രാഷ്ട്രീയപ്രവേശനത്തിന് തൊട്ടുമുമ്പായുള്ള അവസാന സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് തമിഴ്‌സൂപ്പര്‍താരം വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് വെങ്കട്പ്രഭുവിന്റെ ‘ഗോട്ട്’ സിനിമയോടെ വിനോദ വ്യവസായത്തില്‍ നിന്നുള്ള റിട്ടയര്‍മെന്റും എടുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. വിജയ് യും മീനാക്ഷി ചൗധരിയും പ്രധാനവേഷത്തില്‍ എത്തുന്ന സിനിമ ഒരു സയന്‍സ്ഫിക്ഷന്‍ സിനിമയായിരിക്കുമെന്ന് ഇതിനകം വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 5 നാണ് സിനിമ തീയേറ്ററുകള്‍ തേടിയെത്തുന്നത്. എന്നാല്‍ സിനിമയുടെ ഓഡിയോ ട്രെയ്‌ലര്‍ ലോഞ്ചിന് സൂപ്പര്‍താരം ഉണ്ടാകില്ലെന്നാണ് വിവരം. ഈ പരിപാടിയുടെ സമയത്ത് Read More…
Author: Priya
സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു
അരങ്ങേറ്റ മത്സരത്തില്‍ തന്നെ മോശം റെക്കോഡ് വഴങ്ങി സിംബാവേയുടെ വിക്കറ്റ് കീപ്പര്‍ തകര്‍ത്തത് 90 വര്‍ഷത്തെ ചരിത്രം. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ 40 ബൈ റണ്‍സ് വഴങ്ങുന്നയാളായിട്ടുള്ള റെക്കോഡാണ് നേടിയത്. 2022 ല്‍ സിംബാബ്‌വേയ്ക്കായി അരങ്ങേറിയ താരത്തിന്റെ ആദ്യ ടെസ്്റ്റ് മത്സരം അയര്‍ലണ്ടിനെതിരേയായിരുന്നു. അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ഡെ 42 ബൈകളാണ് വഴങ്ങിയത്. ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1934-ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലെസ് അമേസിന്റെ 90 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മദാന്‍ഡെ Read More…
സിനിമാസംഘടനയുടെ 12 കോടി ദുരുപയോഗം ചെയ്തു ; തമിഴ്‌നടന്‍ വിശാലിനെതിരേ ആരോപണം
സിനിമാസംഘടനയുമായി ബന്ധപ്പെട്ട് തമിഴ്‌നടന്‍ വിശാലിനെതിരേ സാമ്പത്തിക ദുരുപയോഗ ആരോപണം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ 12 കോടി രൂപയുടെ ഫണ്ട് താരം നഷ്ടമാക്കിയതായിട്ടാണ് ആരോപണം. തമിഴ് ഫില്‍ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ സ്ഥാനത്ത് ഇരുന്നപ്പോള്‍ തങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായിട്ടാണ് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിശാലിനൊപ്പം പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളോടും സാങ്കേതിക വിദഗ്ധരോടും അവരുമായി കൂടിയാലോചിക്കാന്‍ സംഘടന തയ്യാറാക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരായ പരാതിക്കും ആരോപണത്തിനു മറുപടിയുമായി വിശാല്‍ രംഗത്ത് വന്നു. താന്‍ ഫണ്ട് ദുരുപയോഗം Read More…
