Movie News

രജനീകാന്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും തിളങ്ങിയ നടി; താരത്തിനൊപ്പം ചെയ്തത് 22 സിനിമകള്‍

ഇന്ത്യന്‍ സിനിമയിലുടനീളമുള്ള കലാകാരന്മാര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു. ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ എന്ന ചിത്രം രജനിആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയിലറിന് ശേഷം രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുവാന്‍ വേണ്ടതെല്ലാം സിനിമ ഉറപ്പാക്കിയിട്ടുണ്ട്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് Read More…

Movie News

‘കമല്‍ഹാസനൊപ്പം എന്നെ കാണുമ്പോള്‍ അദ്ദേഹം ആവേശഭരിതനാകും’ ; മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെ ജീവചരിത്രം സിനിമയാക്കുന്നത് ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ കാര്യമല്ല. ഓരോ തവണയും ഇത്തരമൊരു കഥ പറയുമ്പോള്‍, കുടുംബാംഗങ്ങളെ അവരുടെ പ്രിയപ്പെട്ടവരുടെ ജീവിതം വലിയ സ്‌ക്രീനില്‍ കാണാന്‍ ഇത് അവസരം നല്‍കുന്നു. അത് അവര്‍ക്ക് വീണ്ടും ദു:ഖം മറക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും കരുത്തു നല്‍കുന്നു. അശോകചക്ര ജേതാവ് അന്തരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്ക വര്‍ഗീസിന്റെയും കഥയാണ് അമരനിലൂടെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ജീവസുറ്റതാക്കുന്നത്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് Read More…

Lifestyle

ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ 20,000 താമസക്കാര്‍; ലോകത്തെ ഏറ്റവും വലിയ ഹൗസിംഗ് കോംപ്ലക്സ് ഇതാണ്

ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടമായ റീജന്റ് ഇന്റർനാഷണലിന്റെ കൗതുകകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ 675 അടി ഉയരമുള്ള ഈ വാസ്തുവിദ്യാ വിസ്മയം ഒരു ഉയർന്ന നിലവാരമുള്ള ഹോട്ടലായാണ് ആദ്യം വിഭാവനം ചെയ്യപ്പെട്ടത്, എന്നാൽ പിന്നീട് ഒരു വിശാലമായ അപ്പാർട്ട്മെന്റ് സമുച്ചയമായി പുനർനിർമ്മിച്ചു. എസ് ആകൃതിയിലുള്ള റീജന്റ് ഇന്റനാഷണൽ 1.47 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു, കൂടാതെ 39 നിലകളുള്ള ടവറുകളിലുടനീളമുള്ള ആയിരക്കണക്കിന് അപ്പാർട്ട്‌മെന്റുകളിലായി Read More…

Lifestyle

മെഡിക്കല്‍ വിദ്യാര്‍ത്ഥി 28 ദിവസത്തിനിടയില്‍ കഴിച്ചത് 720 മുട്ടകള്‍ ! കൊളസ്‌ട്രോളിന് സംഭവിച്ചത് ഇതാ…

ഒരു ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ചീത്ത കൊളസ്ട്രോള്‍ തന്റെ ശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം പരിശോധിക്കുന്നതിനായി 28 ദിവസങ്ങളിലായി മൊത്തം 720 കോഴിമുട്ടകള്‍ കഴിച്ചുകൊണ്ട് കൗതുകകരമായ ഒരു ‘പരീക്ഷണം’ പൂര്‍ത്തിയാക്കി. എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടകള്‍ കാരണമെന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയെക്കുറിച്ചുള്ള ധാരണ. മെറ്റബോളിക് ഹെല്‍ത്തില്‍ പിഎച്ച്ഡി നേടിയ ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നിക്ക് ഹൊറോവിറ്റ്സാണ്, 28 ദിവസം തുടര്‍ച്ചയായി ഓരോ മണിക്കൂറിലും മുട്ട കഴിക്കുന്നത് തന്റെ ആരോഗ്യത്തിന് എന്ത് ഫലമുണ്ടാക്കുമെന്ന് Read More…

Sports

200ടെസ്റ്റ് കളിച്ച സച്ചിന്‍ സ്റ്റംപിംഗില്‍ പുറത്തായത് ഒരൊറ്റ തവണ മാത്രം…! നാസര്‍ ഹുസൈന്റെ ആ തന്ത്രം

ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിന്‍ ഒട്ടേറെ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചാണ് ലോകോത്തര ബാറ്റ്‌സ്മാനായത്. കളിക്കുന്ന കാലത്ത് മിക്ക ടീമുകള്‍ക്കും പേടിസ്വപ്‌നമായിരുന്ന സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റംപിംഗിന് ഇരയായി പുറത്തായത് ഒരേയൊരു തവണ മാത്രമായിരുന്നു. ഇംഗ്‌ളണ്ട് വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോസ്റ്ററിന്റെ പേരിലാണ് അത് അടയാളപ്പെടുത്തിയിട്ടുള്ളത്. നാസര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 2001 ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ആയിരുന്നു അത്. ബെംഗളൂരുവില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഐതിഹാസിക സംഭവം. പേസിലും സ്പിന്നിലും അപാരമായ സംയമനത്തോടെയുള്ള ബാറ്റിംഗ് വൈദഗ്ധ്യത്തിന് പേരുകേട്ട സച്ചിന്‍, Read More…

