Crime

പ്ലേസ്റ്റേഷന്‍ പിടിച്ചെടുത്തു ; യുകെ ജയിലില്‍ ‘ഏറ്റവും അപകടകാരിയായ ക്രിമിനല്‍’ നിരാഹാര സമരത്തില്‍

1983 മുതല്‍ ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ തടവുകാരന്‍ സെല്ലില്‍ നിന്നും പ്‌ളേസ്‌റ്റേഷന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നിരാഹാരസമരത്തില്‍. വേക്ക്ഫീല്‍ഡ് ജയിലിനു കീഴിലുള്ള ഒരു ചില്ലുകൂട്ടില്‍ പൂട്ടിയിടപ്പെട്ട കൊലയാളി റോബര്‍ട്ട് മൗഡ്സ്ലി ബ്രിട്ടന്റെ ആധുനിക ചരിത്രത്തിലെ മറ്റേതൊരു തടവുകാരനേക്കാളും അപകടകാരിയായി വിലയിരുത്തുന്നു. വര്‍ഷങ്ങളായി ആരുമില്ലാത്ത സെല്ലില്‍ തനിച്ചിട്ടിരിക്കുന്ന ഇയാള്‍ക്ക് ആറ് ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ ദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളു. അതൊഴിച്ചാല്‍ പിന്നെ റോബര്‍ട്ട് മൗഡ്സ്ലി പ്ലേസ്റ്റേഷന്‍ കളിക്കാനും ടിവി കാണാനും പുസ്തകങ്ങള്‍ വായിക്കാനും Read More…

Movie News

ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രമെഴുതുന്നു ; ആനിമലിന്റെ റെക്കോഡ് തകര്‍ത്തു…!

വിക്കി കൗശലിന്റെ ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രം രചിച്ചു. രണ്‍ബീര്‍ കപൂറിന്റെ അനിമലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ഹിന്ദി ചിത്രമെന്ന പദവി സ്വന്തമാക്കി. 23 ദിവസത്തിനുള്ളില്‍ 503.3 കോടി രൂപ സമാഹരിച്ചാണ് അനിമലിന്റെ 502.98 കോടി രൂപയുടെ റെക്കോഡ് മറികടന്നത്. ബോളിവുഡില്‍ കൗശലിന്റെ നില ഉറപ്പിക്കുന്ന സിനിമയായിട്ടാണ് മാറിയത്. ആമിര്‍ ഖാന്റെ ദംഗല്‍, യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ബോക്സ് ഓഫീസ് വമ്പന്മാരെയും ഛാവ മറികടന്നു. ദംഗല്‍ 374.43 കോടിയും Read More…

Crime

ചാംപ്യന്‍സ്‌ട്രോഫി വിജയാഘോഷം ; ദേശീയപതാക തലതിരിച്ചുപിടിച്ചു ; തെരുവില്‍ പോലീസും നാട്ടുകാരും ഏറ്റുമുട്ടി

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ വിജയം ആഘോഷിക്കുന്ന തിനിടയില്‍ പോലീസ് ദേശീയപതാക തലതിരിച്ച് പിടിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ തെരുവില്‍ പോലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി ഇന്ത്യയുടെ വിജയാഘോഷത്തിനായി തെരുവുകളിലും റോഡുകളിലും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നായിരുന്നു സംഭവം. ആഘോഷവുമായി നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഇറങ്ങിയതോടെ ഉത്തര്‍പ്രദേശിലെ തിരക്കേറിയ സഹാറന്‍പൂര്‍ റോഡില്‍ ഗതാഗതസ്തംഭനം അടക്കമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത് രംഗം Read More…

Sports

IPLന്റെ പണക്കിലുക്കം; മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തു ; ബോഷ് പാകിസ്താന്‍ സൂപ്പര്‍ലീഗിന് ബൈ പറഞ്ഞു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025ല്‍ പരിക്കുമൂലം പുറത്തായ വലംകൈയ്യന്‍ സീമര്‍ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയ താര മാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷ്. 2022 ല്‍ രാജസ്ഥാന്‍ റോയല്‍ സിന്റെ റിസര്‍വ് താരമായിരുന്നെങ്കിലും ഐപിഎല്ലില്‍ ഇതുവരെ സാന്നിദ്ധ്യം അറിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ജനുവരിയില്‍ നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025 ഡ്രാഫ്റ്റില്‍ ബോഷിനെ പെഷവാര്‍ സാല്‍മി ലേലം കൊണ്ടിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എടുത്തതോടെ ബോഷ് പിഎസ്എല്ലിനോട് വിടപറഞ്ഞു. Read More…

Sports

ചാംപ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യ കപ്പടിച്ചത് അപരാജിതരായി ; രോഹിത് ശര്‍മ്മയുടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു

ദുബായ്: ന്യൂസിലന്റിനെ ഫൈനലില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയ ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫിയില്‍ രചിച്ചത് അസാധാരണ ചരിത്രം. അപരാജിതരായി കപ്പടിച്ച ഇന്ത്യ ഐസിസി ചാംപ്യന്‍സ്‌ട്രോഫിയില്‍ മൂന്ന് തവണ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായിട്ടുമാണ് മാറിയത്. ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ തവണ ബാക്ക്-ടു ബാക്കായി രണ്ടു ഐസിസി ഇവന്റുകളില്‍ വിജയം നേടാനുമായി. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ മൂന്ന് തവണ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതേസമയം മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് ടോസ് നഷ്ടമായി. Read More…

Myth and Reality

ബാങ്കിനുള്ളിലെ മണ്ണ് കൊണ്ടിട്ടാല്‍ വീട്ടില്‍ പണമുണ്ടാകുമോ? അന്ധ വിശ്വാസം ഓണ്‍ലൈനില്‍ വ്യാപാരം

