ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ രണ്ടാമത്തെ അഭിനയ സംരംഭവുമായി എത്തുന്ന സിനിമയാണ് ‘ലവേയപ’. തെലുങ്കില്‍ ഏറെ വിജയം നേടിയ ‘ലവ് ടുഡേ’യുടെ റീമേക്കില്‍ അദ്ദേഹത്തിന് നായികയായി എത്തുന്നത്് ഖുഷി കപൂറാണ്. അതേസമയം സിനിമ വേണ്ടത്ര പ്രേക്ഷകരെ നേടുന്നില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം ആമിര്‍ഖാന്‍ നടത്തിയ ഒരു വാഗ്ദാനമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്്. റീമേക്കുകള്‍ അത്ര വിജയം നേടാത്ത കാലത്ത് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സ്വയം പ്രതിജ്ഞയെടുത്തു. സിനിമ വിജയിച്ചാല്‍ താന്‍ പുകവലി ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം Read More…
Author: Priya
ക്രിസ്മസ് ദിനത്തില്‍ പന്നികളുടെ ആക്രമണം ; വൃദ്ധയെ കൊലപ്പെടുത്തി പകുതി ഭക്ഷിച്ചു…!
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമായ ക്രിസ്മസ് ദിനത്തില്‍ ഒഹിയോയിലെ ഒരു വൃദ്ധയെ പന്നികള്‍ ആക്രമിച്ചു കൊന്ന ശേഷം ശരീരം ഭാഗികമായി തിന്നതായി റിപ്പോര്‍ട്ട്. ഒഹിയോ പടസ്‌ക്കലയിലെ മിങ്ക് സ്ട്രീറ്റിലെ 75 കാരി റെബേക്ക വെസ്റ്റര്‍ഗാര്‍ഡ് റിഗ്നിയാണ് പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഡിസംബര്‍ 25 ന് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ പടികളില്‍ ‘കാലുകളില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒഹായോയിലെ നോര്‍ട്ടനിലുള്ള അവളുടെ മരുമകളുടെ വസതിയില്‍ ക്രിസ്മസ് ദിന ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ റെബേക്ക Read More…
തല്‍ക്കാലം ഗംഭീറിന്റെ സീറ്റിന് മാറ്റമില്ല ; വിരാട്‌കോഹ്ലിയും രോഹിതും ചാംപ്യന്‍സ് ട്രോഫിയിലും ഇഗ്‌ളണ്ടിലും കളിക്കും
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന് മാത്രമല്ല ഏറ്റവും മോശമാകുകയും ചെയ്തു. പരമ്പര ഏറ്റവും പണിയായത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീറിനും ടീമിലെ മുന്‍നിര ബാറ്റര്‍മാരായ വിരാട്‌കോഹ്്‌ലിക്കും രോഹിത്ശര്‍മ്മയ്ക്കുമാണ്. ചാംപ്യന്‍സ് ട്രോഫിയും ഇംഗ്‌ളണ്ട് പരമ്പരയും വരാനിരിക്കെ ഇവരുടെയെല്ലാം സീറ്റ് ചോദ്യം ചെയ്യപ്പെടുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബിസിസിഐ അവലോകന യോഗം ചേരും, എന്നിരുന്നാലും, വലിയ മാറ്റങ്ങളൊന്നും ടീമില്‍ ഉണ്ടാകാനിടയില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തും, രോഹിത് ശര്‍മ്മയും വിരാട് Read More…
‘വിവാഹമോചന ദിനം’ എന്നാണെന്ന് അറിയാമോ? ബ്രേക്കപ്പ് ഡേ ജനുവരിയിലെ ആദ്യ തിങ്കളാഴ്ച
