Good News

നടുക്കടലില്‍ മുങ്ങിത്താണ യുവതിയെ പിടിച്ചുകയറ്റി; ഹീറോയായി ബ്രസീലിന്റെ ഒളിമ്പിക് കൈറ്റ് സര്‍ഫര്‍

കടലില്‍ മുങ്ങിത്താഴുകയായിരുന്ന യുവതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി യഥാര്‍ത്ഥ ഹീറോയായി ബ്രസീലിന്റെ ഒളിമ്പിക് കൈറ്റ് സര്‍ഫര്‍ ബ്രൂണോ ലോബോ. തന്റെ ഉപകരണങ്ങളുടെ സഹായത്തോടെ യുവതിയെ നടുക്കടലില്‍ നിന്നും ലോബോ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മാരന്‍ഹാവോയിലെ സ്വന്തം പട്ടണമായ സാവോ ലൂയിസിനടുത്ത് പ്രാദേശിക സമയം വൈകുന്നേരം 5.40 നായിരുന്നു സംഭവം. തീരത്ത് കൈറ്റ് സര്‍ഫിംഗ് നടത്തുകയും തന്റെ ക്യാമറ പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു ബ്രൂണോ. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ലോബോ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ”കൈറ്റ് സര്‍ഫിംഗിനിടയില്‍ Read More…

Celebrity

സോഫിയ വെര്‍ഗാരയും ലൂയിസ് ഹാമില്‍ട്ടണും ഡേറ്റിംഗിലാണോ? ഫോട്ടോകള്‍ വൈറലാകുന്നു

ഹോളിവുഡ് നായികനടി സോഫിയ വെര്‍ഗാരയും ഫോര്‍മുല വണ്‍ സൂപ്പര്‍താരം ലൂയിസ് ഹാമില്‍ട്ടണും ഡേറ്റിംഗിലാണോ? ഇരുവരും ന്യൂയോര്‍ക്കില്‍ ഉച്ചഭക്ഷണം ആസ്വദിക്കുന്ന ചിത്രങ്ങള്‍ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തിരികൊളുത്തി. 52 കാരനായ മോഡേണ്‍ ഫാമിലി നടിയും 40 കാരനായ ഫോര്‍മുല വണ്‍ ഡ്രൈവറും സുഹൃത്തുക്കളോടൊപ്പം ഒരു റെസ്റ്റോറന്റില്‍ ഒരുമിച്ച് ഇരിക്കുന്നത് കാണാം. രണ്ട് മണിക്കൂര്‍ ഉച്ചഭക്ഷണത്തിന് ശേഷം നടപ്പാതയില്‍ ചാറ്റ് ചെയ്യുമ്പോള്‍ രണ്ട് സെലിബ്രിറ്റികളും ആഹ്ലാദഭരിതരായി കാണപ്പെട്ടു.ഫോര്‍മുല വണ്‍ ഡ്രൈവര്‍ നടിയെ യാത്രയാക്കാന്‍ ഇറങ്ങിയപ്പോള്‍ സോഫിയയും ലൂയിസും സംഭാഷണം നടത്തുന്നതായി വൈറലായ Read More…

Sports

വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി; സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു

വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി നേടി സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു. വനിതാ ഏകദിനത്തില്‍ പത്തോ അതിലധികമോ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി. ജനുവരി 15 ബുധനാഴ്ച രാജ്കോട്ടില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ അയര്‍ലന്‍ഡിനെതിരെ വെറും 70 പന്തില്‍ സ്മൃതി സെഞ്ച്വറി അടിച്ചു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡാണ് മറികടന്നത്. 2017 ഡെര്‍ബിയില്‍ Read More…

Movie News

ഗെയിം ചേഞ്ചറിന്റെ ഫലത്തില്‍ പൂര്‍ണ്ണസന്തുഷ്ടനല്ല ; സംവിധായകന്‍ ശങ്കര്‍ സമ്മതിച്ചു

രാം ചരണും കിയാര അദ്വാനിയും അഭിനയിച്ച എസ് ശങ്കറിന്റെ ഏറ്റവും പുതിയ തെലുങ്ക് സംവിധാനം, ഗെയിം ചേഞ്ചര്‍, നെഗറ്റീവ് അവലോകനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ 100 കോടി കവിഞ്ഞു. എന്നിരുന്നാലും സംവിധായകന്‍ ശങ്കറിന് സിനിമ തൃപ്തിയായില്ല. ഗെയിം ചേഞ്ചറിന്റെ ഫലത്തില്‍ താന്‍ പൂര്‍ണ്ണമായും സന്തുഷ്ടനല്ലെന്ന് സംവിധായകന്‍ സമ്മതിച്ചു, ബിഹൈന്‍ഡ്വുഡ്സ് ടിവിയുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തിലാണ് ശങ്കര്‍ തന്നെ അന്തിമ ഉല്‍പ്പന്നത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. തന്റെ അഭിലാഷ പദ്ധതി മികച്ചതാകാമായിരുന്നുവെന്ന് സമ്മതിച്ചു. എഡിറ്റിംഗ് പ്രക്രിയയില്‍ സ്വാധീനം ചെലുത്തുന്ന Read More…

Featured The Origin Story

കാമിനി മൂലം… രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ കൊലപാതക കഥ, പ്രതിക്കുവേണ്ടി വാദിച്ചത് മുഹമ്മദ് അലി ജിന്ന

