താല്‍ക്കാലികമായൊരു വൈകാരിക ബന്ധം കൊതിക്കുന്നവര്‍ക്ക് റൊമാന്റിക് അനുഭവങ്ങളുടെ ഒരു മെനുവുമായി ചൈനീസ് തെരുവുകളില്‍ യുവതികള്‍. തെരുവോരത്തെ താല്‍ക്കാലിക സ്റ്റാളുകളില്‍ സ്‌നേഹം പരസ്യമായി വില്‍ക്കാനുള്ള ഇവരുടെ മെനുവില്‍ 115 രൂപയ്ക്ക് ഒരു ചുംബനവും 461 രൂപയ്ക്ക് ഒരു മണിക്കൂര്‍ ഒരുമിച്ചിരുന്നുള്ള മദ്യപാനവും 11 രൂപയ്ക്ക് ആലിംഗനവും നല്‍കുന്നു. അതേസമയം ഇതില്‍ ലൈംഗികത ഇല്ലെന്നതാണ് ഏറെ പ്രത്യേകത. ഓണ്‍ലൈനിലും ഓഫ് ലൈനിലും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന വിചിത്രമായ ഈ ബിസിനസ് മോഡല്‍ ഷെന്‍ഷെന്‍ പോലുള്ള നഗരങ്ങളിലെ തെരുവുകളില്‍ പതിവ് കാഴ്ചയാണ്. Read More…
Author: Priya
ബോളിവുഡില്‍ നാലഞ്ച് സിനിമകള്‍; 13 വര്‍ഷമായി ഒരു പണിയുമില്ല ; എന്നിട്ടും നായികമാരേക്കാള്‍ സമ്പന്ന
ധൂം, ഗോല്‍മാല്‍ എന്നീ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിലെ നായികയെ ഓര്‍ക്കുന്നുണ്ടോ? 3 വര്‍ഷത്തിനിടെ 7 ഹിറ്റുകളുമായി മിന്നിനിന്ന ഈ നടി ഒരു കാലത്ത് മികച്ച നായികയായിരുന്നു. 13 വര്‍ഷമായി ഒരു ജോലിയും ഇല്ലായിരുന്നിട്ടും നടി ഇപ്പോഴും ഇന്ത്യയിലെ തന്നെ മുന്‍നിര നായികമാരേക്കാള്‍ സമ്പന്നയാണ്. പറഞ്ഞുവരുന്നത് റിമി സെന്‍ എന്ന പഴയതാരത്തെപ്പറ്റിയാണ്. 2000കളുടെ തുടക്കത്തില്‍ ധൂം, ഗോല്‍മാല്‍ തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചതോടെയാണ് റിമി സെന്‍ പ്രശസ്തയായത്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കുറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി അവര്‍ക്ക് ജോലിയൊന്നുമില്ലാത്ത ഒരു Read More…
മഹാരാജ ബോക്‌സോഫീസില്‍ വാരിയത് 100 കോടി ; വിജയ്‌സേതുപതി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ
ജൂണ്‍ 14 ന് തീയേറ്ററുകളില്‍ എത്തിയ മഹാരാജ ബോക്‌സോഫീസില്‍ നേടിയത് 100 കോടിയോളം കളക്ഷനാണ്. തമിഴ്‌നാടിന് പുറമേ കേരളം, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സിനിമ വന്‍വിജയം നേടി. ബോക്‌സോഫീസില്‍ മിന്നിയ സിനിമ ഇപ്പോള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്നും അമീര്‍ഖാന്‍ നായകനാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ സിനിമയില്‍ വിജയ് സേതുപതി പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് സൂചനകള്‍. സിനിമയുടെ മൊത്തം ബഡ്ജറ്റ് 20 കോടി രൂപയാണ്. സിനിമയ്ക്കായി വിജയ്‌സേതുപതി പ്രതിഫലം ഒന്നും വാങ്ങിയില്ലെന്നാണ് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമയുടെ Read More…
