ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഗൗതം മേനോന്‍ മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’. സിനിമ നിങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ തിയേറ്ററുകളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഈ ജനുവരിയില്‍ ബിഗ് സ്‌ക്രീനുകളില്‍ സിനിമ എത്തും. 2025ലെ പുതുവത്സരത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ”എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍! ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് 2025 ജനുവരി 23-ന് ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍” അദ്ദേഹം എഴുതി. ഇതോടൊപ്പം , കൗതുകകരമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന Read More…
Author: Priya
ബോസിനോട് ജോലി വേണ്ടെന്ന് പറയാന്‍ മടി; പകരം നാലു കൈവിരലുകള്‍ മുറിച്ചുമാറ്റി…!
മനുഷ്യര്‍ ‘നോ’ പറയാന്‍ പഠിക്കണമെന്നതിനെ വലിയ കാര്യമായിട്ടാണ് മനശ്ശാസ്ത്രം വിലയിരുത്തുന്നത്. നോ പറയാന്‍ കഴിയാത്ത ലജ്ജാശീലരും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നും കരുതുന്നവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. നോ പറയാനുള്ള മടി കാരണം ഇഷ്ടമില്ലാത്ത ജോലിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് സ്വന്തം കയ്യിലെ നാലു വിരലുകള്‍ മുറിച്ചുമാറ്റി. ലജ്ജാശീലനായ ഗുജറാത്തി യുവാവ് ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബന്ധു കൂടിയായ ബോസിനോട് പറയാനുള്ള മടി കൊണ്ടു ചെയ്തതായിരുന്നു ഈ ഘോരകൃത്യം. ബന്ധുവിന്റെ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്ന Read More…
ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍, താജ് ഹോട്ടല്‍ പോലെ വിവാഹവേദി ; ബംഗാളിലെ അംബാനി സ്‌റ്റൈല്‍ വിവാഹം
പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള ഒരു വ്യവസായി തന്റെ മകള്‍ക്കായി കോടികള്‍ മുടക്കി നടത്തിയ ഒരു വിവാഹം വന്‍ വിവാദമാകുന്നു. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്ത വിവാഹം കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിവരം. ചടങ്ങിന്റെ പണം മുടക്കും അതിന്റെ ഉറവിടത്തെയും ചൊല്ലി വലിയൊരു രാഷ്ട്രീയ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2022ല്‍ പശുക്കടത്ത് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭം തലവന്‍ അനുബ്രത മൊണ്ടലിന്റെ അടുത്ത സഹായിയാണ് തുളു Read More…
യൂറോപ്പില്‍ ഭീകരയുദ്ധം, മഹാമാരി തിരിച്ചുവരും; 2025 നെക്കുറിച്ച് ബാബാവെംഗയും നോത്രദാമസും പ്രവചിച്ചത്
പുതിയൊരു വര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം മുഴുവന്‍ ആഹ്‌ളാദാരവങ്ങളിലും പുതിയ പ്രതീക്ഷകളിലും സന്തോഷങ്ങളിലും മുഴുകുമ്പോള്‍ വരാനിരിക്കുന്ന വര്‍ഷത്തെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ അവലോകനം ചെയ്യുകയാണ് ഭാവി പ്രവചനക്കാര്‍. വിഖ്യാത ദര്‍ശകരായ ബാബ വംഗയും നോസ്ട്രഡാമസും 2025-ലേക്ക് നടത്തിയിട്ടുള്ള പ്രവചനങ്ങളെ വ്യാഖ്യാനം ചെയ്യുകയാണ് ഒരു കൂട്ടര്‍. അതിശയകരമാം വിധം കൃത്യമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ട ഈ ഇതിഹാസ പ്രവാചകന്മാര്‍, മനുഷ്യരുമായി അന്യഗ്രഹ സമ്പര്‍ക്കം, വ്‌ളാഡിമിര്‍ പുടിനെ വധിക്കാനുള്ള ശ്രമം, യൂറോപ്പിലെ തീവ്രവാദി ആക്രമണങ്ങള്‍ എന്നിവയെല്ലാമാണ് വ്യാഖ്യാനങ്ങള്‍. നോട്രദാമസും ബാബാവംഗയും ഏകദേശം സമാനമായ Read More…
അവാര്‍ഡ് ഫംഗ്ഷനുകളെല്ലാം വെറും പി.ആര്‍. വര്‍ക്കുകള്‍; ആധികാരികതയില്ലെന്ന് നടി കൃതി സാനന്‍
അനേകം സൂപ്പര്‍ഹിറ്റുകളില്‍ നായിക ഒടിടിയില്‍ നിര്‍മ്മാതാവായി അരങ്ങേറ്റവും. 2024-ല്‍ കൃതി സനോണിന് അനേകം ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിരുന്നു. തേരി ബാത്തോ മേ ഐസ ഉല്‍ജാ ജിയയും ക്രൂവും തീയേറ്ററില്‍ അഭിനന്ദനം നേടിയപ്പോള്‍ നിര്‍മ്മാതാവായി അരങ്ങേറ്റം നടത്തിയ ‘ദോ പാട്ടി’യിലൂടെ ഒടിടി അരങ്ങേറ്റവും നിരൂപക പ്രശംസ നേടുകയും ചെയ്തു. അടുത്തിടെ പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലാബാദിയയുമായുള്ള സംഭാഷണത്തില്‍, ഇന്ത്യന്‍ അവാര്‍ഡ് ഷോകളെക്കുറിച്ച് നടി തന്റെ സത്യസന്ധമായ അഭിപ്രായം പങ്കുവെച്ചു. തൊണ്ണൂറുകളില്‍ ഇത് എങ്ങനെ വളരെ ലളിതമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാ പി.ആര്‍ വര്‍ക്കുകള്‍ Read More…
37വര്‍ഷം പഴക്കമുള്ള കേസ്; 4,365 കിലോ ഹാഷിഷ് ചട്‌നി ഡ്രമ്മില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് 20 വര്‍ഷം തടവ്
മുംബൈ: നഗരത്തിലെ പ്രത്യേക കോടതിയില്‍ കെട്ടിക്കിടക്കുന്ന ഏറ്റവും പഴയ മയക്കുമരുന്നു കേസുകളില്‍ ഒന്നില്‍ തിങ്കളാഴ്ച സാന്താക്രൂസ് വ്യവസായിയെ കുറ്റക്കാരന്നെ കണ്ടെത്തി കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 37 വര്‍ഷം പഴക്കമുള്ള കേസിലായിരുന്നു വിധി വന്നത്. 2.61 കോടി രൂപ വിലമതിക്കുന്ന 4,365 കിലോ ഹാഷിഷ് ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസ്. സുഗന്ധവ്യഞ്ജനത്തിന്റെ കയറ്റുമതിയുടെ മറവില്‍ ലണ്ടനിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രതിയായ നിതിന്‍ ഭാനുശാലി എന്ന 65 കാരന് വധശിക്ഷ നല്‍കണമെന്നായിരുന്ന പ്രോസിക്യൂഷന്‍ വാദം. Read More…
അടിയിലെ ഉരുളന്‍ കല്ലുകള്‍ പോലും സുതാര്യം, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദി, ഏതാണ് ആ നദി?
