Lifestyle

ഐഫോണ്‍ 16 ന് വിലക്ക് ഏര്‍പ്പെടുത്തി ഇന്തോനേഷ്യ; വാങ്ങാനും പറ്റില്ല ഉപയോഗിക്കാനും സമ്മതിക്കില്ല !

ലോകത്ത് ഐഫോണ്‍ കിട്ടാന്‍ മോഹിക്കാത്തവരുണ്ടോ? ഓരോരോ ജനറേഷനില്‍ പെട്ട പുതിയ മോഡലുകള്‍ ഇറങ്ങുമ്പോഴും ആള്‍ക്കാര്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ ഇന്തോനേഷ്യക്കാര്‍ മാത്രം ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 നോട് വിട്ടു നില്‍ക്കും. കാരണം ഇന്തോനേഷ്യയില്‍ ആപ്പിളിന്റെ ഐഫോണ്‍ 16 ന്റെ വില്‍പ്പനയും പ്രവര്‍ത്തനവും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍താസ് സ്മിതയാണ് ഐഫോണ്‍ 16 ന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ഇന്തോനേഷ്യക്കാരോട് പുറത്തുനിന്നു പോലും ഫോണ്‍ വാങ്ങിയേക്കരുതെന്നാണ് മുന്നറിയിപ്പ്. ഉല്‍പ്പന്നത്തിന് ഇതുവരെ Read More…

Sports

ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു

കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി. ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് Read More…

Sports

വിരാട് കോഹ്ലിക്ക് എന്തുപറ്റി? സ്പിന്നര്‍മാരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നു; പ്രത്യേകിച്ചും ഏഷ്യന്‍ പിച്ചുകളില്‍

ലോകോത്തര ബാറ്റ്‌സ്മാനൊക്കെയാണെങ്കിലും അടുത്തുകാലത്ത് വിരാട്‌കോഹ്ലിക്ക് സ്പിന്‍ പലപ്പോഴും കുരുക്കാകുന്നത് പതിവായിട്ടുണ്ട്. 2021 മുതല്‍ നാലു വര്‍ഷമായി സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണുപോകുന്ന കോഹ്ലി ന്യൂസിലന്റിനെതിരേ രണ്ടു ടെസ്റ്റിലും തഥൈവയായി മാറിയിരിക്കുകയാണ്. ന്യൂസിലന്റിനെതിരേ പൂനെയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലും കോഹ്ലിസ്പിന്നിന് മുന്നില്‍ പരാജയപ്പെട്ടു. വെറും ഒരു റണ്‍സിന് ന്യൂസിലന്റിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍സാന്റ്‌നര്‍ കോഹ്ലിയെ പുറത്താക്കി. ലോ ഫുള്‍ടോസ് ബോള്‍ മിസ് ജഡ്ജ് ചെയ്തായിരുന്നു കോഹ്ലി വീണത്. ബോള്‍ അദ്ദേഹത്തിന്റെ ബാറ്റിന്റെ ഇടയിലൂടെ സ്റ്റംപിലേക്ക് വീണു. അടുത്ത കാലത്ത് സ്പിന്‍ Read More…

Celebrity

‘‘എന്നെ ഒരു ഇറച്ചിക്കഷണംപോലെ നോക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”-സായ് പല്ലവി

ഒരു സമയം ഒരു സിനിമ എന്ന നിലയില്‍ തന്റെ കരിയറിനെ സാവധാനത്തിലും സ്ഥിരതയിലും കൊണ്ടുപോകുന്ന അഭിനേതാക്കളില്‍ ഒരാളാണ് സായി പല്ലവി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ നായികയാകുന്ന രാമായണം വരാനിരിക്കെ ഇമേജ് കൂട്ടാന്‍ ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യാനോ പി.ആര്‍. ഏജന്‍സിയെ വെയ്ക്കാനോ ഒരുക്കമല്ലെന്ന് നടി. അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലര്‍ ഐഡിയയുമായി എത്തിയപ്പോഴും അവര്‍ അവഗണിച്ചു. 2015ല്‍ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച Read More…

Movie News

ഒട്ടും സംശയിക്കേണ്ട…പുഷ്പ ത്രീയും വരും ; അല്ലു അര്‍ജുന് പിന്നാലെ നിര്‍മ്മാതാവ് രവിശങ്കറും ഉറപ്പിച്ചു

പുഷ്പ ആദ്യ പതിപ്പ് വന്‍ ഹിറ്റായതോടെ ഡിസംബര്‍ 5 ന് പുറത്തുവരാനിരിക്കുന്ന പുഷ്പ 2 നെക്കുറിച്ചുള്ള ആകാംക്ഷ വളരെ വലുതാണ്. രണ്ടാം പതിപ്പിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ പുഷ്പ 3 യുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വരികയാണ് പുഷ്പ ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കള്‍. പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത് ആരാധകരെ ആവേശത്തിലാക്കി. ഒക്ടോബര്‍ 24ന് ഹൈദരാബാദില്‍ സിനിമയുടെ പ്രമോഷനുമായി നടന്ന പത്രസമ്മേളനത്തോടെയാണ് പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത്. ഈ വര്‍ഷമാദ്യം ബെര്‍ലിന്‍ Read More…

