നൈജീരിയന്‍ ബിസിനസുകാരനും ആരോഗ്യപരിപാലന പ്രൊഫഷണലുമായ കെന്‍ ഒകോറോഫോര്‍ തന്റെ ബാല്യകാല സ്വപ്നംഎന്ന പദവി അറുപതാം വയസ്സില്‍ പൂര്‍ത്തിയാക്കി. തെക്ക്-കിഴക്കന്‍ നൈജീരിയയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഒഗുട്ടയിലെ പ്രശസ്തവും പുരുഷന്മാര്‍ മാത്രമുള്ളതുമായ ‘ഇഗ്ബു സൊസൈറ്റി’യില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ധീരതയുടേയും സമൂഹ അന്തസ്സിന്റെയും അടയാളമായി നൈജീരിയയില്‍ കരുതുന്ന ‘പുലി കൊലയാളി’ ഹീറോകളുടെ ഗ്രൂപ്പാണ് ഇഗ്ബു സൊസൈറ്റി. ഈ പട്ടികയിലാണ് കെന്‍ ഒകോറോഫോറും ഉള്‍പ്പെട്ടത്. നൈജീരിയന്‍ ഗോത്രഭാഷയായ ഇഗ്‌ബോയില്‍ ‘ഒഗ്ബുവാഗു’ എന്നറിയപ്പെടുന്ന പദവി നേടാന്‍ ഒരാള്‍ ഒരു പുള്ളിപ്പുലിയെ വേട്ടയാടി കൊലപ്പെടുത്തി പ്രാദേശിക Read More…
Author: Priya
ധോണിയുടേയും ദ്രാവിഡിന്റേയും പിന്നാലെ; നിശബ്ദ വിടപറയലിന് രോഹിത് ശര്‍മ്മയും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളെ നായകന്മാരായി ആദരിക്കാറുണ്ടെങ്കിലും വിടവാങ്ങലുകള്‍ പലപ്പോഴും അവര്‍ക്ക് കയ്‌പ്പേറിയതായി മാറാറുണ്ട്. ടീമിനായി ഫോമിലായിരിക്കുമ്പോള്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ഇവരുടെ കവര്‍ ഡ്രൈവുകള്‍, ഉയര്‍ന്ന സിക്‌സറുകള്‍, വിക്കറ്റുകള്‍, മാച്ച് വിന്നിംഗ് നേട്ടങ്ങള്‍ എന്നിവയെല്ലാം പ്രകീര്‍ത്തിക്കുന്ന ആരാധകര്‍ പക്ഷേ താരങ്ങള്‍ കരിയറിന്റെ അവസാനത്തേക്ക് കടക്കുന്നതോടെ അവരുടെ കരിയര്‍ പലപ്പോഴും നിശബ്ദമായി അവസാനിക്കുന്നത്. തന്റെ റെഡ് ബോള്‍ കരിയറിന് അത്തരമൊരു അന്ത്യം നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ രോഹിത് ശര്‍മ്മ. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ Read More…
ആടുകള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും ഭീഷണി; ചെന്നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ സ്വീഡന്‍
ചെന്നായ്ക്കളുടെ എണ്ണം മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഭീഷണിയാകുന്ന നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വീഡന്‍ അവയുടെ എണ്ണം കുറയ്ക്കുന്നു. വംശനാശഭീഷണി നേരിടുന്ന ഇരപിടിയന്റെ ജനസംഖ്യ പകുതിയോളം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വീഡന്‍ വിവാദ ചെന്നായ വേട്ട ജനുവരി 2 വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. ചെന്നായ്ക്കള്‍ കന്നുകാലികള്‍ക്ക് ഭീഷണിയായി ഉയരുകയും ജീവിവര്‍ഗത്തെ കൂടുതല്‍ അപകടത്തിലാക്കുന്നുവെന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ച് ചെന്നായ കുടുംബങ്ങളെ കൊല്ലാന്‍ സ്വീഡിഷ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അതേസമയം സ്വീഡനിലെ ചെന്നായ ജനസംഖ്യ, ഇതിനകം തന്നെ സമ്മര്‍ദ്ദത്തിലാണെന്നാണ് പരിസ്ഥിതിവാദികളുടെ Read More…
‘2025’ ചൈനീസ് പുതുവത്സരം ‘പാമ്പിന്റെ വര്‍ഷം’ ; ചുവപ്പ് നിറം കൊണ്ട് വീടുകള്‍ അലങ്കരിക്കും…!