ശ്രീലങ്കയ്ക്ക് എതിരേയും ടീമിലില്ല ; സഞ്ജുസാംസണ്‍ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്ററെന്ന് സോഷ്യല്‍മീഡിയ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടി20യില്‍ ഋഷഭ് പന്ത്, റിയാന്‍ പരാഗ് എന്നിവരെ ടോപ്ഓര്‍ഡറിലേക്ക് പരിഗണിച്ചതോടെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍ എന്ന് ആരാധകര്‍ മുദ്രകുത്താന്‍ തുടങ്ങി. സഞ്ജുവിന് അവസരം കിട്ടാതെ പോകുമ്പോള്‍ പന്ത് ഇന്ത്യന്‍ ടീമിലെ സ്ഥിരം കളിക്കാരന്‍ എന്ന നിലയില്‍ പരിഗണന നേടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സഞ്ജുവിനെയും പന്തിനെയും പരസ്പരം പകരക്കാരനായി പരിഗണിക്കുമ്പോള്‍ സഞ്ജുവിന് അവസരം കിട്ടാത്ത സാഹചര്യം അദ്ദേഹത്തെ ടീമിന് പുറത്തേക്ക് നയിക്കുമോ എന്നാണ് ആരാധകരുടെ ഉത്ക്കണ്ഠ. Read More…
ബ്രസീല്‍ തീരത്ത് സ്രാവുകളില്‍ കൊക്കെയ്ന്‍ ; മത്സ്യം കഴിക്കരുതെന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ്
ജലസ്രോതസ്സുകളിലെ മാലിന്യം നിമിത്തം ബ്രസീല്‍ തീരത്ത് സ്രാവുകളില്‍ കൊക്കെയ്ന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ചതും സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ട് ചെയ്തതുമായ ഒരു പഠനത്തിലാണ് ഈ വിവരമുള്ളത്. പഠനത്തിന് വേണ്ടി പരിശോധന നടത്തിയ 13 സ്രാവുകളുടെയും പേശികളിലും കരളിലും കൊക്കെയ്ന്‍ സാന്നിദ്ധ്യം കണ്ടെത്തിയതായും ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തലെന്നും അവര്‍ പറഞ്ഞു. മെന്‍ഡസ് സാഗിയോറോ എന്ന ശാസ്ത്രജ്ഞന്‍ റിയോ ഡി ജനീറോയിലെ നദീജലത്തില്‍ കൊക്കെയ്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്രാവുകളെ മയക്കുമരുന്ന് പരിശോധിക്കാനുള്ള ആശയം Read More…
ചതുപ്പില്‍ നാലടിയില്‍ താണുപോയി ; രണ്ടു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ കുതിരയെ രക്ഷപ്പെടുത്തി
ചതുപ്പില്‍ കുടുങ്ങിയ കുതിരയെ രണ്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. യുകെയിലെ പോവിസിലെ ബ്രെക്കോണില്‍ പ്രാദേശികസമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുതിര വയലില്‍ കുടുങ്ങുകയായിരുന്നെന്ന് മിഡ് ആന്‍ഡ് വെസ്റ്റ് വെയില്‍സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ഏകദേശം 1.7 മീറ്റര്‍ വലിപ്പമുള്ള 20 വയസ്സുള്ള മൃഗത്തെ ഏകദേശം നാലടി ചെളിയില്‍ നിന്നുമാണ് പൊക്കിയെടുത്തത്. അഗ്‌നിശമന സേനയുടെ പോണ്ടര്‍ഡാവെ ആസ്ഥാനമായുള്ള മൃഗ രക്ഷാസംഘം ബ്രെകോണ്‍ സ്റ്റേഷനിലെ ഫയര്‍ ക്രൂവിന്റെ സഹായത്തോടെ ഒരു രക്ഷാപ്രവര്‍ത്തന Read More…
പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു
