Movie News

പ്രേമലൂ ഫെയിം മമിതാബൈജുവിന്റെ ടൈം ; വിജയ് യുടെ സിനിമയിലും വേഷം

സഹനടിയായിട്ടാണ് തുടങ്ങിയതെങ്കിലും പ്രേമലു എന്ന ഒറ്റച്ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയിരിക്കുകയാണ് നടി മമിതാബൈജു. രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് യുടെ അവസാന ചിത്രമായ ദളപതി 69 ന്റെ താരനിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായി മാറിയിരിക്കകയാണ് മമിത. പൂജാ ഹെഗ്ഡെയ്ക്ക് ശേഷം സിനിമയിലെ രണ്ടാമത്തെ താരമായി മമിത ബൈജുവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത അറിയിച്ചത്. വിജയ് നായകനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ നായികയായി പൂജാ ഹെഗ്ഡെയെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. Read More…

Oddly News

ആദ്യം കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ പങ്കുവെച്ച് ഐഎഎസുകാരന്‍ ; ടിസിഎസില്‍ അന്ന് ശമ്പളം 1300 രൂപ

മുന്‍ ഐഎഎസുകാരന്‍ ഓണ്‍ലൈനില്‍ പങ്കിട്ട തനിക്ക് ആദ്യമായി കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ വൈറലാകുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 1,300 രൂപ പ്രതിമാസ വേതനം വാഗ്ദാനം ചെയ്തു-നാലു പതിറ്റാണ്ട് മുമ്പ് രാജസ്ഥാന്റെ 1989 ബാച്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ഇട്ട പോസ്റ്റാണ് വൈറലായത്. എക്സിലെ ഒരു പോസ്റ്റില്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍ സെക്രട്ടറിയായിരുന്ന രോഹിത് കുമാര്‍ സിംഗ്, ടിസിഎസിന്റെ മുംബൈ ഓഫീസില്‍ ട്രെയിനിയായി തന്റെ കരിയര്‍ ആരംഭിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ”40 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഐഐടി ബിഎച്ച്യുവിലെ കാമ്പസ് റിക്രൂട്ട്മെന്റിലൂടെ എനിക്ക് Read More…

Oddly News

വിവാഹമോചനത്തിന് താല്‍പ്പര്യമില്ല; ഭര്‍ത്താവ് ഭാര്യയെ കോടതിമുറിയില്‍ നിന്നും തോളിലെടുത്തുകൊണ്ടുപോയി

ഭാര്യ രണ്ട് തവണ കേസ് ഫയല്‍ ചെയ്തിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്ത ഭര്‍ത്താവ് കോടതിമുറിയില്‍ നിന്ന് അവരെ ബലമായി ചുമലിലേറ്റി കൊണ്ടുപോയി. 20 വര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന ചെന്‍ എന്ന സ്ത്രീയും ലീ എന്ന പുരുഷനും ആണ് കോടതിയില്‍ എത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ലീക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ചെന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നിരുന്നാലും, ദമ്പതികള്‍ തമ്മിലുള്ള ‘അഗാധമായ വൈകാരിക ബന്ധം’ ചൂണ്ടിക്കാട്ടി കോടതി വിവാഹബന്ധത്തിന് വിസമ്മതിച്ചു. അനുരഞ്ജനത്തിന് ഇനിയും ഇടമുണ്ടെന്നും വിവാഹത്തിന് Read More…

Lifestyle

150 വയസ്സുവരെ ജീവിക്കാന്‍ വ്യത്യസ്ത ജീവിതശൈലി; ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

വാര്‍ദ്ധക്യത്തെ വെല്ലുവിളിച്ച് 150 വയസ്സ് വരെ ജീവിക്കാന്‍ ലക്ഷ്യമിട്ട ബയോഹാക്കര്‍മാരായ ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ദീര്‍ഘകാലം ജീവിക്കാനായി കര്‍ക്കശമായ ദിനചര്യകള്‍ പിന്തുടരുകയും പ്രത്യേക ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, മറ്റ് രീതികള്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നു. 100 വര്‍ഷത്തിലേറെ ജീവിക്കാന്‍ അനുയോജ്യമായ ഒരു പങ്കാളികളായി ജീവിക്കാനാണ് ഇരുവരുടേയും പ്ലാന്‍. ഭര്‍ത്താവിനെ കാണുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവശാസ്ത്രത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ 33 കാരിയായ വെല്‍നസ് സിഇഒ കെയ്‌ല ബാണ്‍സ് ലെന്റ്്‌സ് ചോദിച്ചറിഞ്ഞിരുന്നു. ഭര്‍ത്താവ് 100 വര്‍ഷത്തിലേറെയായി അനുയോജ്യമായ Read More…

Crime

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട ; പിടികൂടിയത് 2000 കോടിയുടെ 500 കിലോ കൊക്കെയ്ന്‍

ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പോലീസ് റെയ്ഡിലൂടെ കണ്ടെത്തിയത് 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍. മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഉയര്‍ന്ന പാര്‍ട്ടികളില്‍ ഉപയോഗിക്കാനായി ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് വന്‍ കൊക്കെയ്ന്‍ കയറ്റുമതിക്ക് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആയിരുന്നു റെയ്ഡ് നടത്തിയത്. രാജ്യതലസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ ചരക്കാണിത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെ Read More…

Oddly News

ഈ സുന്ദരിയെക്കുറിച്ച് ഇത്ര പറയാന്‍ എന്തിരിക്കുന്നു? പക്ഷേ കക്ഷി മുത്തശ്ശിയാണ്…!