Movie News

‘ആലിയാ ഭട്ട് അന്ന് പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിച്ചു, ആക്രോശിച്ചു, മുറിക്കുള്ളില്‍ അടച്ചിരുന്നു’

ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിരക്കാരിയും ഇരുത്തംവന്ന നടിയുമായി മാറിയിട്ടുണ്ട് നടി ആലിയാഭട്ട്. രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് ഒരു മകളുടെ അമ്മയായി പക്വതയും പാകതയുമെത്തിയ താരം സിനിമ തെരഞ്ഞെടുക്കുന്നതില്‍പോലും വിദഗ്ദ്ധയാണ്. എന്നാല്‍ ഒരുകാലത്ത് ആലിയ സിനിമ നഷ്ടമായതിന്റെ പേരില്‍ പൊട്ടിക്കരയുകയും മുറിയ്ക്കകത്ത് പൂട്ടിയിരിക്കുകയും ഭ്രാന്തിയായി മാറുകയും ചെയ്തിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുമായുള്ള ആദ്യകാല സിനിമകളിലൊന്നിലായിരുന്നു അത്. ഇപ്പോള്‍ ഭര്‍ത്താവായ രണ്‍ബീര്‍ കപൂറിനൊപ്പം ‘ബാലികാവധു’ സിനിമയ്ക്ക് വേണ്ടി ആദ്യം ബന്‍സാലി ഭട്ടിനെ വിളിച്ചെങ്കിലും അത് വര്‍ക്കൗട്ടായില്ല. പിന്നാലെ സല്‍മാന്‍ഖാനെ നായകനാക്കിയ Read More…

Oddly News

കാലിഫോര്‍ണിയന്‍ തടാകത്തിന്റെ അടിയില്‍ 540 ബില്യണ്‍ ഡോളര്‍ നിധി; കണ്ടെത്താന്‍ അമേരിക്ക

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തടാകമായ സാള്‍ട്ടണ്‍ കടലില്‍ നിധി കണ്ടെത്താനുള്ള പഠനത്തിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. അതിന്റെ അടിയില്‍ ഏകദേശം 540 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ നിധി കണ്ടെത്തിയാല്‍ അമേരിക്കയെ അത് രാസവസ്തുശേഖരത്തില്‍ മുന്‍നിര രാജ്യമാക്കി മാറ്റും. വെളുത്ത മണല്‍ പോലെയുള്ള രൂപം കാരണം ‘വെളുത്ത സ്വര്‍ണ്ണം’ എന്നും അറിയപ്പെടുന്ന ലിഥിയം തടാകത്തിന്റെ അടിയില്‍ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഊര്‍ജ വകുപ്പിന്റെ ധനസഹായത്തോടെയുള്ള ഗവേഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ഏറ്റവും വലിയ തടാകത്തെക്കുറിച്ച് വമ്പന്‍ പഠനത്തിലാണ്. തടാകത്തില്‍ Read More…

Movie News

ധനുഷും ഭാര്യ ഐശ്വര്യയും വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണോ?

പ്രശസ്തരായ ദമ്പതികളായ നടന്‍ ധനുഷും രജനികാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യയും ഇപ്പോള്‍ വിവാഹമോചനത്തില്‍ നിന്നും പിന്നോക്കം പോകുകയാണോ? ഇവരുടെ കേസിന്റെ അടുത്ത വാദം ഒക്ടോബര്‍ 19 ന് ചെന്നൈ കുടുംബ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 2022 ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ച ധനുഷും ഐശ്വര്യയും വേര്‍പിരിയലിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായ ധനുഷും ഐശ്വര്യയും 2004-ലാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. അവരുടെ ബന്ധത്തില്‍ നേരിട്ട വെല്ലുവിളികള്‍ 2022-ല്‍ വേര്‍പിരിയലിലേക്ക് നയിച്ചു. ഈ സാഹചര്യത്തില്‍, Read More…

Movie News

‘കടംകയറി സ്വന്തം ബംഗ്‌ളാവ് പോലും ബച്ചന് വില്‍ക്കേണ്ടിവന്നു, വീട്ടാന്‍ ദിവസവും 18 മണിക്കൂര്‍ ജോലി’

ബോളിവുഡിലെ ജീവിക്കുന്ന ഇതിഹാസമാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താരമായി 80-ാം വയസ്സിലും മിന്നിത്തിളങ്ങുന്ന താരം ഇപ്പോള്‍ പ്രായത്തിന് അനുസൃതമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയജീവിതം തുടരുകയാണ്. എന്നാല്‍ ഒരു കാലത്ത് സിനിമകള്‍ തകര്‍ന്ന് കടം കയറി കുത്തുപാളയെടുത്ത് ജീവിതത്തില്‍ ദുരിതത്തിലായിപ്പോയ ആളായ ബിഗ്ബി യെന്ന് എത്രപേര്‍ക്കറിയാം? ഇക്കാര്യത്തെക്കുറിച്ച് പറയുകയാണ് നടന്‍ രജനീകാന്ത്. ”അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) എന്ന സ്വന്തം കമ്പനി അമിതാഭ് ആരംഭിച്ച കാലത്തായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍, എബിസിഎല്‍ പരാജയപ്പെട്ടത് ബിഗ് ബിയെ പാപ്പരത്തത്തിലേക്ക് Read More…