ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പോപ്പ് താരങ്ങളില്‍ ഒരാളാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക, നടി, സംഗീതം, ഫാഷന്‍, സിനിമകള്‍ എന്നിങ്ങനെ ലോകമെമ്പാടും അറിയപ്പെടുന്ന അവരുടെ ഏകദൗര്‍ബല്യം പ്രണയമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് അറിയാവുന്നത് പോലെ 1997 നും 2023 നും ഇടയില്‍ ആറ് തവണയാണ് നടി വിവാഹനിശ്ചയം നടത്തിയത്. ഓരോ കാമുകന്മാരില്‍ നിന്നും നടി അണിഞ്ഞ വിവാഹ മോതിരങ്ങളുടെ വില കോടികളാണ്. അമേരിക്കന്‍ സുന്ദരിയുടെ ജീവിതത്തിലേക്ക് ആദ്യം കയറിവന്നത് റെസ്‌റ്റോറന്റ് ഉടമ ഓജാനി നോവയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ അക്കാര്യം Read More…
Author: Priya
കാജല്‍ അഗവര്‍വാളിന് തകര്‍പ്പന്‍ തിരിച്ചുവരവ്; ഇന്ത്യന്‍ 2 ല്‍ നായിക തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍
തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരുടെ പട്ടികയിലുള്ളയാളാണ് കാജല്‍ അഗര്‍വാള്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെ ആയതോടെ തിരക്കില്‍ നിന്നും ഒരല്‍പ്പം ഇടവേളയെടുത്തു നില്‍ക്കുകയാണ്. എന്നാല്‍ നടി വന്‍ തിരിച്ചുവരവ് നടത്തുകയാണ്. ബ്രേക്കിന് ശേഷം തിരികെയെത്തിയ നടി ആദ്യം ചെയ്തത് ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ നായകനായ ഇന്ത്യന്‍-2 ആയിരുന്നു. തെലുങ്കില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം ഭഗവത് കേസരി ഇന്നലെ തിയേറ്ററുകളിലെത്തി. തമിഴിനും തെലുങ്കിനും പുറമേ ഒരു ഹിന്ദിചിത്രവും താരം അഭിനയിക്കാനൊരുങ്ങുകയാണ്. ഉമ എന്ന Read More…
പേളിയ്ക്കും കുടുംബത്തിനുമൊപ്പം ഗോവിന്ദ് പത്മസൂര്യ ; നാളുകള്‍ക്ക് ശേഷം അവര്‍ ഒറ്റ ഫ്രെയ്മിലെന്ന് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. സിനിമാ നടന്‍ എന്നതിലുപരിയായി പത്മസൂര്യയെ മലയാളി സ്‌നേഹിക്കുന്ന അവതാരകനായിട്ടാണ്. പേളി മാണിക്കൊപ്പം ഡി ഫോര്‍ ഡാന്‍സ് അടക്കമുള്ള ഷോകള്‍ ചെയ്താണ് താരം ആരാധകരെ നേടിയത്. ഡി ഫോര്‍ ഡാന്‍സ് വളരെയധികം ജനപ്രീതി നേടിയതില്‍ ജിപി- പേളി സൗഹൃദ അവതരണം തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയിലും ജിപി വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഗോവിന്ദ് പത്മസൂര്യയ്ക്കുണ്ട്. ചാനലിലൂടെ തന്റെ യാത്രകളും വിശേഷങ്ങളുമൊക്കെ Read More…
മേക്കപ്പ് ഇല്ലാതെ നിറഞ്ഞ ചിരിയുമായി വീണ നന്ദകുമാര്‍ ; ചിത്രങ്ങള്‍ വൈറല്‍
ആസിഫ് അലി നായകനായ കെട്ട്യോളാണ് മാലാഖയിലെ സ്ലീവാച്ചന്റെ മാലാഖ റിന്‍സിയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കാന്‍ വീണയ്ക്ക് സാധിച്ചു. നാടന്‍ ലുക്കും നീണ്ട ഇടതൂര്‍ന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകള്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ വീണയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലും വീണ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വീണ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പ് ഇല്ലാത്ത മനോഹരമായ Read More…
2023 ഷാരുഖ് തൂക്കുമോ? ഡങ്കിയുടെ റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചു
2023 തീര്‍ച്ചയായും ഷാരുഖ് ഖാന്റെ വര്‍ഷമാണ്. പഠാന്‍ പിന്നാലെ ജവാന്‍ എന്ന കണക്കില്‍ രണ്ട് സൂപ്പര്‍ ഹിറ്റുകളാണ് ഷാരുഖിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. ഇനി ഡങ്കിയാണ് താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത്. രാജ്കുമാര്‍ ഹിരാനിയുടെ കോമഡി ഡ്രാമയായ ഡങ്കി ഡിസംബര്‍ 22-ന് ഇന്ത്യയില്‍ റലീസ് ചെയ്യും. ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് ഡിസംബര്‍ 21-ന് ചിത്രം വിദേശത്ത് റിലീസ് ചെയ്യുമെന്നാണ് വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ ഇന്റര്‍നാഷ്ണല്‍ റിലീസിങ്ങ് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. പട്ടാളവേഷം ധരിച്ച ഒരു ബാഗ് Read More…