മനുഷ്യര്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനത്തിനായി തെരഞ്ഞെടുക്കുന്ന മാസം ഏതാണെന്നറിയാമോ? വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ജനുവരിയെന്നാണ്. ജനുവരിയിലെ ആദ്യ തിങ്കളാഴ്ചയാണ് മിക്കപ്പോഴും വേര്‍പിരിയലുകള്‍ നടക്കുന്നതെന്നും അതിനാല്‍ ജനുവരിയെ നിയമവൃത്തങ്ങളില്‍ ‘വിവാഹമോചനമാസം’ എന്നു വിളിക്കാറുണ്ടെന്നുമാണ് കണ്ടെത്തല്‍. ആ ദമ്പതികള്‍ക്ക് ജനുവരി ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനും വേര്‍പിരിയാനും ധാരാളം ദമ്പതികള്‍ വര്‍ഷാവസാനം വരെ കാത്തിരിക്കുന്നു. വര്‍ഷത്തിലെ ആദ്യ മാസം, പ്രത്യേകിച്ച് അതിന്റെ ആദ്യ പകുതിയില്‍, ഏറ്റവും ഉയര്‍ന്ന വിവാഹമോചന ഫയലിംഗുകള്‍ നടക്കാറുണ്ട്. ചിലപ്പോള്‍ Read More…
ഓണ്‍ലൈനില്‍ ട്രാഫിക്ക് കൂട്ടാന്‍ കുടുംബകലഹത്തിന്റെ വ്യാജവീഡിയോ ഉണ്ടാക്കി തരികിട ; ദമ്പതികള്‍ ഇപ്പോള്‍ തടങ്കലില്‍
ഓണ്‍ലൈനില്‍ ട്രാഫിക് കൂട്ടുന്നതിനായി കുടുംബകലഹത്തിന്റെയും ഭാര്യയെ തല്ലുന്നതിന്റെയും വ്യാജ വീഡിയോ നിര്‍മ്മിച്ച ദമ്പതികള്‍ അറസറ്റ്ില്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്‍മിങ്ങിലാണ് സംഭവം. സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വ്യാജ വീഡിയോ ഉണ്ടാക്കിയതിനെ തുടര്‍ന്ന് കാ എന്നു പേരുള്ള ഭര്‍ത്താവിനെയും ലീ എന്ന് വെളിപ്പെടുത്തിയ ഭാര്യയെയും അഞ്ച് ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലില്‍ പാര്‍പ്പിച്ചതായി മെയിന്‍ലാന്‍ഡ് ന്യൂസ് ഔട്ട്ലെറ്റ് ‘ദി പേപ്പര്‍’ റിപ്പോര്‍ട്ട് ചെയ്തു. ലൈവ് സ്ട്രീമിംഗില്‍ നിന്ന് വന്‍ ലാഭം ഉണ്ടാക്കുന്ന സെലിബ്രിറ്റികളെ പോലെ ഒരു നീക്കമായിരുന്നു Read More…
മോഹന്‍ലാലിന് പിന്നാലെ കാജലിന്റെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ; കണ്ണപ്പയില്‍ പാര്‍വ്വതിദേവിയായി കാജല്‍ അഗര്‍വാള്‍
മോഹന്‍ലാലിന് പിന്നാലെ ഇന്ത്യയിലെ വന്‍ താരനിര അഭിനയിക്കുന്ന കണ്ണപ്പയിലെ കാജല്‍ അഗര്‍വാളിന്റെ ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും പ്രഭാസും പ്രധാന താരങ്ങളാകുന്ന സിനിമയില്‍ പാര്‍വ്വതീദേവിയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി ദേവിയായി കാജല്‍ തന്റെ രൂപം പങ്കുവച്ചു. കണ്ണപ്പയുടെ ഭാഗമാകുന്നത് ‘സ്വപ്ന വേഷം’ എന്നും അവര്‍ വിശേഷിപ്പിച്ചു. പോസ്റ്ററില്‍ കാജല്‍ അഗര്‍വാള്‍ വെള്ള സാരി ധരിച്ച് കനത്ത ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ‘മൂന്നുലോകവും ഭരിക്കുന്ന മാതാവ്! തന്റെ ഭക്തരെ സംരക്ഷിക്കുന്ന ത്രിശക്തി! പവിത്രമായ ശ്രീ കാളഹസ്തി ക്ഷേത്രത്തില്‍ Read More…
മുഹമ്മദ് സലായുടെ ആ സെല്‍ഫി എന്തു സൂചനയാണ് നല്‍കുന്നത് ? താരം ലിവര്‍പൂള്‍ വിടുകയാണോയെന്ന് ആരാധകര്‍
