ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞ് നാട്ടിലേക്ക് പോയ നതാസ സ്റ്റാന്‍കോവിക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. നാട്ടില്‍നിന്നും മടങ്ങിയെത്തിയ താരം സിനിമയിലെ തന്റെ കരിയര്‍ മുമ്പോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിലാണ്. ഒക്ടോബര്‍ 11-ന്, നതാസ സ്റ്റാന്‍കോവിച്ച് തന്റെ പുതിയ ഗാനം ‘തേരെ കര്‍ക്കേ’ പുറത്തുവിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗാനത്തിന്റെ പരസ്യവുമായി നടി സോഷ്യല്‍ മീഡിയയില്‍ എത്തി. പ്രീതിന്ദര്‍ ആലപിച്ച ഒരു ഗാനത്തിലൂടെ താന്‍ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാനത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, നതാസ ഒരു തിരിച്ചുവരവ് അടിക്കുറിപ്പ് എഴുതി, ‘മൈക്ക് ഡ്രോപ്പിനേക്കാള്‍ Read More…
Author: Priya
പ്രതികാരകൊലപാതകം; 36 കാരനെ കൊന്ന 14 കാരനെ 50 തവണ കുത്തി, പിന്നെ കത്തിച്ചു
ഫ്രാന്‍സിലെ രണ്ടാമത്തെ വലിയതും എന്നാല്‍ ഏറ്റവും ദരിദ്ര നഗരവുമായ മാര്‍സെയി മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളാല്‍ വലയുകയാണ്. ബുധനാഴ്ച ഇവിടെ കൊല്ലപ്പെട്ടത് 14 കാരനാണ്. 50 ലധികം തവണ കുത്തേറ്റ പയ്യനെ ജീവനോടെ കത്തിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 36 കാരനും ഫുട്ബോള്‍ കളിക്കാരനുമായ നെസിം റംദാന്‍ എന്നയാള്‍ വെടിയേറ്റു മരിച്ച കേസുമായി ബന്ധപ്പെട്ടാണ് 14 കാരന്റെയും കൊലപാതകമെന്നാണ് സംശയിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ റംദാനോട് പ്രതികാരം ചെയ്യാന്‍ ജയിലില്‍ കിടക്കുന്ന ഒരു 26കാരന്‍ 14 കാരനെ വാടകയ്ക്ക് Read More…
ടി20 യിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇവിടെയുണ്ട് ; പക്ഷേ അത് വിരാട്‌കോഹ്ലിയല്ല…!
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയായിരുന്നു ഇതുവരെ. എന്നാല്‍ അതെല്ലാം ബംഗ്‌ളാദേശിനെതിരേ നടന്ന ആദ്യ ടി20 വരെ മാത്രമായിരുന്നു. ഈ മത്സരത്തില്‍ ആ റെക്കോഡ് പക്ഷേ ഇന്ത്യയുടെ യുവതാരം കൈക്കലാക്കി. ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ പിന്തള്ളി സ്റ്റാര്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ സിക്‌സറോടെ ഫിനിഷ് ചെയ്ത അതുല്യ നേട്ടം സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ ബംഗ്ലാദേശിനെതിരായ ഹാര്‍ദിക് മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിംഗില്‍ നാലോവറില്‍ Read More…
ജോലിക്ക് വേണ്ടി അപേക്ഷിച്ചു കാത്തിരുന്നു ; മറുപടി കിട്ടിയത് അരനൂറ്റാണ്ടായപ്പോള്‍…
ഒരു ജോലിക്ക് അപേക്ഷിച്ചതിന് ശേഷം മറുപടിക്കായി കാത്തിരിക്കുന്നത് ശരിക്കും പീഡനമാണ്. എന്നാല്‍ യുകെയിലെ 70 വയസ്സുള്ള ഒരു സ്ത്രീക്ക്,താന്‍ അയച്ച ജോലി അപേക്ഷയ്ക്കുള്ള മറുപടി വന്നത് ഏകദേശം 50 വര്‍ഷത്തിനുശേഷം. ഈ അരനൂറ്റാണ്ടിനിടെ അവര്‍ ചുരുങ്ങിയത് 50 പ്രാവശ്യമെങ്കിലും വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. അതും വിവിധ രാജ്യങ്ങളില്‍. എന്നിട്ടും ഇവരുടെ വിലാസമെങ്ങനെ പോസ്റ്റ്ഓഫീസ് അധികൃതര്‍ക്ക് കണ്ടുപിടിക്കാനായി എന്നതാണ് അത്ഭുതം. ലിങ്കണ്‍ഷെയറിലെ താമസക്കാരിയായ ടിസി ഹോഡ്സണ്‍ ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് റൈഡര്‍ ജോലിയാണ് സ്വപ്നം കണ്ടത്, 1976 Read More…
18വര്‍ഷംമുമ്പ് മരിച്ച മകളെ എഐ ചാറ്റ്ബോട്ടാക്കി; കലിപ്പടിച്ച് പിതാവും ബന്ധുക്കളും…!
