Movie News

അന്ന് അജിത് ഹീരയെ മയക്കുമരുന്നിന് അടിമയെന്ന് വിളിച്ചു; പിന്നീട് പ്രണയം അവസാനിപ്പിച്ച് ശാലിനിയെ വിവാഹം കഴിച്ചു

തമിഴ് സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍, 1990 ല്‍ ‘എന്‍ വീട് എന്‍ കനവര്‍’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യ യില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ്. ആരാധകര്‍ക്കിടയില്‍ ‘തല’ (നേതാവ്) എന്നറിയപ്പെടുന്ന അജിത്തിന് ദക്ഷിണേന്ത്യയിലുടനീളം വലിയൊരു ആരാധകവൃന്ദമുണ്ട്. മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് അനുഷ്‌ക, ആദ്വിക് എന്നീ രണ്ട് കുട്ടികളുണ്ട്. അതേസമയം ശാലിനിയെ പരിചയപ്പെടുന്നതിന് മുമ്പ് നടി ഹീരാ രാജഗോപാലുമായുള്ള Read More…

Movie News

അഞ്ചുപാട്ടുകള്‍ക്കായി 75 കോടി ചെലവിട്ട സംവിധായകന്‍ ; ചിത്രീകരണവുമായി ഏഴു രാജ്യങ്ങളിലും കറങ്ങി

റിലീസിംഗിന്റെ ആദ്യദിവസം തന്നെ 100 കോടിയില്‍ എത്തുക എന്നത് പുതിയ സിനിമകളുടെ റിലീസിംഗിലെ ഒരു ട്രെന്റാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സിനിമയിലെ ഗാനരംഗം ചിത്രീകരിക്കാന്‍ മാത്രം 100 കോടി മുടക്കിയ ഒരു സംവിധായകനുണ്ട്. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ലോകപര്യടനം ഒരുക്കിയ വമ്പന്‍ സംവിധായകന്‍ ശങ്കറാണ് അത്. തമിഴ്, ഹിന്ദി ചലച്ചിത്ര വ്യവസായങ്ങളില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, പൊളിറ്റിക്കല്‍ ത്രില്ലറായ ഗെയിം ചേഞ്ചറിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറിയ ഷങ്കര്‍ എക്കാലത്തെയും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി Read More…

Health

വെറും വയറ്റില്‍ ഒരു പഴവും ഒരു ഗ്ലാസ് ചൂടുവെള്ളവും കഴിച്ചാല്‍

ചായ കുടിച്ചു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ല ഗുണം ചെയ്യില്ല. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴെ ഒരു പഴവും ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിച്ചാല്‍ നിങ്ങള്‍ ലഭിക്കുന്നതു വളരെ മികച്ച ഗുണങ്ങളായിരിക്കും. ബനാന ഡയറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോഴെയാണ് ഇതു ചെയ്യേണ്ടത്. ചൂടുവെള്ളത്തിനു ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവുണ്ട്. പ്രകൃതിദത്തമായ ഊര്‍ജം ലഭിക്കാന്‍ ഇതിലൂടെ സാധിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നത് ഏറെഗുണം ചെയ്യും. പഴം കഴിക്കുന്നതിലൂടെ ദഹനം വളരെ എളുപ്പത്തില്‍ നടക്കും. Read More…

Travel

ചൈനയിലെ ശുദ്ധജല തടാകത്തിന്റെ വിരിമാറിലൂടെ ഒരു റോഡ്; മഴക്കാലത്ത് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും

ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പോയാങ്. ഇതിന്റെ വിരിമാറിലൂടെ പോകുന്ന യോങ്വു റോഡ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ചും എല്ലാ വര്‍ഷവും മഴക്കാലത്ത്. അതുല്യമായ ദൃശ്യാനുഭവവും വെള്ളപ്പൊക്കത്തിന്റെ എല്ലാ രസങ്ങളും ഒരുമിച്ച് ചേരുന്ന വിനോദസഞ്ചാരമായി മാറുന്നതാണ് ഇതിന് കാരണം. പ്രളയകാലത്ത് പൊയാങ് തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍ ഉറപ്പുള്ളതും മിനുസമാര്‍ന്നതുമായ ഈ റോഡ് ജലനിരപ്പിന് താഴെയാകും. ഈ സമയത്ത് ഇവിടുത്തെ ഡ്രൈവിംഗ് മറ്റൊരനുഭവമാണ്. ചൈനയിലെ ഏറ്റവും പഴയ ടൗണ്‍ഷിപ്പുകളിലൊന്നായ വുചെങ്ങിനെ അയല്‍പക്കത്തെ ടൗണ്‍ഷിപ്പുകളുമായും കൗണ്ടികളുമായും ബന്ധിപ്പിക്കു Read More…

Crime

വിവാഹത്തിന് ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ നിര്‍ബ്ബന്ധം; കൊന്ന് മൃതദേഹം യുവാവ് സൂക്ഷിച്ചത് 8 മാസത്തോളം

ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് മൃതദേഹം യുവാവ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എട്ടു മാസത്തോളം. മധ്യപ്രദേശിലെ ദേവാസില്‍ നടന്ന സംഭവത്തില്‍ വിവാഹിതനായ സഞ്ജയ് പാട്ടിദാര്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആഭരണങ്ങള്‍ ധരിച്ച് കഴുത്തില്‍ കുരുക്കിനൊപ്പം കൈകള്‍ ബന്ധിച്ച നിലയില്‍ സാരി ധരിച്ച യുവതിയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച പ്രതി സഞ്ജയ് പാട്ടിദാര്‍ വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇരയായ പിങ്കി പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പോലീസ് പറഞ്ഞു. Read More…