ഏറ്റവും പ്രശസ്തിയുള്ളതും ആസ്തിയുള്ളതുമായ ബാങ്കിനുള്ളിലെ മണ്ണ് വീട്ടില്‍ കൊണ്ടിട്ടാല്‍ പണമുണ്ടാകുമോ? കഠിനാദ്ധ്വാനവും ആത്മാര്‍പ്പണവുമാണ് വിജയത്തിന്റെ ഫോര്‍മുല എന്നാണ് പൊതു തത്വമെങ്കിലും ജീവിതത്തില്‍ ധനവും സമ്പത്തുമുണ്ടാകാന്‍ അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്നവരെ ലക്ഷ്യമിട്ട് ചൈനയിലെ ഓണ്‍ലൈന്‍ ഷോപ്പുകള്‍ ‘ബാങ്ക് മണ്ണ്്’ എന്ന പേരില്‍ മണ്ണുവില്‍പ്പനയും നടത്തുന്നു. പണമുണ്ടാകാന്‍ ഏറ്റവും പ്രശസ്തവും ധനികവുമായ ബാങ്കിനുള്ളിലെ മണ്ണെന്ന പേരില്‍ ഒരു കൂടിനുള്ളില്‍ മണ്ണു നിറച്ച് വില്‍പ്പന നടത്തുന്നു. ഇത് പ്രധാന ചൈനീസ് ബാങ്കുകളില്‍ നിന്ന് കുഴിച്ചെടുത്തതാണെന്നും വാങ്ങുന്നവര്‍ക്ക് സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്നുമാണ് പ്രചരണം. ‘ബാങ്ക് Read More…

Lifestyle

മൃതദേഹങ്ങളെ ഭയമില്ല, പേടിപ്പെടു ത്തുന്നത് ജീവിച്ചിരിക്കുന്നവര്‍ ; ബംഗാ ളിലെ ഏക ശ്മശാനം സൂക്ഷിപ്പുകാരി തുമ്പാദാസ്

പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ശവസംസ്‌കാര ചടങ്ങുകളില്‍ പശ്ചിമബംഗാളിലെ തുമ്പാദാസ് വ്യത്യസ്തയാണ്. പുരന്ദര്‍പൂര്‍ ശ്മശാനത്തിലെ ജോലിക്കാരിയായ അവര്‍ പശ്ചിമ ബംഗാളില്‍ മൃതദേഹം സംസ്‌ക്കരിക്കുന്ന ജോലി ചെയ്യുന്ന ഒരേയൊരു സ്ത്രീ കൂടിയാണ്. ഏറെ സന്തോഷത്തോടും ആത്മാര്‍ത്ഥത യോടും കൂടിയാണ് തുമ്പാദാസ് ഈ ജോലി നിര്‍വ്വഹിക്കുന്നത്. 2014-ല്‍ ഇതേ ശ്മശാനത്തിലെ സംസ്‌ക്കാര ചടങ്ങുകള്‍ ചെയ്തിരുന്ന പിതാവ് ബാപി ദാസിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നാണ് തുമ്പയുടെ ഈ ജോലി ആരംഭിച്ചത്. വീട്ടിലെ ദാരിദ്ര്യം നിമിത്തം പത്താം ക്ലാസിനുശേഷം തുമ്പയ്ക്ക് പഠനം ഉപേക്ഷിക്കേ ണ്ടിവന്നിരുന്നു. Read More…

Sports

ശുഭ്മാന്‍ ഗില്‍ ടിവിനടിയുമായി ഡേറ്റിംഗില്‍ ; അവ്‌നീത് കൗറിന് ട്രോള്‍ മഴ: ഊഹാപോഹങ്ങളില്‍ ആരാധകര്‍

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ശേഷം ജനപ്രിയ നടിയും സോഷ്യല്‍ മീഡിയ താരവുമായ അവ്നീത് കൗറിന് ട്രോള്‍ ചാകരയാണ്. ഇന്ത്യ ഓസ്ട്രേലിയ സെമി ഫൈനല്‍ മത്സരം ആസ്വദിക്കുന്നതായി കാണിച്ച് താരം നടത്തിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനും ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണമായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഈ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധനേടാന്‍ കാരണമായത്. അവരുടെ സ്റ്റേഡിയം സന്ദര്‍ശനത്തിന് നിലവിലുള്ള ഡേറ്റിംഗ് ഗോസിപ്പുമായി ബന്ധമുണ്ടോ എന്ന പരിശോധനയിലാണ് Read More…

Movie News

ശിവകാര്‍ത്തികേയന്‍ ജൂഡ് ആന്റണിയുടെ സിനിമയില്‍ ; പ്രതിനായക വേഷത്തില്‍ ആര്യയെത്തിയേക്കും

അടുത്ത തലമുറയിലെ സൂപ്പര്‍താരമെന്ന് ഇപ്പോഴേ വിലയിരുത്തപ്പെടുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. തമിഴില്‍ അവസരങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ നില്‍ക്കുന്ന താരം മലയാളി സംവിധായകന്‍ ജൂഡ് ആന്റണിക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ ഊഹാപോഹം. 2018 ന് ശേഷം ജൂഡ് ചെയ്യുന്ന വമ്പന്‍ സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നും കേള്‍ക്കുന്നു. സിനിമയില്‍ പ്രതിനായക വേഷത്തില്‍ ആര്യയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. എജിഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ എസ്‌കെയുടെ ഏറ്റവും സിനിമകളില്‍ ഒന്നായിരിക്കുമെന്നും കേള്‍ക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ Read More…