ന്യൂഡല്‍ഹി: മകളും മരുമകനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ബോളിവുഡിലെ മുന്‍കാല നടി ഡിംപിള്‍ കപാഡിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയ മറുപടി വൈറലാകുന്നു. കഴിഞ്ഞദിവസം മകളുടെ കഥയില്‍ താന്‍ അഭിനയിച്ച സിനിമയായ ‘ഗോ നോനി ഗോ’ യുടെ പ്രീമിയറില്‍ പങ്കെടുക്കാന്‍ മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജ് ഫിലിം ഫെസ്റ്റിവല്‍ 2024 ന് എത്തിയപ്പോഴായിരുന്നു നടി മകള്‍ ട്വിങ്കിള്‍ ഖന്നയും ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒഴിഞ്ഞുമാറിയത്. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ചലച്ചിത്രമേളയ്ക്ക് അമ്മയുടെ Read More…
Author: Priya
നടനായത് അച്ഛനറിയാതെ അമ്മ വാങ്ങിയ കടം വീട്ടാന്‍’; 750 രൂപ ശമ്പളത്തിന് ഫാക്ടറിയില്‍ ജോലി ചെയ്തു – സൂര്യ
ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്മാരിലൊരാളാണ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള ശരവണന്‍ ശിവകുമാര്‍. ഒരു പക്ഷേ ഈ പേര് പ്രേക്ഷകര്‍ക്ക് അത്ര പരിചയം കാണില്ല. പക്ഷേ സൂര്യ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചറിയും. താന്‍ ആകസ്മികമായിട്ടാണ് സിനിമയില്‍ വന്നതെന്നും അമ്മയ്ക്കുണ്ടായിരുന്ന 25,000 രൂപയുടെ കടമാണ് തന്നെ താരമാക്കിയതെന്നും താരം പറഞ്ഞു. നടന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും ഒരു ദിവസം സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാനായിരുന്നു താരത്തിന് ആഗ്രഹം. അനുഭവം നേടാനും ബിസിനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും Read More…
ഏഴുവിക്കറ്റുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ പ്രകടനം ; ആദ്യ ഇന്നിംഗ്‌സില്‍ സ്പിന്നര്‍മാരുടെ മാജിക്
ന്യൂസിലന്റിനെതിരേയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനത്തില്‍ സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യയുടെ ആധിപത്യം. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴുവിക്കറ്റ് വീഴ്ത്തി. ബെംഗളൂരു ടെസ്റ്റില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, പൂനെയില്‍ നടന്ന ആദ്യ ദിനത്തില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ 10 വിക്കറ്റുകളും വീഴ്ത്തി. ടോപ് ഓര്‍ഡറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിവെച്ച നാശം 59 റണ്‍സിന് ഏഴുവിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷത്തിന് ശേഷം ടീമിലേക്ക് അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയാണ് Read More…
ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് തന്നെ നിരീക്ഷിക്കുന്നു; മുന്‍ കാമുകനെതിരേ യുവതി
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലെ ജീവനക്കാരനായ തന്റെ മുന്‍ കാമുകന്‍ തന്റെ ലൊക്കേഷന്‍ ട്രാക്കുചെയ്യാന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതിയുടെ പരാതി. ഇരയുടെ സുഹൃത്തും ബെംഗളൂരുവില്‍ നിന്നുള്ള ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലുമായ രൂപാല്‍ മധുപാണ് ലിങ്ക്ഡ്ഇനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പങ്കുവെച്ചത്. ഡേറ്റിംഗ് ആപ്പായ ബംബിളിലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യുന്ന യുവതിയെ അവരുടെ മുന്‍ സുഹൃത്ത് കണ്ടുമുട്ടിയതായി എംഎസ് മധുപിന്റെ പോസ്റ്റ് പറയുന്നു. അവരുടെ ബന്ധം അവസാനിച്ചതിന് ശേഷമാണ് സ്ത്രീയുടെ മുന്‍ കാമുകന്‍ അവളുടെ അക്കൗണ്ട് കണ്ടെത്തിയത്. അവളുടെ Read More…
‘ദുല്‍ഖറിനെവെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്’ ; മാപ്പുചോദിച്ച് രാംഗോപാല്‍ വര്‍മ്മ
മമ്മൂട്ടി ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും അഭിനയം പഠിക്കണമെന്നും ദുല്‍ഖറിനെ വെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞതിന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ നേരിട്ട ട്രോളിന് കയ്യും കണക്കുമില്ല. എന്നാല്‍ സത്യ സംവിധായകന്‍ ഇപ്പോള്‍ മാപ്പും പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് ദുല്‍ഖറിനെ പുകഴ്ത്തല്‍ ആണെന്ന് തന്റെ നയം കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍. 2015ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് ചിത്രം ‘ഓ കാതല്‍ കണ്‍മണി’യുടെ റിലീസ് വേളയില്‍ രാം ഗോപാല്‍ Read More…
ഒരു പണിയുമില്ല… ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നു… എന്നാലും ഈ ചൈനാക്കാരന്‍ വൈറലാണ്…!