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവനയുടെ അതിരുകള്‍ ഭേദിക്കുമ്പോള്‍ അത് സ്വകാര്യതയെയും സാങ്കേതികവിദ്യയുടെ ധാര്‍മ്മിക ഉപയോഗത്തെയും കുറിച്ച് അസ്വസ്ഥമാക്കുന്ന ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു. എഐ വ്യക്തികളെ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമായ ‘ക്യാരക്ടര്‍ എഐ’ യില്‍ 18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഒരു യുവതിയുടെ യഥാര്‍ത്ഥ രൂപത്തെ അത്ഭുതകരമായി അനുകരിക്കുന്ന ഒരു ചാറ്റ്‌ബോട്ട് നിര്‍മ്മിച്ചത് ബന്ധുക്കളെ ഞെട്ടിച്ചു. ഒരു ദിവസം രാവിലെ ഡ്രൂ ക്രെസെന്റ് ഉറക്കമുണര്‍ന്നപ്പോള്‍, മുന്‍ കാമുകനാല്‍ ദാരുണമായി കൊല്ലപ്പെട്ട തന്റെ മകള്‍ ജെന്നിഫര്‍ ആനിന്റെ ഒരു എഐ Read More…
പലേരി മാണിക്യത്തിന്റെ റി- റിലീസ് മോശമോ? സിനിമ ഇതുവരെ നേടിയത് ഒരുലക്ഷം മാത്രം?
ഇത് റീ റിലീസിംഗിന്റെ കാലമാണ്. വിജയ് യുടെ ഗില്ലി മുതല്‍ തുടങ്ങിയ പ്രവണതയില്‍ മലയാളത്തില്‍ നിന്നും സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വമ്പന്‍ നേട്ടമുണ്ടാക്കി. എന്നാല്‍ മമ്മൂട്ടി നായകനായി മൂന്ന് വേഷങ്ങളില്‍ എത്തിയ പലേരി മാണിക്യത്തിന് രണ്ടാം വരവിലും ഉണര്‍വ്വുണ്ടാക്കാനായില്ല. ആദ്യ തവണ വന്നപ്പോഴും ബോക്‌സോഫീസില്‍ മൂക്ക് കൂത്തിയ സിനിമ റി റിലീസിംഗിലും ശ്രദ്ധ നേടാനായില്ല. ഒക്ടോബര്‍ നാലിന് വീണ്ടും റിലീസ് ചെയ്ത സിനിമയ്ക്ക് ഒരാഴ്ച കൊണ്ടു നേടാനായത് ഒരു ലക്ഷം രൂപ പോലുമില്ല. കേരള ബോക്സ് ഓഫീസ് Read More…
ഒരു കളിയില്‍ 3പെനാല്‍റ്റി രക്ഷപ്പെടുത്തി; അതും റഗുലര്‍ ടൈമില്‍; ജിറോണാ കീപ്പര്‍ താരമായി
ഫുട്‌ബോളിലെ പെനാല്‍റ്റി മിക്കവാറും ഗോള്‍കീപ്പര്‍മാര്‍ക്ക് പേടിസ്വപ്‌നമാണ് 80 ശതമാനവും സ്‌ട്രൈക്കര്‍മാര്‍ തന്നെ വിജയിച്ചിട്ടുള്ള പെനാല്‍റ്റി സേവ് ചെയ്തു കൊണ്ട് ഇപ്പോള്‍ ശരിക്കും താരമായിരിക്കുന്നത് സ്പാനിഷ് ലാലിഗയികളിക്കുന്ന ജിറോണയുടെ ഗോള്‍കീപ്പര്‍ പൗളോ ഗസാനിഗയാണ്. ഒരു കളിയില്‍ മൂന്ന് തവണയാണ് റഗുലര്‍ ടൈമില്‍ ഇയാള്‍ പെനാല്‍റ്റി സേവ് ചെയ്തത്. ലാലിഗയില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 2-1 ന് ജിറോണ ജയിച്ച മത്സരത്തിലായിരുന്നു ഗസാനിഗയുടെ തകര്‍പ്പന്‍ സേവുകള്‍. കിട്ടിയ പെനാല്‍റ്റി മുതലാക്കിയായിരുന്നു ബില്‍ബാവോ ജയിച്ചതും. 