നഗരം. ദമ്പതികള്‍ സഞ്ചരിക്കുന്ന കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാര്‍. അത് ദമ്പതികളുടെ കാറിനെ തടഞ്ഞുനിര്‍ത്തുന്നു. കാറില്‍ നിന്നും ചാടിയിറങ്ങിയ അക്രമികള്‍ ഇരുവരെയും ആക്രമിക്കുകയും പുരുഷനെ വെടിവെച്ചു കൊല്ലുകയും സ്ത്രീയുടെ മുഖത്തു വെട്ടുകയും ചെയ്തു. ഏതോ ആക്ഷന്‍ സിനിമയുടെ പശ്ചാത്തലം പോലെ തോന്നിക്കുന്ന ഈ സംഭവം 1925 ജനുവരി 12 ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ബോംബെയില്‍ നടന്നതാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ കൊലപാതകം ഒരു ഇന്ത്യന്‍ നാട്ടുരാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ സംഭവം Read More…

Good News

100 വര്‍ഷം പഴക്കമുള്ള ദ്രവിച്ച ഒരു ട്രെയിന്‍; രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബര ഹോട്ടല്‍

നൂറുവര്‍ഷം പഴക്കമുള്ള ദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബരഹോട്ടലായി. രൂപമാറ്റം വരുത്തിയ 1909ലെ ഈ ട്രെയിന്‍ ആദ്യ ആഴ്ചയില്‍ തന്നെയുണ്ടാക്കിയത് മാസങ്ങളോളമുള്ള ബുക്കിംഗ്. 27,000 മുതല്‍ 29,000 രൂപ വരെയാണ് ഒരു രാത്രിക്ക് നിരക്ക്. ഐഡഹോയിലെ താമസക്കാരനായ ഐസക് ഫ്രഞ്ചും കുടുംബവും ഹോട്ടല്‍ ബിസിനസിലേക്ക് തിരിയുമ്പോള്‍ ആദ്യം കണ്ണ് വെച്ചത് തകര്‍ന്ന നിലയില്‍ കിടന്ന ഒരു വിന്റേജ് ട്രെയിന്‍ വണ്ടിയിലാണ്. അന്ന് അത് തകര്‍ന്ന നിലയിലായിരുന്നു. 306 എന്ന നമ്പറുള്ള ട്രെയിന്‍ കാര്‍ ഇവര്‍ കാണുമ്പോള്‍ Read More…

Featured Sports

ക്രിക്കറ്റ് കളികള്‍ തോല്‍ക്കുന്നു ; വിദേശടൂറില്‍ ഭാര്യമാരെയും കാമുകിമാരെയും വെട്ടി BCCI

ന്യൂസിലന്റിന് പിന്നാലെ ഓസ്‌ട്രേലിയയിലും പോയി വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് കുടുംബവുമായി ഇടപഴകുന്ന കാര്യത്തില്‍ ക്രിക്കറ്റ്‌ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരുന്നു. കളിക്കാര്‍ക്ക് ഭാര്യമാരേയും കുടുംബാംഗങ്ങളേയും കൊണ്ടുവരുന്നത് 45 ദിവസത്തെ പര്യടനത്തില്‍ വെറും 14 ദിവസങ്ങള്‍ മാത്രമാക്കി ചുരുക്കി. ടീമംഗങ്ങളുടെ ഒരുമിച്ചുള്ള യാത്രയും നിര്‍ബ്ബന്ധമാക്കി. കളിക്കാര്‍ക്കിടയില്‍ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഈ നവീകരണ ഉത്തരവുകള്‍. ഇത് മെച്ചപ്പെട്ട ടീം പ്രകടനത്തിലേക്ക് നയിക്കുന്നു. കോവിഡ് കാലത്തിന് സമാനമായ നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. കളിക്കാരെ എവേ ടൂറുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതില്‍ നിന്ന് Read More…

Sports

കോഹ്ലി ഫോമിലേക്ക് മടങ്ങിവരാന്‍ രഞ്ജിട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങണോ?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വന്‍ പരാജയമായതിന് പിന്നാലെ കോഹ്ലി ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കണം എന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍, ഗെയിമിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ വിരാട് വളരെ മോശം ഫോം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ, 39 ടെസ്റ്റുകളില്‍ നിന്ന് 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. Read More…

Crime

ബ്രാഡ് പിറ്റായി അഭിനയിച്ച് തട്ടിപ്പ്; ഫ്രഞ്ച് യുവതിക്ക് നഷ്ടമായത് ഏഴ് കോടി രൂപ…!

ഹോളിവുഡിലെ സൂപ്പര്‍താരം ബ്രാഡ്പിറ്റായി അഭിനയിച്ച് ഫ്രഞ്ച് യുവതിയില്‍ അജ്ഞാതന്‍ തട്ടിയെടുത്തത് ഏഴുകോടി രൂപ. ബ്രാഡ്പിറ്റെന്ന വ്യാജേനെ യുവതിയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും കാന്‍സര്‍ ചികിത്സയെന്ന് പറഞ്ഞ് പണം തട്ടുകയുമായിരുന്നു. ഒടുവില്‍ ഒറിജിനല്‍ ബ്രാഡ്പിറ്റിന്റെ ഒറിജിനല്‍ പ്രണയകഥ കണ്ടതോടെയാണ് യുവതിയ്ക്ക് താന്‍ തട്ടിപ്പിനിരയാകുകയാണെന്ന് മനസ്സിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആള്‍മാറാട്ടവും ഉള്‍പ്പെട്ടയുള്ള തട്ടിപ്പിനാണ് ഫ്രഞ്ച് വനിത ഇരയായത്. 2023 ഫെബ്രുവരിയില്‍ ഇന്റീരിയര്‍ ഡിസൈനറായ ആനിക്ക് ബ്രാഡ് പിറ്റിന്റെ അമ്മയാണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം ലഭിച്ചതോടെയാണ് സംഭവത്തിന്റെ Read More…