ഏപ്രില്‍ 17 ന് ഡല്‍ഹിയിലെ സീലംപൂരില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊന്ന സംഭവമുണ്ടായത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരനെ ആക്രമിക്കുമ്പോള്‍, 19 വയസ്സുള്ള ഒരു സ്ത്രീ സമീപത്ത് നില്‍ക്കുകയായിരുന്നു. എല്ലാം നിശബ്ദമായി നോക്കിക്കൊണ്ടു നിന്ന അവര്‍ സീലാംപൂരിലെ ‘ലേഡി ഡോണ്‍’ എന്ന് വിളിക്കപ്പെടുന്ന ‘സിക്ര ഖാന്‍’ ആയിരുന്നു. ഡല്‍ഹിയെ ഭരിക്കുന്ന ക്രൈം സിന്‍ഡിക്കേറ്റിന്റെ റാണികളായ മൂന്ന് ക്രിമിനല്‍ സുന്ദരികളില്‍ ഒരാളാണ് കൗമാരത്തിന്റെ അറ്റത്ത് നില്‍ക്കുന്ന സിക്ര. ഇക്കാലത്ത് സിക്രയെപ്പോലുള്ള സ്ത്രീകള്‍ ഡല്‍ഹിയില്‍ സംഘടിത കുറ്റകൃത്യങ്ങളുടെ Read More…
Author: Priya
ഭൂമിയില്‍നിന്ന് ഒരു നാട് മുഴുവന്‍ ഇല്ലാതാകുന്നു ! 25 വര്‍ഷത്തിനുള്ളില്‍ ടുവാലു അപ്രത്യക്ഷമാകും…!
മധ്യ പസഫിക് സമുദ്രത്തിലെ ഒരു വിദൂര ദ്വീപ് രാഷ്ട്രമായ ടുവാലു, ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. ഒരു മുഴുവന്‍ രാജ്യത്തിന്റെയും ലോകത്തിലെ ആദ്യത്തെ ആസൂത്രിത കുടിയേറ്റം നടത്താനൊരുങ്ങുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് പിടിച്ചു നില്‍പ്പ് ഭീഷണിയിലായ അവര്‍, ലോകത്തിലെ ആദ്യത്തെ ആസൂത്രിതമായ പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ്. ടുവാലുവിന്റെ ഭൂരിഭാഗം ഭൂമിയും 25 വര്‍ഷത്തിനുള്ളില്‍ വെള്ളത്തിനടിയി ലാകുമെന്നും, 11,000 പൗരന്മാരെ അതിജീവനത്തിനായി കുടിയേറാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഒന്നിലധികം പഠനങ്ങള്‍ പ്രവചിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി രണ്ട് മീറ്റര്‍ Read More…
വിവാഹമോചനം; 29 കോഴികളെ എങ്ങനെ രണ്ടായി വീതിക്കും? തര്‍ക്കം; പരിഹാരം പറഞ്ഞ് കുടുംബക്കോടതി !
