കൂടുതല്‍ സമ്പാദിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും വിദേശത്തേക്ക് പോകാനും അവിടുത്തെ ജീവിതം സ്വപ്‌നം കാണുന്നവര്‍ ഇന്ത്യയില്‍ ഏറെയാണ്. ജോലിയും ഇന്ത്യയില്‍ കിട്ടുന്നതിന്റെ മൂന്നിരിട്ടി ശമ്പളവും സ്വീഡനില്‍നിന്ന് വാഗ്ദാനം ലഭിച്ച ഒരു എഞ്ചിനീയറുടെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. എഞ്ചിനീയറുടെ ആശയക്കുഴപ്പവും അതിന് നെറ്റിസണ്‍മാര്‍ നല്‍കുന്ന മറുപടിയുമാണ് പോസ്റ്റ് വൈറലാകാന്‍ കാരണം. അറ്റ് സ്ട്രിക്ട് താങ്ക്‌സ് 4656 എന്ന പേരിലുള്ള ഹാന്‍ഡിലില്‍ വന്ന പോസ്റ്റില്‍ സ്വീഡനില്‍ നിന്ന് തന്റെ നിലവിലെ വരുമാനത്തിന്റെ മൂന്നിരട്ടി ശമ്പളത്തോടെ ജോലിവാഗ്ദാനം ചെയ്യപ്പെട്ട എഞ്ചിനീയറാണ് ആശയക്കുഴപ്പത്തിലായത്. വിവാഹിതനായ Read More…
Author: Priya
വിവാഹമോചനത്തിന് ശേഷം ജയം രവി പ്രിയങ്കയെ രഹസ്യമായി വിവാഹം കഴിച്ചോ?
നീണ്ട 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് ആരതിയുമായുള്ള വിവാഹമോചനം അടുത്തിടെ ജയംരവി വെളിപ്പെടുത്തിയത്. പിന്നാലെ ഗായിക കെനീഷയുടേത് ഉള്‍പ്പെടെ അനേകരുടെ പേരുകള്‍ നടനുമായി ബന്ധപ്പെടുത്തി പുറത്തുവരികയും ചെയ്തു. എന്നാല്‍ നടന്റെ അടുത്തിടെ ഒരു നടിയുമായി ബന്ധപ്പെടുത്തി പുറത്തുവന്ന ഒരു ചിത്രം എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി. നടി പ്രിയങ്ക അരുള്‍ മോഹനോടൊപ്പമുള്ള ജയംരവിയുടെ വിവാഹഫോട്ടോയാണ് വൈറലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരിക്കാമെന്നായിരുന്നു പുറത്തുവന്ന അഭ്യൂഹം. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്ന ഫോട്ടോയില്‍, ഇരുവരും വിവാഹ പൂമാലകള്‍ കൊണ്ട് അലങ്കരിച്ച വേദിയിലാണ്. Read More…
‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ റിങ്കുസിംഗിന്റെ ടാറ്റു കണ്ടിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്
ഇന്ത്യയുടെ തകര്‍പ്പനടിക്കാരന്‍ റിങ്കു സിംഗിന്റെ ടാറ്റൂവിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ സംസാരം. സൂര്യരശ്മികളെ പ്രതീകപ്പെടുത്തുന്ന നീളന്‍വരയോട് കൂടിയ വളയത്തിനുള്ളില്‍ ‘ദൈവത്തിന്റെ പദ്ധതി’ എന്നെഴുതിയ ടാറ്റുവാണ് വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് (ബിസിസിഐ) സംസാരിച്ച റിങ്കു ടാറ്റൂവിനെക്കുറിച്ചുള്ള കൗതുകകരമായ വിശദാംശങ്ങള്‍ പങ്കിട്ടു. ക്രിക്കറ്റിന്റെ ഏറ്റവും മികവിലേക്ക് ഉയര്‍ന്ന ശേഷം സെപ്റ്റംബറിലായിരുന്നു റിങ്കുസിംഗ് പച്ചകുത്തിയത്. 2023 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗെയിമില്‍ യാഷ് ദയാലിനെതിരായ അടിച്ച ആ അവിസ്മരണീയമായ ഓവറിനിനെ അനുസ്മരിച്ചാണ് താരം ഈ കാര്യം Read More…