Movie News

തീയേറ്ററില്‍ പ്രമോഷനെത്തിയ വില്ലന്റെ കരണത്തു പൊട്ടിച്ച് പ്രേക്ഷക: വിഡിയോ വൈറൽ

അടുത്തിടെ റിലീസായ ലവ് റെഡ്ഡി എന്ന സിനിമയുടെ തിയറ്റര്‍ പ്രദര്‍ശനത്തിനിടെ വില്ലന്‍ വേഷം ചെയ്ത തെലുങ്ക് നടന്‍ എന്‍ടി രാമസ്വാമിയെ ഒരു പ്രേക്ഷക കൈകാര്യം ചെയ്തുകളഞ്ഞു. നടനെ സ്ത്രീ തല്ലുകയും ആക്രമിക്കുകയും ചെയ്തു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാമസ്വാമി പ്രധാന കഥാപാത്രങ്ങളായ അഞ്ജന്‍ രാംചേന്ദ്രയും ശ്രാവണി കൃഷ്ണവേണിയും അവതരിപ്പിച്ച ജോഡികളെ വേര്‍പെടുത്തുന്നുണ്ട്. ലവ് റെഡ്ഡി സിനിമയുടെ വിജയം ആഘോഷിക്കാന്‍ തീയറ്ററില്‍ എത്തിയപ്പോള്‍, നടനെ കണ്ട ഒരു സ്ത്രീ പ്രകോപിതയാകുകയും കോളറില്‍ കടന്നു പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. Read More…

Oddly News

അയല്‍ക്കാരുടെ വീട്ടില്‍ അതിക്രമിച്ചു കയറും; അവരുടെ ഷൂസിന്റെ മണംപിടിക്കും ; യുവാവ് ശല്യമായി…!

മുഷിഞ്ഞ ഷൂസിന്റെ മണം പിടിക്കുന്ന വിചിത്രസ്വഭാവയുള്ള യുവാവിന് അയല്‍ക്കാരുടെ വീടുകളില്‍ അതിക്രമിച്ചുകയറി ശല്യം ചെയ്യുന്നതായുള്ള പരാതിയില്‍ തടവുശിക്ഷ. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പേര് പുറത്തുവിട്ടിട്ടില്ലാത്ത 28 കാരനാണ് പിടിയിലായത്. ഗ്രീസിലെ തെസ്സലോനിക്കിയില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു ചെറിയ പട്ടണമായ സിന്ഡോസിലാണ് സംഭവം. പ്രതിയായ യുവാവിന്റെ അയല്‍ക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്റെ വീട്ടുമുറ്റത്ത് യുവാവിനെ കാണുകയായിരുന്നു. കാണുമ്പോള്‍ ഇയാള്‍ പുറത്തുവെച്ച ഷൂസ് എടുത്തു ഗന്ധം പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം ഈ സ്വഭാവവൈകല്യത്തില്‍ ഇയാള്‍ ഇതേ Read More…

Featured Good News

പ്രതിവര്‍ഷം 8 ലക്ഷം രൂപയുടെ ബിസിനസ് സംരംഭമുണ്ടാക്കാന്‍ വീട്ടമ്മയെ സഹായിച്ചത് നമ്മുടെ സ്വന്തം ചക്ക

തന്റെ വീടിനുചുറ്റും പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളാലും ചക്കത്തോട്ടങ്ങളാലും ചുറ്റപ്പെട്ട നാലര ഏക്കര്‍ സ്ഥലത്താണ് റാണി സണ്ണി തന്റെ ദിവസങ്ങള്‍ മിക്കവാറും ചെലവഴിക്കുന്നത്. കുടുംബം ഏലം വിളവെടുക്കുമ്പോള്‍, അവര്‍ പ്ലാവില്‍ നിന്നും ചക്ക വെട്ടിമാറ്റും. റാണിയെ സംബന്ധിച്ചിടത്തോളം 2017 വരെ ചക്കയ്ക്ക് വലിയ മൂല്യമില്ലായിരുന്നു. എന്നാല്‍ സ്വാശ്രയസംഘങ്ങളുടെ ഭാഗമായുള്ള ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തതോടെ സമൃദ്ധമായ വിഭവങ്ങളുടെ ഒരു സാധ്യത അവര്‍ കണ്ടെത്തി. ഈ 57-കാരി തന്റെ ‘ഈഡന്‍ ജാക്ക്ഫ്രൂട്ട് പ്രോഡക്ട്‌സി’ല്‍നിന്ന് ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് 8 ലക്ഷം Read More…

Travel

ഒന്നരവര്‍ഷമായി ഈ മലയാളി ദമ്പതികള്‍ ഇന്ത്യന്‍ റോഡുകളിലാണ്; ഒപ്പം വളര്‍ത്തു നായയും, താണ്ടിയത് 45,000 കിലോമീറ്റര്‍

ഉയര്‍ന്ന ശമ്പളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. എന്നാല്‍ യുവ ദമ്പതികളായ സംഗീതിനും കാവ്യയ്ക്കും ”തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്. യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച് തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും Read More…