ചൈനയില്‍ ‘ചുവപ്പ്’ നിറം തീമായി വരുന്ന ‘പാമ്പുവര്‍ഷ’ ത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന ചൈനീസ് പുതുവത്സരം ‘ലൂണാര്‍ ന്യൂ ഇയര്‍’ എന്നുകൂടി വിശേഷിപ്പിക്കുന്നു. 12 വര്‍ഷം കൂടുമ്പോള്‍ വരുന്ന ചൈനീസ് രാശിചക്രത്തില്‍ 2025 ‘പാമ്പിന്റെ വര്‍ഷം’ ആയി എത്തിയിരിക്കുകയാണ്. ജനുവരി 29 മുതല്‍ ഇത്തവണത്തെ ‘പാമ്പ് വര്‍ഷം’ തുടങ്ങി. ചൈനീസ് പുരാണങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പ്പമാണ് ഇത്. ‘പാമ്പിന്റെ വര്‍ഷം’ ജ്ഞാനം, അവബോധം, പരിവര്‍ത്തനം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷങ്ങള്‍, പാരമ്പര്യങ്ങള്‍, Read More…
ഇന്ത്യന്‍ ടീമില്‍ ആകെ താളപ്പിഴ ; അടുത്ത മത്സരത്തില്‍ രോഹിത് ഉണ്ടായേക്കില്ല ; വിരാട്‌കോഹ്ലി വീണ്ടും നായകനാകുമോ?
ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയില്‍ തുടര്‍തോല്‍വികള്‍ നേരിട്ടതോടെ ഇന്ത്യന്‍ ടീമിനുള്ളിലെ കുഴപ്പങ്ങളും അഭിപ്രായഭിന്നതകളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയിലും ഗൗതം ഗംഭീറിന്റെ മുഖ്യപരിശീലകന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. സിഡ്നിയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ പല ഓപ്ഷനുകള്‍ തിരയുകയാണ്. ജൂലൈയില്‍ ഹെഡ് കോച്ചിന്റെ റോള്‍ ഏറ്റെടുത്തതു മുതല്‍ ടീമിലെ ചില കളിക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതില്‍ ഗംഭീര്‍ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. Read More…
പന്ത്രണ്ടാം ക്ലാസ്സ് മുതല്‍ തുടങ്ങിയ പ്രണയം, രഹസ്യമാക്കിവെച്ചത് 15 വര്‍ഷം ; കോവിഡ് കാലത്ത് ലിവിംഗ് ടുഗദറും
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു താന്‍ ആദ്യമായി ഭര്‍ത്താവ് ആന്റണി തട്ടിലിനെ കണ്ടതെന്നും തങ്ങള്‍ 15 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും കോവിഡ് കാലത്ത് ലിംവിംഗ് ടുഗദറില്‍ പോലുമായിരുന്നെന്നും നടി കീര്‍ത്തീസുരേഷ്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ പ്രണയകാലവും ഭര്‍ത്താവുമായി ഉണ്ടായിരുന്ന ബന്ധവും വെളിപ്പെടുത്തിയത്. ഒരു പുതുവര്‍ഷത്തിലായിരുന്നു ആന്റണി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും തന്നേക്കാള്‍ ഏഴുവയസ്സ് കൂടുതലുള്ളയാളാണ് ആന്റണിയെന്നും ആറ് വര്‍ഷമായി അവര്‍ ദീര്‍ഘദൂര ബന്ധത്തിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഡിസംബറില്‍ ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. Read More…