വേര്‍പിരിയാനിരിക്കുന്ന ദമ്പതികള്‍ വീട്ടിലെ കോഴികളുടെ കാര്യത്തിലുണ്ടാക്കിയ തര്‍ക്കത്തില്‍ രണ്ടായി വീതിച്ചെടുക്കാനും മിച്ചമുള്ളത് ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്തി ഭക്ഷിച്ചു തീര്‍ക്കാനും തീര്‍പ്പ് കല്‍പ്പിച്ച് കുടുംബക്കോടതി. വീട്ടിലുണ്ടായിരുന്ന 29 കോഴികളുടെ കാര്യത്തിലായിരുന്നു തര്‍ക്കം. പക്ഷികളെ തുല്യമായി വിഭജിക്കാന്‍ പറഞ്ഞതിന് ശേഷം, വിവാഹമോചനം അന്തിമമാക്കുന്നതിന് മുമ്പ് അധികമുള്ളത് ‘വിടവാങ്ങല്‍ ഭക്ഷണം’ ആയി കഴിക്കാന്‍ ജഡ്ജി ഉപദേശിച്ചു. സിചുവാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ടു എന്ന സ്ത്രീയും ഭര്‍ത്താവ് യാങ്ങുമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. അവരുടെ പ്രധാന വരുമാനം കന്നുകാലി വളര്‍ത്തല്‍ Read More…
ലോകത്തെ ഏറ്റവും ധനികയായ പൂച്ചയുടെ സമ്പാദ്യം 840 കോടിരൂപ…! സാമൂഹ്യമാധ്യമത്തില്‍ 4.4 ദശലക്ഷം ഫോളോവര്‍മാര്‍
പൂച്ചകളെ എങ്ങനെ സഹായിക്കാമെന്നും സംരക്ഷിക്കാമെന്നും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യം മുന്നികണ്ടാണ് അന്താരാഷ്ട്ര പൂച്ചദിനം ഓഗസ്റ്റ് 8 ന് ആഘോഷിക്കുന്നത്. 2020 ഓഗസ്റ്റ് മുതലായിരുന്നു പ്രമുഖ പൂച്ച ക്ഷേമ ചാരിറ്റിയായ ഇന്റര്‍നാഷണല്‍ ക്യാറ്റ് കെയര്‍ അന്താരാഷ്ട്ര പൂച്ച ദിനം അടയാളപ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ ലോകത്ത് സംരക്ഷിക്കപ്പെടുന്ന പൂച്ചകളുടെ പട്ടികയില്‍ കോടീശ്വരിയായ ഒരു പൂച്ചയുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ശക്തമായ ആരാധകവൃന്ദമുള്ള ഏകദേശം 840 കോടി ആസ്തിയുള്ള അവരുടെ ജനപ്രീതി ഒരു ബിസിനസ് സാമ്രാജ്യമാണ്. കാലിഫോര്‍ണിയയിലെ കാസ് റ്റൈക്കിലുള്ള കാസ്‌റ്റൈക് അനിമല്‍ Read More…
തല്ലിക്കോ… പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ല; കാമുകി കാമുകനെ തല്ലിക്കൊന്ന് ജയിലില്‍ പോയി…!
എത്രവേണേലും തന്നെ തല്ലിക്കോളൂ…. പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ലെന്ന് വാശിപിടിച്ച കാമുകനെ തല്ലിക്കൊന്ന കാമുകിയ്ക്ക് 11 വര്‍ഷത്തെ തടവുശിക്ഷ. കാമുകന്റെ തല മനപ്പൂര്‍വ്വം ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചൈനയില്‍ നടന്ന സംഭവത്തില്‍ അജുവാന്‍ എന്ന യുവതി, ബന്ധം വേര്‍പിരിയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, കാമുകന്‍ ബന്ധം തുടരാനായി അയാളെ ഉപദ്രവിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു യുവതിയുടെ വിചിത്രമായ മൊഴി. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയുടെ തലസ്ഥാന നഗരമായ തായ്യുവാനിലെ വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു അജുവാനും അഖിയാങ് Read More…
ചൈനയിലെ ‘ബുള്‍ഡോസര്‍ ഹീറോ’ ; വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടുത്തിയത് നൂറിലധികം പേരെ ചൈന