Oddly News

ഫോളോവേഴ്സിനെ കൂട്ടാന്‍ കല്യാണനാടകം; വിവാഹം യഥാര്‍ത്ഥമാണെന്ന് അറിഞ്ഞ യുവതി വിവാഹം റദ്ദാക്കി

സോഷ്യല്‍ മീഡിയ സ്റ്റണ്ടിനെന്ന പേരില്‍ വ്യാജവിവാഹമെന്ന പേരില്‍ നടത്തിയ ചടങ്ങ് യഥാര്‍ത്ഥമാണെന്ന് മനസ്സിലാക്കിയ ഓസ്ട്രേലിയന്‍ യുവതി വിവാഹം റദ്ദാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ആളെ കൂട്ടാന്‍ നടത്തുന്ന ചടങ്ങെന്ന് വിശ്വസിപ്പിച്ച് ഇവരുടെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ അത് ഒറിജിനല്‍ വിവാഹമാണെന്ന് യുവതി അറിഞ്ഞത് ഒടുവിലായിരുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു വിധിന്യായത്തില്‍, സ്ത്രീയെ കബളിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് അംഗീകരിച്ച കോടതി വിവാഹം റദ്ദാക്കി. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം. 2023 സെപ്റ്റംബറില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് Read More…

Sports

‘ലോസ് ഏഞ്ചല്‍സ് അപ്പോകാലിപ്‌റ്റോ സിനിമയെക്കാള്‍ മോശം’ നീന്തല്‍താരത്തിന് നഷ്ടമായത് 10 ഒളിമ്പിക് മെഡലുകള്‍

കാട്ടുതീയെ തുടര്‍ന്ന് എല്ലാം കത്തിച്ചാമ്പലായ ലോസ് ഏഞ്ചല്‍സ് നഗരം അപ്പോകാലിപ്‌റ്റോ സിനിമയേക്കാള്‍ മോശമായ സ്ഥിതിയിലാണെന്നും 10 ഒളിമ്പിക്‌സ് മെഡലുകളാണ് തീയില്‍ നഷ്ടമായതെന്നും അമേരിക്കയുടെ ഇതിഹാസ നീന്തല്‍താരം ഗാരിഹാള്‍ ജൂനിയര്‍. ഹോളിവുഡ് സിനിമാനടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും അടക്കം ഒട്ടേറെ പേര്‍ക്ക് വീടുള്‍പ്പെടെ വിലപ്പെട്ട പലതും നഷ്ടമായ കാട്ടുതീയില്‍ തന്റെ ഏറ്റവും വിലപ്പെട്ട വസ്തുക്കളാണ് ഗാരി ഹാള്‍ ജൂനിയറിന് നഷ്ടമായത്. ദുരന്തബാധിതമായ പസഫിക് പാലിസേഡില്‍ വാടകവീട്ടിലായിരുന്നു ഗാരിഹാള്‍. നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ള ഏതൊരു അപ്പോക്കലിപ്സ് സിനിമയേക്കാളും 1000 മടങ്ങ് മോശമായി Read More…

Myth and Reality

വിസ്മയമായി കൊണാര്‍ക്ക് സൂര്യക്ഷേത്രം: ചരിത്രവും മിത്തുകളും കാന്തിക രഹസ്യങ്ങളും

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ പെടുന്ന ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വാസ്തുവിദ്യാ വിസ്മയങ്ങളില്‍ ഒന്നാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുഴിച്ചെടുത്തതുമായ ഇതിന്റെ കഥകളും അതിന്റെ ഡിസൈന്‍ പോലെ തന്നെ ആകര്‍ഷകമാണ്. ക്രിസ്തുവര്‍ഷം 1244-1255 നും ഇടയില്‍ കിഴക്കന്‍ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമന്‍ രാജാവ് പണികഴിപ്പിച്ച, കൊണാര്‍ക്കിലെ ക്ഷേത്രം, സൂര്യദേവന് സമര്‍പ്പിക്ക പ്പെട്ടതാണ്. അതിലെ കൊത്തുപണികള്‍ പ്രതീകാത്മകതയാല്‍ സമ്പന്നവും കലയും ശാസ്ത്രവും ഉള്‍പ്പെട്ടതുമാണ്. 24 കൊത്തുപണികളുള്ള ചക്രങ്ങളും ഏഴ് Read More…

Featured Oddly News

230.25 മില്യണ്‍ ഡോളറിന് ‘ഗ്രീന്‍ലാന്‍ഡ്’ രാജ്യം വില്‍ക്കുന്നോ? ഡെന്മാര്‍ക്കുമായി വിലപേശി അമേരിക്ക…!

ഗ്രീന്‍ലാന്‍ഡിന് എത്ര വിലവരും? ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതോടെ 2019 ലെ പഴയ ചോദ്യം വീണ്ടും ഉയരുകയാണ്. യുറോപ്യന്‍രാജ്യമായ ഡെന്മാര്‍ക്ക് ഭരിക്കുന്ന സ്വയംഭരണ പ്രദേശമായ ‘ഗ്രീന്‍ലാന്‍ഡ്’ഏറ്റെടുക്കുന്നതിനെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ആലോചിക്കുന്നു. 1867-ല്‍ റഷ്യയില്‍ നിന്നും അലാസ്‌ക്ക വാങ്ങിയതിന് സമാനമായ നീക്കമാണ് അമേരിക്ക ഗ്രീന്‍ലാന്‍ഡിന് വേണ്ടിയും നടത്തുന്നത്. ഇത് ഡന്മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിക്കുമോ എന്നാണ് ആശങ്ക 2019 ല്‍ ട്രംപിന്റെ ആവശ്യം ഡെന്മാര്‍ക്ക് നിര്‍ദ്ദയം തള്ളിയതാണ്. പക്ഷേ ട്രംപ് രണ്ടാം ടേമിലേക്ക് Read More…