ഒരു പണിയുമില്ലാതെ ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന ചൈനാക്കാരന്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നു. ‘സഡന്‍ ഫാന്റസി’ എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഒരു ചൈനക്കാരന്‍ പണമില്ലാതെയും ജോലിയില്ലാതെയും എങ്ങിനെ ജീവിക്കാം എന്ന കാര്യത്തിലുള്ള തന്റെ ലൈഫ് സ്‌റ്റൈല്‍ വെളിപ്പെടുത്തി ഓണ്‍ലൈനില്‍ വളരെയധികം ശ്രദ്ധ നേടുകയാണ്. സഡന്‍ ഫാന്റസി ഏകദേശം ഒരു മാസം മുമ്പ് ഡൗയിനില്‍ (ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ്) വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. വളരെവേഗം ജനപ്രിയത നേടിയ അദ്ദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് Read More…
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എന്താണ് പറ്റിയത് ? പരിശീലകനെ മാറ്റി, ഋഷഭ്പന്തിനെയും മാറ്റും?
ഐപിഎല്ലിലെ വമ്പന്‍ ടീമുകളില്‍ ഒന്നായ ഡല്‍ഹി ക്യാപിറ്റല്‍സിന് എന്താണ് പറ്റിയത് ? കഴിഞ്ഞ ഏതാനും സീസണിലെ കനത്ത തിരിച്ചടിക്ക് ശേഷം പരിശീലകനെ മാറ്റിയ അവര്‍ നായകന്‍ ഋഷഭ് പന്തിനെയും മാറ്റാനുള്ള നീക്കത്തിലാണ്. ഈ ഐപിഎല്‍ സീസണില്‍ താരം പുതിയ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഐപിഎല്‍ 2025ല്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും പന്തിനെ ടീമില്‍ നിന്നു വിട്ട് പുതിയൊരാളെ നായകനാക്കണമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റും ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ മുഖ്യ Read More…
69 സിനിമകള്‍ കൊണ്ട് വിജയ് നിര്‍ത്തില്ല ; ആറ്റ്‌ലിയുടെ സിനിമയില്‍ കൂടി അഭിനയിച്ചേക്കും
മുഴുവന്‍സമയ രാഷട്രീയക്കാരനാകാന്‍ വേണ്ടി അഭിനയജീവിതത്തിന് വിട പറയാനാണ് തമിഴ്‌സൂപ്പര്‍താരം വിജയ് യുടെ നീക്കം. 68 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വിജയ് ഒരു സിനിമയില്‍ കൂടി അഭിനയിച്ച് അഭിനയം മതിയാക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് വിജയ് എഴുപതാമത് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചേക്കുമെന്നാണ് വിവരം. .ഇന്ത്യാഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ചെയ്യാനിരിക്കുന്ന അടുത്ത സിനിമയില്‍ വിജയ് യെ കാണാനാകുമെന്നാണ് വിവരം. ഇരട്ടഹീറോകള്‍ വരുന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്താമെന്ന് വിജയ് സമ്മതിച്ചതായിട്ടാണ് വിവരം. വിജയ്യും Read More…
ബബിതഫോഗട്ടിന്റെ വന്‍വെളിപ്പെടുത്തൽ; ദംഗൽ 2000കോടി നേടി, തന്റെ കുടുംബത്തിന് ഒരു കോടി മാത്രം
ബോളിവുഡില്‍ വന്‍വിജയം നേടിയ ചിത്രമായിരുന്നു അമീര്‍ഖാന്‍ നായകനായ ദംഗല്‍. ചിത്രം 2000 കോടിയിലധികം നേടിയെന്നാണ് പരക്കെയുള്ള അഭിപ്രായം. അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം റിലീസിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ബബിതാ ഫഗോട്ട് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സിനിമ വന്‍ വിജയം നേടുകയും കോടികള്‍ വാരുകയും ചെയ്തിട്ടും തന്റെ കുടുംബത്തിന് നിര്‍മ്മാതാക്കള്‍ വെറും ഒരു കോടി Read More…