147 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; നടന്നത് 53 ടെസ്റ്റുകള്‍, വിജയത്തില്‍ ഇന്ത്യ രണ്ടാമത്
തകര്‍പ്പന്‍ റണ്‍-ചേസുകളോ വമ്പിച്ച വഴിത്തിരിവുകളോ ആധിപത്യമുള്ള ഇന്നിംഗ്സ് വിജയമോ ഏതുമാകട്ടെ ടെസ്റ്റില്‍ 2024ല്‍ ഉടനീളം, ആവേശകരമായ അനേകം മത്സരങ്ങളാണ് ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. പരമ്പരാഗത ശക്തികളായ ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ ഉള്‍പ്പെടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലെയും മത്സര മനോഭാവം 2024 നെ തീവ്രവും ഉയര്‍ന്നതുമായ സംഭാവനയാണ് ക്രിക്കറ്റിന് നല്‍കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിന്നിടുകയായിരുന്നു 2024 വര്‍ഷം. ടെസ്റ്റ് ക്രിക്കറ്റില്‍ 50 ലധികം മത്സരങ്ങള്‍ Read More…
10 മില്യണ്‍ പൗണ്ടിന്റെ ആഭരണങ്ങളും ബാഗുകളും മോഷ്ടിച്ചു; വിവരം നല്‍കിയാല്‍ 1.5 മില്യണ്‍ പൗണ്ട് പാരിതോഷികം
10 മില്യണ്‍ പൗണ്ട് (ഏകദേശം 12.5 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന ആഭരണങ്ങളും ബാഗുകളും മോഷണം പോയ സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1.5 ദശലക്ഷം പൗണ്ട് പാരിതോഷികം. മോഷണം പോയ ആഭരണങ്ങളില്‍ ചിലത് ഹൈ സൊസൈറ്റി ആര്‍ട്ട് കളക്ടറും മള്‍ട്ടി കോടീശ്വരനുമായ ഷഫീറ ഹുവാങ്ങിന്റെതാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കന്‍ ലണ്ടനിലെ അവന്യൂ റോഡിലെ ഒരു വീട്ടില്‍ ഡിസംബര്‍ 7 ന് മോഷ്ടാവ് അതിക്രമിച്ചുകയറിയായിരുന്നു മോഷണം. ഈ സമയം വീട്ടില്‍ താമസിക്കുന്നവര്‍ പുറത്തായിരുന്നു. 150,000 പൗണ്ട് Read More…
ഇല്യാന ഡിക്രൂസ് വീണ്ടും ഗര്‍ഭിണിയാണോ? ഇതൊക്കെ കണ്ടാല്‍ ആരാധകരുടെ സംശയം തീരുമോ?
പ്രശസ്ത തെന്നിന്ത്യന്‍ താരം ഇല്യാന ഡിക്രൂസ് വീണ്ടും ഗര്‍ഭിണിയാണോ? പുതുവര്‍ഷപ്പിറവിയില്‍ താരത്തിന്റെ വിശേഷം അറിയാന്‍ ചെന്ന ആരാധകര്‍ക്കാണ് ഈ സംശയം. 2025 ജനുവരി 1 ന് ഒരു പോസ്റ്റ് പങ്കിട്ടതിന് ശേഷം ഇലിയാന ഗര്‍ഭധാരണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് ആക്കം കൂട്ടി. ഭര്‍ത്താവ് മൈക്കല്‍ ഡോളനും മകന്‍ കോവയുമായുമുള്ള താരത്തിന്റെ ഇന്‍സ്റ്റാപോസ്റ്റുകളാണ് ആരാധകരെ കണ്‍ഫ്യൂഷനില്‍ ആക്കിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് 2024 ലെ ഓര്‍മ്മകളുടെ വീഡിയോ ആയിരുന്നു. 2024 ലെ ഓരോ മാസത്തെയും ക്ലിപ്പുകളുടെ ഒരു മൊണ്ടേജാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഒക്ടോബറില്‍ Read More…