ഒരു മുത്തശ്ശിയുടെയും കൊച്ചുമകളുടെയും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. മുത്തശ്ശിയും കൊച്ചുമകളുടെയും ചിത്രത്തില്‍ എന്താണിത്ര പ്രത്യേകത എന്നാണോ? ടിയാന്‍ജിയിലെ ഈ സുന്ദരി ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. യുവതിയുടെ അവിശ്വസനീയമായ വിധത്തിലുള്ള യുവത്വത്തിന് അനേകം ആരാധകരാണ് ഉണ്ടായിരിക്കുന്നത്. ഇത്ര യുവത്വത്തില്‍ തുടരുന്നതിന്റെ അണിയറരഹസ്യം തേടി അനേകരാണ് അവരെ സമീപിച്ചത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത യുവതി അജ്ഞാതയായി തുടരുകയാണ്. അജ്ഞാതയായി തുടരാന്‍ ഇഷ്ടപ്പെടുന്ന അവര്‍ വെയ്ബോയിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും തന്റെ Read More…

Featured Oddly News

മഞ്ഞുപാളിയില്‍ കുടുങ്ങിയ കപ്പല്‍; അതിജീവിച്ചവര്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായി

180 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ട്ടിക് മഞ്ഞുപാളിയില്‍ കുടുങ്ങിപ്പോയ രണ്ടു കപ്പലുകളുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ദുരന്തമായി മാറിയ കപ്പലിന്റെ വിവരവും അതിലെ യാത്രക്കാരെക്കുറിച്ചുള്ള അലോസരപ്പെടുത്തുന്ന വിവരങ്ങളും പുറത്തുവന്നത് അനുസരിച്ച് മഞ്ഞില്‍ ഉറച്ചുപോയ കപ്പലില്‍ കുടുങ്ങിയ ആള്‍ക്കാരില്‍ ജീവിച്ചിരുന്നവര്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായെന്നാണ് വിവരം. കനേഡിയന്‍ ആര്‍ട്ടിക്കിന്റെ വടക്കുപടിഞ്ഞാറന്‍ പാതയുടെ ഭൂപടത്തില്‍ പര്യവേഷണം നടത്തിയ എച്ച് എംഎസ് ഇറേബസ്, എച്ച്എംഎസ് ടെറര്‍ എന്നീ കപ്പലുകളുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നത്. കെന്റില്‍ നിന്ന് 1845 മെയ് 19 Read More…

Celebrity

എയര്‍പോര്‍ട്ടില്‍ ഗ്‌ളാമര്‍ ലുക്കില്‍ തമന്നാഭാട്ടിയ; ബാഗിന്റെ വില 2,57,889 രൂപ…!

സിനിമാതാരമെന്ന നിലയിലും ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലും തമന്നാഭാട്ടിയയ്ക്ക് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുണ്ട്. മുംബൈ എയര്‍പോര്‍ട്ടിലൂടെ വരുന്ന നിലയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. അതിമനോഹരമായ സ്യൂട്ട് സെറ്റില്‍ എത്തിയ അവര്‍ പരമ്പരാഗത വസ്ത്രങ്ങള്‍ സുഖപ്രദമായ യാത്രയ്ക്ക് അനുയോജ്യമാകുമെന്ന് തെളിയിച്ചു. വിമാനത്താവളത്തില്‍ പൂക്കളുടെ മാന്ത്രികതയുടെ അതിലോലമായ പിങ്ക് പൂക്കളുടെ പ്രിന്റുകളും പച്ച നിറത്തിലുള്ള ഇലകളുമുള്ള നീളമുള്ള കുര്‍ത്തയായിരുന്നു വേഷം. അതിന് അനുയോജ്യമായ രീതിയില്‍ ആഡംബരം മിന്നിത്തിളങ്ങുന്ന വൈഎസ്എല്‍ ക്രോസ്ബോഡി ബാഗ് മികച്ച സെലക്ഷനായി. അതേസമയം താരം Read More…

Movie News

ഒന്നും മറക്കാന്‍ ആഗ്രഹിക്കുന്നില്ല ; നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് സാമന്ത

ടോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരായിരുന്നു സാമന്ത റൂത്ത് പ്രഭു- നാഗ ചൈതന്യ ജോഡികള്‍. നാഗ ചൈതന്യയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് ആരാധകരായിരുന്നു. വിവാഹത്തിനും അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനും ശേഷം 2021 ല്‍ വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ അമ്പരന്നു. എന്നാല്‍ അന്നുമുതല്‍ താരം തന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വാചാലയാണ്. 2022 ല്‍, അവള്‍ തന്റെ വിവാഹത്തെക്കുറിച്ച് ഗുല്‍ട്ടെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു, ‘എല്ലാം എന്നെ ജീവിതത്തില്‍ എന്തെങ്കിലും പഠിപ്പിച്ചതിനാല്‍ ഞാന്‍ ഒന്നും മറക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ… അതൊക്കെ ഞാന്‍ Read More…