എനിക്ക് ഒരുപാട് കുട്ടികളുണ്ടാകണം: ദത്തെടുക്കുന്നതിനെക്കുറിച്ച് പരിനീതി ചോപ്രാ
നടി പരിനീതി ചോപ്രായ്ക്ക് 35 വയസ് തികഞ്ഞിരിക്കുകയാണ്. രാഘവ് ചദ്ദയുമായി പരിനീതിയുടെ വിവാഹം കഴിഞ്ഞത് ഈ അടുത്തായിരുന്നു. ഇപ്പോഴിതാ മുന്‍പ് ഒരു അഭിമുഖത്തില്‍ കുട്ടികളെ ദത്തെടുക്കാനുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് താരം പറഞ്ഞത് ചര്‍ച്ചയാകുകയാണ്. തനിക്ക് ധാരാളം കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം എന്നാല്‍ ഇത്രയും കുട്ടികളെ തനിക്ക് പ്രസവിക്കാന്‍ കഴിഞ്ഞേക്കില്ല അതുകൊണ്ട് കുട്ടികളെ ദത്തെടുക്കുമെന്നായിരുന്നു പരിനീതി പറഞ്ഞത്. തന്നെ ഒരു പുരുഷനിലേയ്ക്ക് ആകര്‍ഷിക്കുന്ന മൂന്ന് പ്രധാന കാര്യങ്ങളും പരിനീതി വ്യക്തമാക്കി. ആദ്യം ആകര്‍ഷിക്കുന്നത് നര്‍മബോധമാണ്. എനിക്ക് നല്ല നര്‍മബോധം Read More…
കുഞ്ഞ് അനന്തരവനെ കൈയിലെടുത്ത് വികാരനിര്‍ഭരയായി കങ്കണ റണാവത്ത്
കങ്കണ റണാവത്തിന്റെ സഹോദരന്‍ അക്ഷത് ഒരു ആണ്‍കുഞ്ഞിന്റെ പിതാവായിരിക്കുയാണ്. ഒക്‌ടോബര്‍ 20 തിയതിയാണ് അക്ഷതിനും റിതുവിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷത്തിലാണ് കങ്കണ. അശ്വത്ഥാമ റണാവത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്ക് ഒരു അനന്തിരവന്‍ ജനിച്ച വിവരം ഇന്‍സ്റ്റ്രഗാമിലൂടെയാണ് കങ്കാണ ആരാധകരെ അറിയിച്ചത്. കുട്ടിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന കങ്കണയുടെ അതിവൈകാരികമായ ഒരു ചിത്രവും ഇന്‍സ്റ്റ്രഗാമില്‍ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം ഒരു കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കങ്കണ കുറിച്ചു. തന്റെ Read More…
ഭര്‍തൃബലാത്സംഗ രംഗത്തെ കിടപ്പറ സീനെന്ന് വിശേഷിപ്പിക്കുന്നത് വേദനാജനകം: മെഹ്‌റീന്‍ പിര്‍സാദ
സിനിമ മേഖലയിലെ കുറ്റങ്ങളും കുറവുകളും മാനസിക പീഡനങ്ങളും ഒക്കെ സഹിച്ച് അഭിനയമെന്ന പാഷൻ മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാൽ തങ്ങൾക്ക് പറയാനുള്ള അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന താരങ്ങളും കുറവല്ല. ഇപ്പോഴത്തെ തലമുറയിലുള്ള മിക്ക താരങ്ങളും അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നവരാണ്. തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായ മെഹ്‌റീന്‍ പിര്‍സാദ സ്വന്തം നിലപാടുകൾ തുറന്നു പറയുന്ന സെലിബ്രിറ്റികളിൽ ഒരാളാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെക്കുറിച്ച് പറയുകയാണ് താരം. സുല്‍ത്താന്‍ ഓഫ് ഡല്‍ഹിയിലെ Read More…
വെള്ള ഷര്‍ട്ട് ഉണ്ടായ കഥ
വെള്ള ഷര്‍ട്ട് ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഒന്നാണ് വെള്ളഷര്‍ട്ട്. ഔദ്യോഗികമായും അനൗദ്യോഗികമായും വളരെയധികം അനുയോജ്യമായ വസ്ത്രം കൂടിയാണ് ഇത്. എന്നാല്‍ ആരാണ് ഈ വെള്ള ഷര്‍ട്ട് ആദ്യമായി കണ്ട് പിടിച്ചതെന്ന് അറിയുമോ? 18-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഫ്രാന്‍സിലെ അവസാനത്തെ രാജ്ഞിയായിരുന്ന മേരി ആന്റോനെറ്റ് ഒരു വെളുത്ത പരുത്തി വസ്ത്രത്തില്‍ അവരുടെ ഛായാചിത്രം കമ്മീഷന്‍ ചെയ്തപ്പോഴാണ് ആധുനിക വെള്ളഷര്‍ട്ടിന്റെ ആദ്യത്തെ രൂപം പ്രത്യക്ഷപ്പെട്ടത്. വെള്ള ഷര്‍ട്ടിന്റെ ഉത്ഭവം മധ്യകാലഘട്ടത്തില്‍ നിന്ന് Read More…