54കാരന്‍ രാജാവിന് വധു ജേക്കബ്‌സുമയുടെ 21കാരിയായ മകള്‍, അതും 16-ാമത്തെ ഭാര്യയാകാന്‍
പ്രണയത്തിന് കണ്ണും കാതുമില്ലെന്നാണ് പ്രണയത്തിന് വേണ്ടി ആരും എന്തും ത്യജിക്കുകയും ചെയ്യുമെന്നാണ്. അതു തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ്‌സുമയുടെ 21 കാരി മകളും ചെയ്തത്. ഈശ്വതിനിയിലെ എംസ്വതി രാജാവിന്റെ ‘സ്‌നേഹത്തിനുവേണ്ടി’ അദ്ദേഹത്തെ വിവാഹം കഴിക്കുകയും അദ്ദേഹത്തിന്റെ 16-ാമത്തെ ഭാര്യയാകാനും ഒരുങ്ങുകയാണ്. ആഫ്രിക്കയിലെ അവസാനത്തെ രാജവാഴ്ചയുടെ വക്താവാണ് വിവരം പുറത്തുവിട്ടത്. നോംസെബോ സുമ വാര്‍ഷിക ഞാങ്ങണ നൃത്തത്തില്‍ സന്നിഹിതയായിരുന്നു. യുവതികളും പെണ്‍കുട്ടികളും പങ്കെടുക്കുന്ന ഈ പരമ്പരാഗത ആഘോഷത്തെ ‘സ്വാതിയിലെ രാജകീയ പ്രതിശ്രുതവധു’ എന്നര്‍ത്ഥം വരുന്ന ‘ലിഫോവല’ എന്നാണ് Read More…
വിജയ് യുടെ 69-ാം സിനിമ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം
രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള സിനിമ എന്ന നിലയില്‍ വിജയ് യുടെ 69-ാം സിനിമയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന്റെ പൂജയും കഴിഞ്ഞിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം സിനിമ ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ എന്ന സിനിമയുടെ റീമേക്കാണെന്ന അഭ്യൂഹങ്ങളാണ്. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ആസൂത്രണം ചെയ്യുന്നതിനാല്‍, നടന്റെ അവസാന ചിത്രത്തിന് വൈകാരികവുമായ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ അത് ആളുകളെ കാണാന്‍ പ്രേരിപ്പിക്കുന്നതാകണം. എന്നിരുന്നാലും, ഇത് Read More…
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
പൂനെ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നടനും മോഡലുമൊക്കെയായ സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പൂനെയിലെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിവുകള്‍ സ്വയം വരുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മാലാ അശോക് അങ്കോളയുടെ (77) മൃതദേഹം ഉച്ചയോടെ ഡെക്കാന്‍ ജിംഖാന ഏരിയയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റിലാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വീട്ടുജോലിക്കാരി ഫ്‌ളാറ്റിലേക്ക് വരികയും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് പുറത്തറിയുന്നത്. ”ബന്ധുക്കള്‍ എത്തി Read More…
കാടും നാടും നഗരവും പിന്നിട്ട മാരത്തോണ്‍; ആവേശം മൂത്ത് ആടും പങ്കാളിയായി മെഡല്‍ നേടി…!