ഇംഗ്‌ളീഷ്പ്രീമിയര്‍ ലീഗില്‍ ഇപ്പോഴത്തെ സംസാരവിഷയം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായെക്കുറിച്ചാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം ക്ലബ്ബ് വിടുമോ എന്ന ആശങ്കയാണ് ലിവര്‍പൂള്‍ ആരാധകര്‍ക്ക്. ഈ ജനുവരി കൂടി പൂര്‍ത്തിയാകുന്നതോടെ സലായുടെ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കേണ്ടതുണ്ട. താരം പുതിയ കരാര്‍ എഴുതുമോ അതോ ക്ലബ്ബ് വിടുമോ എന്നാണ് ഉറ്റുനോക്കുന്നത്. ജനുവരി ആറിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി 2-2 സമനിലയില്‍ കുടുങ്ങിയ മത്സരത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ സലാ ക്ലബ്ബിലെ സീനിയര്‍ താരങ്ങളായ നായകന്‍ വിര്‍ജില്‍ വാന്‍ജിക്കിനും പ്രതിരോധക്കാരന്‍ അലക്‌സാണ്ടര്‍ ആര്‍നോള്‍ഡിനുമൊപ്പമുള്ള Read More…
ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ചു; യുവതി 45 കാരനായ ഭിക്ഷക്കാരന്‍ കാമുകനൊപ്പം ഒളിച്ചോടി
ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് 36 കാരിയായ ഒരു സ്ത്രീ തന്റെ 45 കാരനായ ഭിക്ഷക്കാരന്‍ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള നാന്‍ഹെ പണ്ഡിറ്റ് എന്നയാള്‍ക്കൊപ്പമാണ് യുവതി പോയത്. തുടര്‍ന്ന് ഭര്‍ത്താവ് രാജു പണ്ഡിറ്റ് തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാജു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹര്‍ദോയ് ജില്ലയിലെ ഹര്‍പാല്‍പൂര്‍ പ്രദേശത്താണ് ദമ്പതികളായ രാജുവും രാജേശ്വരിയും ആറ് കുട്ടികളുമായി താമസിച്ചിരുന്നത്. 45 കാരനായ നന്‍ഹെ പണ്ഡിറ്റ് ചിലപ്പോള്‍ Read More…
വേഗപ്പോരിനിടയില്‍ നടന്‍ അജിത് കുമാറിന് ആക്‌സിഡന്റ് ; റേസിംഗ്കാര്‍ തകര്‍ന്നു, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
സിനിമയ്ക്ക് താല്‍ക്കാലിക അവധി നല്‍കി വേഗപ്പോരിലേക്ക് കടന്നിരിക്കുന്ന നടന്‍ അജിത് കുമാറിന് കാര്‍ റേസിംഗ് പരിശീലനത്തിനിടയില്‍ അപകടം. ദുബായ് ഗ്രാന്‍ഡ് പ്രീക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ നടന്‍ അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും താരം പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അതേസമയം കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. താരത്തിന്റെ പുതിയ സിനിമ വിടാമുയിര്‍ച്ചി ടീം നടന്റെ അപകടത്തിന്റെ ഒരു വീഡിയോ പങ്കിട്ടു. ഇത് പരിശീലന സെഷന്റെ ഭാഗമാണെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി 9 ന് ആരംഭിക്കുന്ന ദുബായ് ഗ്രാന്‍ഡ് പ്രീയ്ക്കായി അജിത് കുമാറിന്റെ Read More…









