Sports

കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി ; കലണ്ടര്‍വര്‍ഷം 1000 റണ്‍സ് തികച്ച് യശസ്വീ

ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ പ്രതിഭകളുടെ തള്ളിക്കയറ്റമാണ്. ദിനംപ്രതി പുതിയ പുതിയ യുവതാരങ്ങള്‍ ഓരോരുത്തരായി വാതില്‍ക്കല്‍ വന്ന് മുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓപ്പണറായി തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയാണ് ബാറ്റ്‌സ്മാന്‍ യശസ്വീ ജെയ്‌സ്വാള്‍. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തന്റെ കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി രേഖപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകര്‍പ്പന്‍ ഫോം കാട്ടിയ താരം തന്റെ അന്താരാഷ്ട്ര കരിയറില്‍ പുതിയ നേട്ടം കൈവരിച്ചു.സ്റ്റാര്‍ ലെഫ്റ്റ്ഹാന്‍ഡര്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന Read More…

Featured Sports

ഫ്രാന്‍സില്‍ ലീഗ് 2 ഫുട്‌ബോള്‍ക്ലബ്ബിനെ സ്വന്തമാക്കി കിലിയന്‍ എംബാപ്പേ

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫ്രഞ്ച് ഫുട്‌ബോളര്‍മാരില്‍ എന്തായാലും കിലിയന്‍ എംബാപ്പേ ഉണ്ടാകുമെന്ന് ഉറപ്പ്. വെറും 25 വയസ്സിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളില്‍ സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബും. ഫ്രാന്‍സില്‍ ലീഗ് 2 ല്‍ കളിക്കുന്ന കെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങിയിരിക്കുകയാണ് കിലിയന്‍ എംബാപ്പേ. ക്ലബ്ബില്‍ താരം ഇതിനകം ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിദ്ധീകരണമായ ലെ പാരിസിയന്‍ എംബാപ്പെ കേനിന്റെ ഭൂരിഭാഗം ഓഹരി ഉടമയാകാന്‍ 20 മില്യണ്‍ യൂറോയില്‍ താഴെ ചെലവഴിക്കും എന്ന് പ്രതീക്ഷിക്കുന്നു. 5 മില്യണ്‍ മൂല്യമുള്ള Read More…

Sports

ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി മോര്‍ണേ മോര്‍ക്കല്‍; ബംഗ്‌ളാദേശ് പര്യടനം മുതല്‍ കളത്തിലെത്തും

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതംഗംഭീറിനെ നിയോഗിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് വെച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയൊന്നും ബിസിസിഐ കണ്ണടച്ചു നിയോഗിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി കെകെആറിന്റെ ബൗളിംഗ് കോച്ച് മോര്‍നേ മോര്‍ക്കലിനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫില്‍ ചേരുമെന്നും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അദ്ദേഹം തന്റെ കളി തുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഗംഭീര്‍ മുമ്പോട്ടുവെച്ച പുതിയ പരിശീലകരുടെ നിയമനം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ താത്കാലിക കോച്ചിംഗ് Read More…

Movie News

മഹാരാജ ബോളിവുഡിലേക്കും പറക്കുന്നു ; വിജയ് സേതുപതി ചെയ്ത വേഷം അമീര്‍ഖാന്‍ ചെയ്‌തേക്കും

വന്‍ തരംഗമാക്കി മാറ്റിയ വജയ് സേതുപതിയുടെ അമ്പതാം സിനിമ ‘മഹാരാജ’ ബോളിവുഡിലേക്കും. തീയേറ്ററില്‍ വന്‍തരംഗമായ സിനിമയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കെയാണ് സിനിമയുടെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള വിവരവും പുറത്തു വന്നിരിക്കുന്നത്. റീമേക്കില്‍ വിജയ് സേതുപതിയുടെ വേഷം ആമിര്‍ ഖാന്‍ വീണ്ടും അവതരിപ്പിച്ചേക്കുമെന്നാണ് ഇന്ത്യാഗ്‌ളിറ്റ്‌സിന്റെ റിപ്പോര്‍ട്ട്. സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരു ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് താല്‍പ്പര്യം കാണിക്കുകയും അതിനുള്ള അവകാശം വലിയ വിലയ്ക്ക് വാങ്ങുകയും ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഉടനീളമുള്ള പ്രേക്ഷകരുടെ പ്രീതിനേടിയാണ് സിനിമ Read More…

Crime

വിവാഹ രാത്രിയിൽ പതിനഞ്ചാം നിലയില്‍ നിന്നും താഴെവീണ് വധുവിന് ദാരുണാന്ത്യം

വിവാഹം കഴിച്ച് വധൂവരന്മാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചാം നിലയില്‍ നിന്നും വീണു വധുവിന് ദാരുണാന്ത്യം. റഷ്യയില്‍ നടന്ന സംഭവത്തില്‍ 23 കാരിയായ ക്‌സെനിയ വോദ്യാനിറ്റ്സ്‌കായയാണ് മരണമടഞ്ഞത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തന്റെ വരനുമായി ഒരു റെസിഡന്‍ഷ്യല്‍ ബഹുനിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നില്‍ക്കൂമ്പോഴാണ് ഇവര്‍ വീണു മരിച്ചത്. തന്റെ പുതിയ ഭര്‍ത്താവ് കിറില്‍ (24) നൊപ്പമുള്ള ചില സന്തോഷകരമായ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ ആയിരുന്നു വിവാഹ Read More…