പല തവണ തടവുചാടാന്‍ ശ്രമിച്ചതിന് പിന്നാലെ മൃഗത്തെ മൃഗശാല അധികൃതര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. ജര്‍മ്മനിയിലെ ന്യൂറംബര്‍ഗ് മൃഗശാലയില്‍ അവരുടെ പട്ടികയിലെ അപൂര്‍വ്വ ഇനമായ ചാപ്പോ എന്ന പേരിലുള്ള കാര്‍പ്പാത്യന്‍ ലിങ്ക്സിനെയാണ് ന്യൂറംബര്‍ഗ് മൃഗശാല മോചിപ്പിച്ചത്. മൃഗശാലയിലാണ് വളര്‍ന്നതെങ്കിലും സ്വതന്ത്രനായി സഞ്ചരിക്കാനുള്ള അവന്റെ ആഗ്രഹത്തെ മാനിക്കുകയും ജര്‍മ്മനിയിലെ തന്നെ കാട്ടിലേക്ക് വിടുകയുമായിരുന്നു. പൂച്ച ഇനങ്ങളില്‍ എയുസിഎന്‍ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്നതായി ലിസ്റ്റുചെയ്തിരിക്കുന്ന യുറേഷ്യന്‍ ലിങ്ക്സിന്റെ ഒരു ഉപജാതിയാണ് കാര്‍പാത്തിയന്‍ ലിങ്ക്സ്. ഇവയും വംശനാശം നേരിടുന്ന ഇനങ്ങളില്‍പ്പെടുന്ന ജീവിയാണ്. Read More…
അനാഥാലയത്തില്‍ വളര്‍ന്ന യോജനയ്ക്ക് അച്ഛനും അമ്മയുമായി 126പേര്‍; ദത്തെടുത്തത് 3500-ലധികം മുതിര്‍ന്നവരെ
അപ്പനെയും അമ്മയെയും കണ്ടിട്ടില്ലെന്നതായിരുന്നു ഒരു അനാഥാലയത്തില്‍ വളര്‍ന്ന യോജന ഘരതിന്റെ ഏറ്റവും വലിയ ദു:ഖം. അവര്‍ എങ്ങിനെയിരിക്കുമെന്നും അവര്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങിനെയായിരുന്നേനെയെന്നും അവര്‍ എപ്പോഴും വിങ്ങലോടു കൂടിയ ഒരു ചിന്തയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അപ്പനമ്മമാര്‍ 126 ആണ്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരെ ഏറ്റെടുത്തുകൊണ്ടാണ് അവള്‍ തന്റെ സ്വകാര്യദു:ഖത്തിന് മറുപടി കണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അവര്‍ക്ക് അനേകം മാതാപിതാക്കളുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ക്ഷേത്രങ്ങളിലും പാലത്തിനടിയിലും ആശുപത്രികളിലുമൊക്കെ ഉപേക്ഷിക്കപ്പെട്ട പ്രായമായവരെ ഏറ്റെടുക്കുകയും അവര്‍ക്ക് തലചായ്ക്കാനായി ഇടം Read More…
പഴയ കോട്ടകളും 15 പ്രേതങ്ങളും തികച്ചും സൗജന്യം…! 6ഏക്കര്‍ വരുന്ന സ്വകാര്യ കടല്‍ത്തീരമുള്ള ദ്വീപ് വില്‍പ്പനയ്ക്ക്
ബ്രിട്ടനിലെ ഡെവോണ്‍ തീരത്ത് നിന്ന് ഒട്ടും വിദൂരയല്ലാതെ ആറ് ഏക്കര്‍ വരുന്ന സ്വകാര്യ കടല്‍ത്തീരമുള്ള ദ്വീപ് വില്‍പ്പനയ്ക്ക്. ഒരു ആഡംബര ഹോട്ടല്‍ ആസൂത്രണം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ കോട്ട കൊത്തളങ്ങളും മറ്റും ഇതിലുണ്ട്. പ്ലിമൗത്തില്‍ നിന്ന് 600 യാര്‍ഡ് മാത്രം അകലെയുള്ള ഡ്രേക്ക്‌സ് ദ്വീപിനെക്കുറിച്ചുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നൂറുകണക്കിന് വര്‍ഷങ്ങളായി സൈനിക പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന ഇവിടെ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലെ കോട്ടകൊത്തളങ്ങളും സൈനീക ഉപകരണങ്ങളുമുണ്ട്. ബോട്ടില്‍ എത്താന്‍ 10 മിനിറ്റില്‍ താഴെ സമയമേ എടുക്കു. എല്ലായിടത്തും Read More…