32-കാരനായ അര്‍ജന്റീനക്കാരന്‍ അത്ലറ്റിക് താരം അലക്സ് ബെറെന്‍ഗ്വര്‍ Read More…
ഇന്ത്യന്‍ 2 വിന് ലഭിച്ചത് ദയനീയമായ പരാജയം ; ഇന്ത്യന്‍ ത്രീ ഒടിടിയില്‍ റിലീസ്?
അടുത്തിടെ പുറത്തിറങ്ങിയ ‘ഇന്ത്യന്‍ 2: സീറോ ടോളറന്‍സ്’ എന്ന ചിത്രത്തിനായി വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും സംവിധായകന്‍ ശങ്കറും കൈകോര്‍ത്തിരുന്നു. ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ അതിന്റെ തുടര്‍ച്ചയായ ‘ഇന്ത്യന്‍ 3: വാര്‍ മോഡ്’ തിയേറ്ററുകളില്‍ എത്തുന്നതിന് പകരം നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യന്‍ 2 വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ 2വിന് തിയേറ്ററുകളില്‍ ലഭിച്ച മോശം പ്രതികരണമാണ് Read More…
പാര്‍ക്ക് സൃഷ്ടിക്കാന്‍ 20 വര്‍ഷംകൊണ്ട് ഈ മനുഷ്യന്‍ വച്ചുപിടുപ്പിച്ചത് 40,000 മരങ്ങള്‍…!
ബ്രസീലിയന്‍ മഹാനഗരമായ സാവോപോളോയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍, നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് റോഡുകള്‍ക്കിടയില്‍ 3.2 കിലോമീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള പച്ച മരങ്ങള്‍ കാണാതിരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇവിടെ കാണപ്പെടുന്ന 40,000 മരങ്ങള്‍ നട്ടുവളര്‍ത്തിയത് കേവലം ഒരാളാണെന്ന് കേട്ടാല്‍ ഞെട്ടുമോ? ബ്രസീലില്‍ നിന്ന് വിരമിച്ച ബിസിനസ് എക്‌സിക്യൂട്ടീവായ ഹീലിയോ ഡ സില്‍വ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തന്റെ ജന്മനാടായ സാവോ പോളോയില്‍ ഒറ്റയ്ക്ക് നട്ടുവളര്‍ത്തിയതാണ് ഈ 41,000 മരങ്ങള്‍. ടിക്വാറ്റിര ലീനിയര്‍ പാര്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. Read More…









