘എപ്സ്റ്റീൻ ഫയൽസി’ലെ ചിത്രങ്ങൾ. കഴിഞ്ഞദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്സ്റ്റീൻ ഫയൽസിലാണ് യുവതിയുമായി അടുത്തിടപഴകുന്ന ആൻഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും ഉൾപ്പെട്ടിരിക്കുന്നത്. ദ് ഡ്യൂക്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു.കെയിലെ പ്രഭുവുമായി (ആന്‍ഡ്രൂ രാജകുമാരനാണെന്നു കരുതപ്പെടുന്നു) എപ്‌സ്റ്റീന്‍ നടത്തിയ കത്തിടപാടുകള്‍ ഇതിലുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തില്‍ ‘സ്വകാര്യതയുള്ള’ ഒരിടത്ത് അത്താഴ വിരുന്നിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നു. ഒരു 26 വയസുള്ള റഷ്യന്‍ യുവതിയെ പരിചയപ്പെടുത്താനുള്ള വാഗ്ദാനവും Read More…
ജീവിതകഥ സിനിമയാകും മുമ്പേ വിയോഗം; ഓർമയായത് നക്‌സല്‍ സമരനായകനിൽ നിന്നും സുവിശേഷകനിലെത്തിയ ജീവിതം
സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്റെ ജീവിത കഥ സിനിമയാക്കുന്നതിന്റെ ഒരുക്കം അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. കമ്യൂണിസ്റ്റുകാരനായും നക്സൽ നേതാവായും തയ്യൽകാരനായും പിന്നീട് സുവിശേഷകനായുമുള്ള സ്റ്റീഫന്റെ ജീവിതം കൗതുകം ഉണർത്തുന്നതാണ്. ആസിഫ് അലിയാണ് സിനിമയില്‍ നായകനായെത്തുക. സ്റ്റീഫനെ കാരവാനില്‍ കൊച്ചിയിലെത്തിച്ച് സിനിമ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. നടന്‍ വിനായകന്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ സ്റ്റീഫനെ സന്ദര്‍ശിക്കാന്‍ വടാട്ടുപാറയില്‍ വരുമായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു. വിദേശത്തു നഴ്‌സായ മകള്‍ ദ്യുതിയുടെ Read More…
അര്‍ധരാത്രി സ്‌റ്റോപ്പിലിറങ്ങാന്‍ മറന്ന് അമ്മയും കുഞ്ഞും; 17 കിലോമീറ്റര്‍ തിരിച്ചോടി കെ.എസ്.ആര്‍.ടി.സി.
കൊച്ചി: അര്‍ധരാത്രി സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരിച്ചെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. 17 കിലോമീറ്ററേളാം ബസ് ഇതിനായി തിരിച്ചുപോയി.ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ഗകെ.എല്‍. 15 എ 2964 നമ്പര്‍ ബസിലെ ജീവനക്കാരാണ് അര്‍ധരാത്രിയില്‍ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്. വൈറ്റിലയില്‍ നിന്നുമാണു യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്ന സ്‌റ്റോപ്പ്. വണ്ടി നിര്‍ത്തി ഏതാനും പേര്‍ സറ്റോപ്പില്‍ Read More…
നവാസ് അവസാനമഭിനയിച്ച സിനിമ; ഇനിയെന്റെ മോന്റെ പടം ആരും കാണില്ലല്ലോ… വിതുമ്പി രഹ്നയുടെ വാപ്പ കൊച്ചിന്‍ ഹസ്സനാര്‍
സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നു കലാഭവന്‍ നവാസിന്റേത്. ഭാര്യയും അഭിനേത്രിയുമായ രഹ്നയെയും കുടുംബത്തെയും സഹോദരങ്ങളെയുമൊക്കെ ഒരുപാട് സ്നേഹിച്ചിരുന്ന നവാസിന്റെ വേര്‍പാടുണ്ടാക്കിയ വിള്ളലില്‍ നിന്ന് ഇതുവരെ ആവരാരും തന്നെ മുക്തരായിട്ടില്ല. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്ന് നവാസ് മരണപ്പെട്ടത്.ഇപ്പോഴിതാ തന്റെ മരുമകന്റെ അവസാന സിനിമയെക്കുറിച്ച് ഭാര്യപിതാവും നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാരുടെ വാക്കുകളാണ് ആരാധകരെ നൊമ്പരത്തിലാഴ്ത്തുന്നത്. അകാലത്തിൽ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച ‘പ്രകമ്പനം’ എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് Read More…
കുട്ടികളില്ല, ഒരുമിച്ച് മരിക്കാമെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിയിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കൊഴിഞ്ഞാമ്പാറ പൊലീസാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25നായിരുന്നു ശിവദാസൻ്റെ ഭാര്യ ദീപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യ ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്. ശിവദാസന്റെയും ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികളുണ്ടായില്ല. ഇതിൻ്റെ Read More…
ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട Read More…
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റം; പരീക്ഷണം എലികളില്‍ വിജയം, പാര്‍ശ്വഫലങ്ങളില്ല
ലണ്ടന്‍: പാന്‍ക്രിയാറ്റിക് കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലുമായി സ്‌പാനിഷ് ശാസ്‌ത്രജ്‌ഞര്‍. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളില്ലാതെ എലികള്‍ രോഗമുക്‌തി നേടി. ഇതു സംബന്ധിച്ച പഠനം നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (പി.എന്‍.എ.എസ്.) ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാന്‍സര്‍ ട്യൂമറുകളെ പരാജയപ്പെടുത്താന്‍ ശാസ്‌ത്രജ്‌ഞര്‍ക്ക് സാധിച്ചത് മൂന്നുതരം സംയോജിത ചികിത്സയിലൂടെയാണ്. ഈ ചികിത്സരീതി, സാധാരണയായി കണ്ടുവരുന്ന ചികിത്സാ പ്രതിരോധത്തെയും മറികടക്കുന്നു. നിലവില്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫലപ്രാപ്‌തി നഷ്‌ടപ്പെടുന്നു, കാരണം ട്യൂമറുകള്‍ മരുന്നിനോട് പ്രതിരോധം നേടുന്നു.പുതിയ ചികിത്സാ രീതി പാന്‍ക്രിയാറ്റിക് Read More…
‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നൽകിയതായും Read More…









