Good News

ഭര്‍തൃപീഡനം സഹിക്കാതെ ഒളിച്ചോടി ; ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ‘റോഡ്-ട്രിപ്പിംഗ് അമ്മായി’

നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അപ്പോള്‍ ടിബറ്റുകാരി സു മിന്‍ ആഗ്രഹിച്ചത്. ഒരിക്കല്‍ ഒരു ദിവസം തന്റെ ഹാച്ച്ബക്ക് വെളുത്ത ഫോക്‌സ്‌വാഗണുമായി രക്ഷപ്പെടുമ്പോള്‍ അവര്‍ ഒരിക്കലും ഒരു ‘ഫെമിനിസ്റ്റ് ഐക്കണ്‍’ എന്ന പദവി നേടാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അവര്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ‘റോഡ്-ട്രിപ്പിംഗ് അമ്മായി’ യാണ്. സെപ്തംബറില്‍ അവളുടെ കഥ ‘ലൈക്ക് എ റോളിംഗ് സ്റ്റോണ്‍’ എന്ന സിനിമയായി. വെറും പെന്‍ഷനും തന്റെ വെളുത്ത ഫോക്‌സ്വാഗണ്‍ Read More…

Crime

അടിച്ച് പൂസായി കാമുകിയുടെ കാറില്‍ നിന്നും വീണ് ഭര്‍ത്താവ് മരിച്ചു; ഭാര്യ ആവശ്യപ്പെട്ടത് 82,000 യുഎസ് ഡോളർ നഷ്ടപരിഹാരം

മദ്യപിച്ച് ലക്കുകെട്ട് കാമുകിയുടെ കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണു മരണത്തിനിരയായ പുരുഷന്റെ കാര്യത്തില്‍ നഷ്ടപരിഹാരമായി ആറു ലക്ഷം യുവാന്‍ ചോദിച്ച ഭാര്യയുടെ ഹര്‍ജി കോടതി തള്ളി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പക്ഷേ കാറില്‍ മതിയായ സുരക്ഷ പാലിക്കാതിരുന്ന കാമുകിക്ക് 60,000 യുവാന്‍ പിഴയിട്ടു. വാങ് എന്ന് പേരുള്ള യുവാവാണ് വിവാഹേതര ബന്ധത്തിന്റെ ഭാഗമായി കാമുകി ലിയുവിന്റെ കാറില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെട്ടത്. 2023 ജൂലൈയിലെ ഒരു രാത്രിയില്‍, ലിയു ഡ്രൈവ് ചെയ്യുന്നതിനിടെ Read More…

Movie News

വിജയ് സേതുപതിയുടെയും അനുരാഗ് കശ്യപിന്റെയും ‘മഹാരാജ’ ചൈനയിലും തകര്‍ക്കുന്നു

വിജയ് സേതുപതിയും അനുരാഗ് കശ്യപും അഭിനയിച്ച മഹാരാജ ചൈനയിലും വന്‍ തരംഗമുണ്ടാക്കുന്നു. 2024 നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ ചൈനീസ് തിയേറ്ററുകളില്‍ ഒരു മാസത്തിനുള്ളില്‍ 100 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനോട് അടുക്കുകയാണ്. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവായ യു ജിംഗ് തന്റെ എക്സ് (മുമ്പ് ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് ഔദ്യോഗിക അപ്ഡേറ്റ് പങ്കുവെച്ചത്. ”മഹാരാജ 2018 മുതല്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി, 91.55 കോടി രൂപയിലെത്തി. നന്നായിട്ടുണ്ട്.” Read More…

Movie News

വേര്‍പിരിയലിനുശേഷം ജീവിതം നേടാന്‍ ശ്രമിക്കുന്നവര്‍; കാതലിക്ക നേരമില്ലൈയെ കുറിച്ച് സംവിധായിക

വേര്‍പിരിയലിനുശേഷം ബന്ധങ്ങളും ജീവിതവും നേരിടാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ജയം രവിയും നിത്യാമേനോനും ഒരുമിക്കുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന് സംവിധായിക കിരുത്തിഗ ഉദയനിധി. അടുത്തയാഴ്ച റിലീസ് ചെയ്യുന്ന സിനിമ തലമുറകള്‍ തോറും വ്യത്യസ്തമായ പ്രണയം എന്ന ആശയത്തെ കേന്ദ്രീകരിക്കുന്ന ഒന്നാണെന്നും പറയുന്നു. ”പ്രണയം കാലാതീതവും സാര്‍വത്രികവുമായ ഒന്നാണ്. പ്രണയം എന്ന സങ്കല്‍പ്പം ഇന്നത്തെ തലമുറയ്ക്ക് വ്യത്യസ്തമാണ്; ഞങ്ങളുടേത് ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു, ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എന്റെ സിനിമയില്‍ ഞാന്‍ കാണിക്കാന്‍ ശ്രമിക്കുന്നത് Read More…

Lifestyle

ലിവിംഗ്ടുഗദറും പഴങ്കഥ, പുതിയ ട്രന്‍ഡ് ‘ലിവിംഗ് അപാര്‍ട്ട് ടുഗെദര്‍’; ദമ്പതികളെങ്കിലും രണ്ടിടത്ത് താമസം; ഇന്ത്യയില്‍ ഹിറ്റാകുമോ?