ഇന്ത്യയില്‍ നദികള്‍ക്ക് സാമ്പത്തികവും ചരിത്രപരവുമായി മാത്രമല്ല മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. ഇവിടെ നദികള്‍ ഇന്ത്യയുടെ ജീവനാഡി എന്നാണ് അറിയപ്പെടുന്നത്. കാരണം, നദികള്‍ കൃഷിയുടെയും ജലവിതരണത്തിന്റെയും പ്രധാന ഉറവിടം മാത്രമല്ല, സാംസ്‌കാരികവും ആത്മീയവുമായ വീക്ഷണകോണില്‍ കൂടി പ്രധാനമാണ്. എന്നിരുന്നാലും നദികളിലെ മലിനീകരണം മൂലം മിക്കവാറും ജലം മലിനവും കൃഷി ഉള്‍പ്പെടെ മുഴുവന്‍ ആവാസവ്യവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു. അതേസമയം ഇന്ത്യയില്‍ ശുദ്ധിയും വൃത്തിയുമുള്ള അനേകം നദികള്‍ കൂടി നമുക്കുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ ഉംഗോട്ട് നദിയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള Read More…
18വര്‍ഷത്തിനുശേഷം അമ്മയ്ക്ക് രണ്ടാംവിവാഹം നടത്തിക്കൊടുത്ത് മകന്‍ ; വികാരഭരിതമായ വീഡിയോ
തന്നെ വളര്‍ത്തിവലുതാക്കാന്‍വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മയ്ക്ക് മുതിര്‍ന്നപ്പോള്‍ മകന്റെ സ്നേഹകരുതല്‍. പാകിസ്ഥാനില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥ അമ്മയുടെ രണ്ടാം വിവാഹം നടത്തിയ മകനെക്കുറിച്ചാണ്. പ്രണയത്തിനും പുതുജീവിതത്തിനും വേണ്ടിയുള്ള രണ്ടാമത്തെ അവസരം സ്വീകരിക്കാന്‍ തന്റെ അമ്മയെ ശക്തമായി പിന്തുണച്ചതിന് ഈ യുവാവ് ഇന്റര്‍നെറ്റില്‍ പ്രശംസ നേടുന്നു. അമ്മയുടെ വിവാഹത്തില്‍ നിന്നുള്ളത് ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വൈകാരിക വീഡിയോയില്‍, അബ്ദുള്‍ അഹദ് തന്റെ അമ്മയോടൊപ്പമുള്ള വിലയേറിയ നിമിഷങ്ങള്‍ വ്യക്തമാക്കി.‘‘കഴിഞ്ഞ 18 വര്‍ഷമായി അമ്മ അവരുടെ ജീവിതം മുഴുവന്‍ Read More…
‘നിശാക്ലബ്ബില്‍ രാത്രി 2 മണി വരെ ചെലവഴിച്ചാലും അവളുടെ കയ്യില്‍ നിന്നും മോശമായി ഒന്നുമുണ്ടാകില്ല’
തിയറ്ററുകളില്‍ റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ക്കുള്ളില്‍ 2000 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പുഷ്പ ദി റൂളിന്റെ വിജയാഘോഷത്തിലാണ് അല്ലു അര്‍ജുന്‍. അതിനിടയില്‍ ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററില്‍ ഉണ്ടായ സംഭവം സിനിമയുടെയും താരത്തിന്റെയും പ്രഭയില്‍ ചെറിയ മങ്ങലുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജയിലില്‍ പോകേണ്ടി വന്ന താരം തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് കണ്ണീരോടെ താരത്തെ ആലിംഗനം ചെയ്യുന്ന ഭാര്യയുടെ രൂപം അധികമാരും മറന്നുകാണാന്‍ വഴിയില്ല. ദുഷ്‌കരമായ സമയങ്ങളില്‍ ഒപ്പം നില്‍ക്കുന്ന താരത്തിന്റെ ഭാര്യയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. കിട്ടുന്ന ഇടവേളകള്‍ ഭാര്യയ്ക്കും Read More…









