Oddly News

അന്റാര്‍ട്ടിക്കയിലെ ഏറ്റവും പഴക്കമുള്ള മഞ്ഞുമല തുരന്ന് ഗവേഷകര്‍ ; രണ്ടുമൈല്‍ ദൂരത്തോളം പോയതായി സംഘം

കാലാവസ്ഥാ ഗവേഷണത്തില്‍ ഒരു അസാധാരണ നേട്ടം കൈവരിച്ച് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം. അന്റാര്‍ട്ടിക്കയുടെ അടിത്തട്ടില്‍ ഏകദേശം 1..2 ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന മഞ്ഞുമല ഏകദേശം രണ്ട് മൈല്‍ ദൂരം തുരന്നതായി സംഘം വ്യാഴാഴ്ച അറിയിച്ചു. യൂറോപ്പിലുടനീളമുള്ള 16 ശാസ്ത്രജ്ഞരും സഹായ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ‘ബിയോണ്ട് എപ്പിക്ക’ ടീമിന്റെ നാല് വര്‍ഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയാണ് ഈ പദ്ധതി അടയാളപ്പെടുത്തുന്നത്. അന്തരീക്ഷഘടന, കാലാവസ്ഥാ ചരിത്രം ഐസ് ഏജ് സൈക്കിളുകള്‍, കാലാവസ്ഥാ വ്യതിയാനത്തില്‍ അന്തരീക്ഷ കാര്‍ബണുകള്‍ വഹിക്കുന്ന പങ്ക് തുടങ്ങി Read More…

Oddly News

മകന് ഉറപ്പിച്ച പെണ്ണിനെ പിതാവ് കല്യാണം കഴിച്ചു; തകര്‍ന്ന യുവാവ് സന്യാസിയായി

വിവാഹത്തിന് തൊട്ടുമുമ്പ് പിതാവ് തന്റെ വധുവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവ് സന്യാസജീവിതം തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ആ യുവാവ് തന്റെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്, കുറച്ച് കാലം മുമ്പ് മകന് അനുയോജ്യമായ വിവാഹം ഇയാള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ പരസ്പര സമ്മതത്തെ തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിതാവും മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവതിയും തമ്മില്‍ പ്രണയത്തിലാകുകയും മകന്‍ Read More…

Sports

ആ ഓവര്‍ കഴിഞ്ഞെന്ന് യൂസ്വേന്ദ്ര ചഹല്‍ ; പക്ഷേ ഇന്ത്യന്‍ ടീമിനായി ഇനിയും ഓവറുകള്‍ ബാക്കിയുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ തകര്‍പ്പന്‍ സ്പിന്നറായ യൂസ്വേന്ദ്ര ചഹലിന് ഇപ്പോള്‍ കാലം അത്ര മെച്ചമല്ലെന്ന് തോന്നുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരം ദേശീയകുപ്പായത്തിലേക്ക് മടങ്ങിവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അതിനിടയില്‍ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീവര്‍മ്മയുമായുള്ള ദാമ്പത്യവിഷയങ്ങളും താരത്തെ വേട്ടയാടുകയാണ്. ഏതാനും നാളായി ഇരുവരും രണ്ടുവഴിയിലാണെന്ന തരത്തിലുള്ള വര്‍ത്തമാനം ആരാധകര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടായി മാറിയിട്ടുണ്ട്. ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് ആരാധകര്‍ ആദ്യം ശ്രദ്ധിച്ച കാര്യം. പിന്നാലെ രണ്ടുപേരും എതിരാളികളുടെ ഫോട്ടോകള്‍ സ്വന്തം പേജില്‍ നിന്നും Read More…