ബീച്ചിലെ മണലില്‍ നാലുവിരല്‍ കുത്തി വരച്ച ഒരു വര പിന്നീട് ചരിത്രമായി ; ബാര്‍കോഡിന്റെ പിറവിയുടെ കഥ
ഒരു ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന വിവിധ വീതിയിലുള്ള കറുത്തവരകളും സംഖ്യാകോഡുകളും വരുന്ന ബാര്‍കോഡുകള്‍ ആധുനിക കാലത്ത് സര്‍വ്വവ്യാപിയാണ്. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് ഡാറ്റ നല്‍കുന്നതിന് ഉപയോഗിക്കുന്ന സമാന്തര ബാറുകളുടെ ശ്രേണിയെന്ന് ഇതിനെ ലഘൂകരിച്ചും പറയാനാകും. ഒരുല്‍പ്പന്നത്തിന്റെ സ്വത്ത്വവും തനിമയും നിര്‍ണ്ണയിക്കുന്ന ബാര്‍കോഡ് ഒരിക്കല്‍ ഒരു ബീച്ചില്‍ ഒരാള്‍ നാലുവിരല്‍ കൊണ്ടു വരച്ച ഒരു വരയില്‍ നിന്നും ഉണ്ടായതാണ് ഇതെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം? അമേരിക്കന്‍ എഞ്ചിനീയര്‍മാരായ നോര്‍മന്‍ ജോസഫ് വുഡ്ലാന്‍ഡും ബെര്‍ണാഡ് സില്‍വറും ചേര്‍ന്ന് Read More…
മമിതാബൈജു വിഷ്ണുവിശാലിന്റെ നായിക ; രാക്ഷസന്‍ ഫെയിം രാംകുമാറിന്റെ സിനിമയില്‍ നായിക
പ്രേമലു എന്ന ഒരൊറ്റ സിനിമയോടെ തെന്നിന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയിട്ടുണ്ട് നടി മമിതാബൈജു. നടി ഇപ്പോള്‍ തമിഴ് സിനിമകളില്‍ ഒപ്പിടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായിട്ടാണ് വിവരം. ജി.വി. പ്രകാശിനൊപ്പം റിബല്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മമിത വിഷ്ണുവിശാലിനൊപ്പം പുതിയ സിനിമയിലേക്ക് കരാറായിരിക്കുകയാണ്. രാക്ഷസന്‍ എന്ന സൂപ്പര്‍ഹിറ്റിലൂടെ പേരെടുത്ത രാംകുമാറിന്റെ സിനിമയില്‍ ഇരുവരും നായികാനായകന്മാരായി എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. വിവി 21 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന അവരുടെ വരാനിരിക്കുന്ന ചിത്രം ഇപ്പോള്‍ കൊടൈക്കനാലില്‍ അവസാന ഷൂട്ടിംഗ് Read More…
ഭാര്യയുടെ കാമുകനെയും സ്വന്തം വീട്ടില്‍ താമസിപ്പിച്ച് യുവാവ്; കാരണം അവള്‍ സന്തോഷവതിയായിരിക്കണം …
ഭാര്യയുടെ കാമുകനെയും സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ യുവാവ് കാട്ടിയ ധൈര്യം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. തന്റെ ഭാര്യക്ക് ഒരു കാമുകനുണ്ടെന്നും അവനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിലും അയാള്‍ മുന്‍കൈയെടുത്തു.ഇക്കാര്യം വെളിപ്പെടുത്തി തന്റെ വിവാഹജീവിതം ചര്‍ച്ചാവിഷയമാക്കിയത് യുവ ജാപ്പനീസ് ഷെഫും ബ്ലോഗറുമായ പ്രിന്‍സ് സോയ് ആണ്. ജൂലായ് 8-ന്, തന്റെ ഭാര്യ സെയ്റ ആറ് മാസത്തെ വിദേശ പഠനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെന്നും അവള്‍ തന്റെ പുതിയ കാമുകനെ ഒപ്പം കൊണ്ടുവന്നെന്നും Read More…