ന്യൂഫൗണ്ട്ലാന്റില്‍ ഒരു വാര്‍ഷിക ഹാഫ് മാരത്തണില്‍ പങ്കെടുത്ത് താരമായത് ആട്. ന്യൂഫൗണ്ട്ലാന്‍ഡിന്റെ കിഴക്കന്‍ തീരത്ത് വാര്‍ഷിക ടി റെയ്ല്‍റോഡ് ട്രെക് ഹാഫ് മാരത്തോണ്‍ ആയിരുന്നു സന്ദര്‍ഭം. വനപാതകളിലൂടെയും നഗര തെരുവുകളിലൂടെയും ഓടിയ മാരത്തോണ്‍ ഓട്ടത്തിന്റെ അവസാന മൈലുകളില്‍ ഓട്ടക്കാര്‍ക്കൊപ്പം പങ്കാളിയായ ആടിനും സംഘാടകര്‍ മെഡല്‍ സമ്മാനിക്കുകയും ചെയ്തു. ജോഷ്വ എന്ന് പേരുള്ള ആടാണ് മാരത്തോണില്‍ പങ്കെടുത്തത്. കോഴ്സിന്റെ 2.4 മൈല്‍ പിന്നിട്ട ആട് ഓട്ടത്തിനിടയില്‍ മാരത്തോണില്‍ പങ്കെടുക്കുകയായിരുന്ന തന്റെ ഉടമയായ മിസ്റ്റര്‍ ടെയ്ലറെ പിടികൂടുകയും അവസാന ക്വാര്‍ട്ടര്‍ Read More…
31 വര്‍ഷം നീണ്ട നിധിവേട്ടയ്ക്ക് അവസാനം; സുവര്‍ണ മൂങ്ങയെ കണ്ടെത്തി…! സമ്മാനം കോടികള്‍ !
ഫ്രാന്‍സില്‍ ഉടനീളം ആയിരക്കണക്കിന് ആള്‍ക്കാരെ 31 വര്‍ഷം കുഴപ്പിച്ച നിധി വേട്ടയ്ക്ക് ഒടുവില്‍ അവസാനം. 1993-ല്‍ പ്രസിദ്ധീകരിച്ച കടങ്കഥകളുടെ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ‘ഓണ്‍ ദി ട്രെയില്‍ ഓഫ് ദി ഗോള്‍ഡന്‍ ഓള്‍’ നിധിവേട്ടയ്ക്ക് വ്യാഴാഴ്ചയാണ് അവസാനമായത്. മഹത്തായ സമ്മാനം ക്‌ളെയിം ചെയ്യാന്‍ ആവശ്യമായ രഹസ്യങ്ങള്‍ കണ്ടെത്തിയെന്നാണ് അവകാശവാദം. നിധിവേട്ടയില്‍ പങ്കെടുക്കുന്നവര്‍ കടങ്കഥകള്‍ അടക്കം പുസ്തകത്തിലെ 11 പസിലുകള്‍ പരിഹരിച്ച് പന്ത്രണ്ടാമത്തേത് എത്തുമ്പോഴാണ് മറഞ്ഞിരിക്കുന്ന രഹസ്യത്തിന് അടുത്തെത്തുക. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഡിസ്‌കോര്‍ഡ് എന്ന ചാറ്റ് ആപ്പിലെ ഒരു Read More…
‘രജനീകാന്ത് എഴുന്നേറ്റ് നിന്ന് എന്നെ സാര്‍ എന്നു വിളിച്ചു, ഒരു നിമിഷം ഞാന്‍ സ്തബ്ധനായിപ്പോയി…! ‘: സാബുമോന്‍
രജനികാന്തിന്റെ ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ആവേശം ഉടനീളം അലയടിക്കുമ്പോള്‍ തെന്നിന്ത്യന്‍ സിനിമാവേദിയിലെ അനേകം സൂപ്പര്‍താരങ്ങള്‍ കൈകോര്‍ക്കുന്ന സിനിമയിലെ വേറിട്ട മുഖം മലയാള നടന്‍ സാബുമോന്‍ അബ്ദുസമദാണ്. സൂപ്പര്‍താരം രജനീകാന്തിനെക്കുറിച്ച് സാബുമോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരവിഷയം. എങ്ങനെയാണ് ഈ താരമൂല്യമുള്ള സിനിമയില്‍ എത്തിയതെന്ന് ചോദ്യത്തിന് സംവിധായകന്‍ ജ്ഞാനവേല്‍ തന്നെ സമീപിച്ചപ്പോള്‍, തന്റെ ആദ്യത്തെ ചോദ്യവും അതു തന്നെയായിരുന്നെന്ന് താരം പറഞ്ഞു. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ഒരു നടനെയാണ് ജ്ഞാനവേല്‍ സിനിമയില്‍ വില്ലനായി തിരഞ്ഞുകൊണ്ടിരുന്നത്. ഒരു ഭോജ്പുരി Read More…