Movie News

തന്റെ ‘എമര്‍ജന്‍സി’ സിനിമ കാണാന്‍ പ്രിയങ്കാഗാന്ധിയെ ക്ഷണിച്ച് കങ്കണ

പാര്‍ലമെന്റംഗമായ നടി കങ്കണ റണാവത്ത് ഏറ്റവും പ്രതീക്ഷ വെച്ചിരിക്കുന്ന സിനിമയാണ് വരാനിരിക്കുന്ന ചിത്രം ‘എമര്‍ജന്‍സി’ സിനിമ കാണുന്നതിനായി താരം ഒരു വിവിഐപിയെ ക്ഷണിച്ചിരിക്കുകയാണ്. സിനിമാ കാണുന്നതിനായി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളും കോണ്‍ഗ്രസ് എംപിയമായ പ്രിയങ്ക ഗാന്ധി വാദ്രയെയാണ് കങ്കണ വ്യക്തിപരമായി ക്ഷണിച്ചിരിക്കുന്നത്്. ചിത്രത്തില്‍ പ്രിയങ്കയുടെ മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് ഈ ക്ഷണം ഉണ്ടായത്. ചരിത്രവനിതയെയും അവര്‍ രൂപപ്പെടുത്തിയ കാലഘട്ടത്തെയും ചിത്രീകരിക്കുന്ന കങ്കണയുടെ ഏറ്റവും വലിയ Read More…

Crime

പഴയ നാണയങ്ങള്‍ വന്‍ലാഭത്തിന് വില്‍ക്കാന്‍ നോക്കി; യുവാവിന് നഷ്ടമായത് 58.26 ലക്ഷം രൂപ

പഴയ നാണയങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വില്‍ക്കാന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 58.26 ലക്ഷം രൂപ. ഫേസ്ബുക്കില്‍ കണ്ട ഒരു പരസ്യത്തിന്റെ പിന്നാലെ പോയ മാംഗ്‌ളൂരുകാരനാണ് സൈബര്‍ കുറ്റവാളികളുടെ മോശം കളിയില്‍ കുടുങ്ങിയത്. നവംബര്‍ 25 ന്, ഫേസ്ബുക്കിലൂടെ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍, പഴയ നാണയങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങുമെന്ന് അവകാശപ്പെടുന്ന ഒരു പരസ്യം കണ്ടതോടെയാണ് മംഗളൂരുകാരന്റെ പരീക്ഷണകാലം ആരംഭിച്ചത്. ലാഭകരമായ ഓഫറില്‍ വീണ ഇയാള്‍ തന്റെ പഴയ നാണയങ്ങള്‍ വെച്ച് വന്‍ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. പരസ്യത്തില്‍ ക്ലിക്ക് Read More…

Movie News

ഒരു ബയോപിക് ചെയ്താല്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ചെയ്യുക ഈ നടനെക്കുറിച്ചുള്ള സിനിമ

സിനിമയില്‍ ഏതെങ്കിലും ഒരു ബയോപിക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യുന്ന സിനിമ നടന്‍ രജനീകാന്തിനെ കുറിച്ച് ആയിരിക്കുമെന്ന് സംവിധായകന്‍ ശങ്കര്‍. ഇന്ത്യന്‍ സിനിമകളുടെ തലവര മാറ്റിയ വമ്പന്‍ സിനിമകളുടെ സംവിധായകനായ ശങ്കര്‍ രാം ചരണ്‍ തേജയെ നായകനാക്കി ‘ഗെയിം ചേഞ്ചര്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് തന്റെ പദ്ധതി വെളിപ്പെടുത്തിയത്. ഇക്കാര്യത്തിലുള്ള തന്റെ മുന്‍ഗണനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനോടുളള തന്റെ അഗാധമായ ആരാധന ശങ്കര്‍ വെളിപ്പെടുത്തിയത്. താന്‍ എപ്പോഴെങ്കിലും ഒരു ജീവചരിത്ര സിനിമ നിര്‍മ്മിക്കാന്‍ തുനിഞ്ഞാല്‍, അത് Read More…

Sports

കോഹ്ലിയെ അങ്ങിനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ; സച്ചിനെയും സംഗക്കാരയേയും പിന്നിലാക്കാന്‍ വെറും 93 റണ്‍സ് മതി

ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വിരാട്‌കോഹ്ലിയെ സംബന്ധിച്ചിടത്തോളം വന്‍ തോല്‍വിയായിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബാറ്റ്‌സ്മാനെ പക്ഷേ ഈയൊരു കാരണംകൊണ്ട് അങ്ങിനെ എഴുതിത്തള്ളാമെന്ന് കരുതേണ്ട. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയോ ഇംഗ്‌ളണ്ട് പര്യടനമോ വിരാട്‌കോഹ്ലിയുടെ ഒരു റെക്കോഡിന് കാരണമാകും. സച്ചിന്‍ ടെണ്ടുല്‍ക്കറെയും കുമാര്‍ സംഗക്കാരയെയും പിന്തള്ളി ഏറ്റവും വേഗത്തില്‍ 14000 ഏകദിന റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡിന്റെ വക്കിലാണ് കോലി. ഇക്കാര്യത്തില്‍ ലോകത്തിലെ ആദ്യ താരമാകാന്‍ വിരാട് കോഹ്ലിക്ക് 96 റണ്‍സ് വേണം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ Read More…

Featured Oddly News

ഹിന്ദുസംഗമത്തില്‍ ലോകത്തെ ഏറ്റവും ധനികയായ സ്ത്രീയും; മഹാകുംഭമേളയ്ക്ക് ഇത്തവണ ഒരു വിവിഐപിയും

ഹിന്ദുമതത്തിലെ ഏറ്റവും പ്രാധാന്യമുള്ളതും പവിത്രവുമായ ഒത്തുചേരലുകളില്‍ ഒന്നായ മഹാ കുംഭമേള 2025 ജനുവരി 13-ന് ആരംഭിക്കും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഗംഗ, യമുനയുടെ പുരാണത്തിലെ സരസ്വതി നദികളും സംഗമസ്ഥാനത്ത് നടക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുക്കുന്ന ആത്മീയ ആഘോഷത്തില്‍ ഇത്തവണ പങ്കെടുക്കുന്ന ഒരു വിവിഐപി യുണ്ട്. ലോകത്തെ ഏറ്റവും പണക്കാരിയായ ലോറീന്‍ പവല്‍ ജോബ്‌സ്. ഇവര്‍ ജനുവരി 13 ന് പ്രയാഗ്രാജില്‍ എത്തുമെന്നും നിരഞ്ജനി അഖാരയിലെ മഹാമണ്ഡലേശ്വരനായ സ്വാമി കൈലാശാനന്ദയുടെ ക്യാമ്പില്‍ താമസിക്കുമെന്നും Read More…

Movie News

എന്റെ സിനിമകള്‍ക്ക് ഓസ്‌ക്കര്‍ കിട്ടില്ല ; കാരണം അതില്‍ ഇന്ത്യാവിരുദ്ധതയില്ല ; തങ്ങള്‍ ദേശീയവാദികളെന്ന് കങ്കണ

നല്ലതാണോ മോശമാണോ എന്നൊന്നും നോക്കാതെ വായില്‍തോന്നുന്നത് വിളിച്ചുപറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് നടിയും പാര്‍ലമെന്റംഗവുമായ നടി കങ്കണാറാണത്ത്. അതൊക്കെ ആരെയൊക്കെ ബാധിക്കുമെന്നോ എങ്ങിനെയാണ് കൊള്ളുന്നതെന്നോ നടി ആലോചിക്കാറില്ല. നടിയുടെ ഏറ്റവും പുതിയ പ്രസ്താവന ഓസ്‌ക്കറിന് തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ സിനിമകളെക്കുറിച്ചാണ്. ഇന്ത്യാ വിരുദ്ധ കണ്ടന്റുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഓസ്‌ക്കറിനായി മിക്കവാറും തെരഞ്ഞെടുക്കുന്ന സിനിമകള്‍ എന്നാണ് നടി പറയുന്നത്. ടൈംസ് നൗവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഓസ്‌ക്കറിനെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്നതെന്ന് പറഞ്ഞ കങ്കണ Read More…