പ്രണയത്തിന് പ്രായമില്ല.; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇണയെ തപ്പിക്കൊടുക്കും ; ഇതുവരെ 100 ലവ്‌സ്‌റ്റോറികള്‍
പ്രായം 50 കഴിഞ്ഞ ഒരാള്‍ക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ എന്തുചെയ്യണം? സീനിയര്‍ സിറ്റിസണ്‍മാരില്‍ ഭൂരിഭാഗം പേരുടെയും പ്രശ്‌നം മക്കളില്‍ നിന്നും വേണ്ടത്ര പരിഗണന കിട്ടാത്തതും ഒറ്റപ്പെടലുമാണ്. ഭൂരിപക്ഷത്തിനും വേണ്ടത് ഒരു നല്ല പങ്കാളിയെയാണ്. ജീവിതത്തില്‍ ഇങ്ങിനെ ഏകാകിയായി പോയവര്‍ക്ക് വേണ്ടിയാണ് മാധവ് ദാംലേയുടെ ‘ഹാപ്പി സീനിയേഴ്‌സ്’. പ്രായമായവര്‍ക്ക് ‘ലിവിന്‍ റിലേഷന്’ പങ്കാളിയെ കിട്ടാന്‍ വണ്‍ടൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ മാത്രം മതി. 4000 മുതല്‍ 7,500 രൂപയുള്ള ചെറിയ തുക ഉപയോഗിച്ച് അനുയോജ്യമായ പ്രണയം കണ്ടെത്താം. ഈ Read More…
ഇനി വര്‍ഷത്തില്‍ ഒരു സിനിമ; 90 കളിലെ തന്ത്രം ആമിര്‍ഖാന്‍ പൊടിതട്ടിയെടുക്കുന്നു
ഒരേ സമയം ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബോളിവുഡിലെ ആദ്യത്തെ നടന്മാരില്‍ ഒരാളായിരുന്ന ആമിര്‍ഖാന്‍. 2014 വരെ അത് തുടരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഗജിനി, 3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങളിലൂടെ യഥാക്രമം 100 കോടി ക്ലബ്ബും 200 കോടി ക്ലബ്ബും 300 കോടി ക്ലബ്ബും ഒക്കെ സ്വന്തമാക്കി. ചെയ്യുന്നതെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആണെന്നിരിക്കെ അടുത്തിടെ താരത്തിന് കാലം അത്ര അനുകൂലമല്ല. അതുകൊണ്ടു തന്നെ വര്‍ഷം ഒരു സിനിമയെന്ന 90 കളിലെ തന്ത്രം വീണ്ടും പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് Read More…
വെള്ളച്ചാട്ടത്തില്‍ അത്യപൂര്‍വ്വ സെല്‍ഫി വേണം ; ടിക്‌ടോക്കില്‍ 1.5ലക്ഷം ഫോളോവേഴ്‌സുള്ള കൗമാരക്കാരി വീണുമരിച്ചു
ടിക് ടോക് അനുയായികള്‍ക്ക് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് കൗമാരക്കാരി വെള്ളത്തില്‍ വീണ ഒഴുകിപ്പോയി രണ്ടു പാറകള്‍ക്കിടയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തെക്ക് കിഴക്കന്‍ മ്യാന്‍മറിലെ സിനിവ വെള്ളച്ചാട്ടത്തില്‍ ജൂലൈ 22 ന് ഉണ്ടായ സംഭവത്തില്‍ മരണമടഞ്ഞത് ടിക്‌ടോക്ക് ഇന്‍ഫ്‌ളുവന്‍സറായ 14 വയസ്സുള്ള മോ സാ നെയ് ആണ് മരിച്ചത്. തന്റെ ഒന്നരലക്ഷം അനുയായികള്‍ക്ക് പുതുമയുള്ള ഒരു സെല്‍ഫി നല്‍കാനുള്ള ശ്രമമാണ് നെയ് യുടെ മരണത്തില്‍ കലാശിച്ചത്. സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ സന്തോഷിപ്പിക്കാന്‍ സുഹൃത്തുക്കളുമായി സ്നാപ്പുകള്‍ക്ക് Read More…