Oddly News

മരിച്ചതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു; ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ ഭീകരാക്രമണം നടത്തി ബാബുറാം ഭില്‍

ഗവണ്‍മെന്റ് മരിച്ചതായി തെറ്റായി പ്രഖ്യാപിച്ച രാജസ്ഥാന്‍കാരന്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ തിരിഞ്ഞത് കുറ്റകൃത്യത്തിലേക്ക് . ഗവണ്‍മെന്റ് രേഖകളിലെ മരിച്ചതായുള്ള തെറ്റു തിരുത്താനും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനും യുവാവ് കണ്ടെത്തിയ മാര്‍ഗ്ഗം ഭീകരാക്രമണം സംഘടിപ്പിക്കലായിരുന്നു. രാജസ്ഥാനിലെ മിതോര ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ ബാബുറാം ഭില്‍ ആണ് മരണസര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ഒരു പ്രാദേശിക സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജൂലായ് 19ന് കത്തിയും പെട്രോള്‍ കുപ്പിയും കൈക്കലാക്കി പ്രാദേശിക സ്‌കൂളില്‍ എത്തിയ ഭില്‍ ചുളി ബേര ധരണ Read More…

Sports

ഒളിമ്പിക്‌സിനിടയില്‍ വിവാഹ മോതിരം നഷ്ടപ്പെട്ടു ; ഭാര്യക്ക് ഇറ്റാലിയന്‍ താരത്തിന്റെ ക്ഷമാപണ കത്ത്

ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇറ്റലിക്കാരനായ ജിയാന്‍മാര്‍ക്കോ തംബെരിക്ക് സ്വര്‍ണ്ണം നഷ്ടമായി. 2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിനത്തില്‍ തന്നെ ഇറ്റാലിയന്‍ ഹൈജമ്പര്‍ക്ക് തന്റെ വിവാഹമോതിരം നഷ്ടമായി. 2024 പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ അത്ലറ്റുകളുടെ പരേഡിനിടെയാണ് സംഭവം. ചടങ്ങില്‍ ഇറ്റലിയുടെ പുരുഷ പതാകവാഹകനായിരുന്നു ജിയാന്‍മാര്‍ക്കോ തംബെരി. സെന്‍ നദിയിലെ ഉദ്ഘാടന ചടങ്ങില്‍ ഇറ്റാലിയന്‍ പതാക വീശിയപ്പോള്‍ 32കാരന്റെ വിരലില്‍ നിന്ന് മോതിരം തെന്നി നദിയില്‍ വീണു.ഇന്‍സ്റ്റാഗ്രാമിലെ വിശദമായ കുറിപ്പില്‍, അദ്ദേഹം തന്റെ ഭാര്യ ചിയാര ബോണ്ടേമ്പി തംബെരിയോട് Read More…

Movie News

‘ഡ്രൈവര്‍ പാന്റിന്റെ സിപ് അഴിച്ചു…’ താന്‍ നേരിട്ട ലൈംഗികപീഡന സംഭവത്തെക്കുറിച്ച് തിലോത്തമ ഷോം

സിനിമകളിലെയും സീരിയലുകളിലെയും ശക്തമായ പ്രകടനത്തിന് പേരുകേട്ട നടിയാണ് തിലോത്തമ ഷോം. കോട്ട ഫാക്ടറി എന്ന പരമ്പരയുടെ മൂന്നാം സീസണില്‍ അനായാസപ്രകടനം കൊണ്ട് അനേകം ആരാധകരെ നേടിയ നടിയാണ്. ഡല്‍ഹിയില്‍ നേരിട്ട ലൈംഗികാതിക്രമത്തിന്റെ വേദനാജനകമായ അനുഭവം അടുത്തിടെ നടി ഹോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഡല്‍ഹിയിലെ ശൈത്യകാലത്ത് ഒരു ദിവസം ജോലികഴിഞ്ഞ് ബസിനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ” കാറില്‍ വന്നിറങ്ങിയ ഒരു സംഘം ആളുകള്‍ ആദ്യം വിളിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ ചീത്തവിളിക്കുകയും അശ്‌ളീലം സംസാരിക്കുകയും ചെയ്തു. Read More…

Lifestyle

രാമജന്മഭൂമി ലിമിറ്റഡ് എഡിഷന്‍ വാച്ച്, വില 34ലക്ഷം രൂപ, 45 വാച്ചുകള്‍ മാത്രം, പുറത്തിറക്കിയത് സ്വിസ് വാച്ച് കമ്പനി

കഴിഞ്ഞതവണ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഈ വര്‍ഷം ആദ്യമായിരുന്നു അയോധ്യയില്‍ നടന്നത്. പരമ്പരാഗത ശൈലിയിലുള്ള ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ഉണ്ടാകും. 392 തൂണുകളും 44 കവാടങ്ങളുമുള്ള ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരത്തിലായിരിക്കും. എന്തായാലും ഒരു സ്വിസ് വാച്ച് നിര്‍മ്മാതാക്കളായ ഒരു കമ്പനി രാമക്ഷേത്രത്തിന്റെ ചരിത്രം വാച്ചിലേക്ക് പകര്‍ത്തിയിരിക്കുകയാണ്. ഒരു ഇന്ത്യന്‍ റീട്ടെയിലറുമായി സഹകരിച്ച് ഒരു സ്വിസ് Read More…