ഞങ്ങള്‍ ഒരേ വീട്ടിലല്ല താമസം, അതുകൊണ്ട് ഒരേ മേല്‍വിലാസങ്ങള്‍ ഉണ്ടാകണമെന്നില്ല, പക്ഷേ ഞങ്ങള്‍ വിവാഹിതരാണ്. സന്തോഷത്തോടെ ദാമ്പത്യജീവിതം നയിക്കുന്നു. പുതിയ ട്രെന്റായ ‘ലിവിംഗ് അപ്പാര്‍ട്ട് ടുഗദര്‍’ (എല്‍എടി) എന്ന ഈ ജീവിതരീതി ഇന്ത്യയിലും കൂടുതല്‍ ശ്രദ്ധനേടുന്നു. വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്ന ‘ലിവിംഗ് ടുഗദര്‍’ എല്ലാവര്‍ക്കും പരിചിതമായ ഒരു ജീവിതരീതിയാണ്. എന്നാല്‍ ഈ ആധുനിക ദമ്പതികള്‍ വിവാഹിതരാണെങ്കിലും തങ്ങളുടെ ഇഷ്ടവും താല്പര്യവുമാനുസരിച്ച് രണ്ട് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയും ജീവിക്കുകയും ചെയ്യുന്നു സ്വാതന്ത്ര്യത്തിലും സമത്വത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന Read More…

Lifestyle

ഒരു ദിവസം ശമ്പളം 48 കോടി രൂപ ! ജഗ്ദീപ് സിംഗ്, ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിയയാള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരാളുടെ സാലറി എത്ര രൂപയായിരിക്കും? എന്തായാലും ക്വാണ്ടംസ്‌കേപ്പിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ജഗ്ദീപ് സിംഗ് വാങ്ങിയതിനോളം വരില്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനായി ആഗോളതലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സിംഗ് 17,500 കോടി രൂപയാണ് വാര്‍ഷിക ശമ്പളം നേടിയത്. ഒരു ദിവസം ഏകദേശം 48 കോടി രൂപ. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററി സാങ്കേതികവിദ്യയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ജഗ്ദീപ് സിംഗ്, 2010-ലാണ് ക്വാണ്ടംസ്‌കേപ്പ് സ്ഥാപിച്ചത്. അടുത്ത തലമുറ Read More…

Movie News

നിവിന്‍പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ‘ഡീയര്‍ സ്റ്റുഡന്റ്‌സ്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ലവ് ആക്ഷന്‍ ഡ്രാമയില്‍ (2019) സ്‌ക്രീന്‍ സ്പേസ് പങ്കിട്ട നിവിനും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ഡീയര്‍ സ്റ്റുഡന്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പ് റോയിയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ നിര്‍മ്മിക്കുന്നു. ഡിയര്‍ സ്റ്റുഡന്റ്‌സില്‍ നയന്‍താര നിവിന്‍പോളിയുടെ നായികയാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനുവരി 2 ന്, നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയയില്‍ രണ്ട് പ്രധാന അഭിനേതാക്കളെ അവതരിപ്പിക്കുന്ന Read More…

Movie News

ഗെയിം ചേഞ്ചറിലെ ‘ജരഗണ്ടി’ നൃത്തച്ചുവടുകള്‍; പ്രഭുദേവ പ്രതിഫലം വാങ്ങിയില്ല

നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ മികവ് തെളിയിച്ചിട്ടുള്ള പ്രഭുദേവ എല്ലാ ഇന്‍ഡസ്ട്രികളിലെയും ഏറ്റവും തിരക്കുള്ള സിനിമാ വ്യക്തികളില്‍ ഒരാളാണ്. സിനിമയില്‍ തന്റേതായ കസേര സൃഷ്ടിച്ചിട്ടുള്ളയാളാണെങ്കിലും നൃത്തത്തിനോട് താരത്തിനുള്ള അഭിനിവേശം ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ കോറിയോഗ്രാഫി ചെയ്യാനുള്ള അവസരവും പാഴാക്കാറില്ല. ശങ്കറിന്റെ സംവിധാനത്തില്‍ രാംചരണും കിയാര അദ്വാനിയും അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ഗാനമായ ‘ജരഗണ്ടി’യുടെ നൃത്തച്ചുവടുകള്‍ വിസ്മയകരമായിട്ടുണ്ട്. ‘ഗെയിം ചേഞ്ചറി’ന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ സംവിധായകന്‍ ഷണ്‍മുഖം ശങ്കര്‍ ഈ ഗാനവുമായി ബന്ധപ്പെട്ട Read More…

Sports

രോഹിത് വിരമിച്ചാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ?

സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി 2025 ആസന്നമായിരിക്കെ ഏകദിനത്തില്‍ ടീമിനെ ആരുനയിക്കുമെന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. രോഹിത് ഇല്ലെങ്കില്‍ ബിസിസിഐക്ക് ഒരു ബാക്കപ്പ് ഓപ്ഷന്‍ ആവശ്യമാണ്. സിഡ്‌നിയില്‍ രോഹിതിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിര്‍ണ്ണായക ടെസ്റ്റ് കളിക്കുന്നതില്‍ നിന്ന് അദ്ദേഹം ഒഴിവാകാന്‍ കാരണമെന്താണെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. കോയിന്‍ ടോസില്‍, സ്റ്റാന്‍ഡ്-ഇന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ, രോഹിത് Read More…