2019 ല്‍ കേരളത്തില്‍ ഉണ്ടായ കേരളചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകരെ രക്ഷപ്പെടുത്തി നായകന്മാരായത് സംസ്ഥാനത്തെ കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സഹോദരങ്ങളായിരുന്നു. സമാനമായ ഒരു കഥ ചൈനയ്ക്കും പറയാനുണ്ട്. ‘ബുള്‍ഡോസര്‍ ഹീറോ’ എന്ന വിളിക്കപ്പെടുന്നു ഒരു ബീജിംഗുകാരന്‍ വെള്ളപ്പൊക്കത്തില്‍ തന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് 100 ലധികം പേരെ. രക്ഷപ്പെട്ടവര്‍ അദ്ദേഹത്തിന് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ബുള്‍ഡോസര്‍ ഹീറോ. ചൈനീസ് തലസ്ഥാനത്തും പ്രവിശ്യകളുടെ മറ്റുഭാഗങ്ങളിലുമായി കഴിഞ്ഞയാഴ്ച കനത്തമഴയാണ് പെയ്തത്. അതിശക്തമായ മഴയില്‍ 30 ജീവനുകള്‍ Read More…
ലോകത്തെ ഏറ്റവും നീളംകൂടിയ തൂക്കുപാലവുമായി ഇറ്റലി; 3.3 കി.മീ.നീളം; പക്ഷേ 50 വര്‍ഷമായിട്ടും പണി തീരുന്നില്ല
ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം പണികഴിപ്പിക്കാന്‍ ഇറ്റലി. സിസിലിയെ കാലാബ്രിയയുമായി ബന്ധിപ്പിക്കുന്ന 13.5 ബില്യണ്‍ യൂറോയുടെ (15.6 ബില്യണ്‍ ഡോളര്‍) ചെലവ് കണക്കാക്കുന്ന മെസീന പാലം പദ്ധതിക്ക് ഇറ്റലി അന്തിമ അനുമതി നല്‍കി. ഏകദേശം 3.3 കിലോമീറ്ററിലധികം നീളമുള്ള പാലമാണ് ആലോചിക്കുന്നത്. മെസീന കടലിടുക്ക് തൂക്കുപാലം ടോറെ ഫാരോയിലെ സിസിലിയെ വില്ല സാന്‍ ജിയോവാനിയില്‍ ഇറ്റലിയിലെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് ദ്വീപിനെ ഉപദ്വീപുമായി നേരിട്ട് ബന്ധിപ്പിക്കും. ട്രാന്‍സ്-യൂറോപ്യന്‍ ഗതാഗത ശൃംഖലകളുടെ ബെര്‍ലിന്‍-പലേര്‍മോ റെയില്‍വേ അച്ചുതണ്ടിന്റെ Read More…
കൗമാരക്കാരില്‍ അമ്മമാര്‍ കൂടുന്നു; 15 വയസ്സുള്ള കുട്ടികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വാങ്ങാന്‍ അനുവദിച്ച് ഈ രാജ്യം
കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭിണികളാകുന്ന സാഹചര്യത്തെ തുടര്‍ന്ന് ഗര്‍ഭനിരോധന ഉറകള്‍ വാങ്ങാനുള്ള പ്രായപരിധിയില്‍ കുറവ് വരുത്തി ആഫ്രിക്കന്‍ രാജ്യം. കൗമാരം പിന്നിടുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ഗര്‍ഭധാരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 ല്‍ നിന്ന് 15 ആയി കുറയ്ക്കുന്ന ഒരു ആരോഗ്യ സംരക്ഷണ ബില്‍ റുവാണ്ടയിലെ നിയമനിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച പാസാക്കി. രാജ്യത്തെ ഉയര്‍ന്ന കൗമാര ഗര്‍ഭധാരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതികരണമായാണ് ഈ നീക്കം. റുവാണ്ടയിലെ 13 ദശലക്ഷം Read More…
വെള്ളമടിച്ചു കോണ്‍തെറ്റി, ഫോണ്‍ വെള്ളത്തില്‍ വീണു; കടലില്‍ ചാടിയയാള്‍ നീന്തിനിന്നത് നാലര മണിക്കൂര്‍…!
വെള്ളത്തില്‍ വീണുപോയ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടെടുക്കാന്‍ കടലില്‍ ചാടിയയാളെ നാലര മണിക്കൂര്‍ കടലില്‍ ഒഴുകിനടന്ന ശേഷം രക്ഷപ്പെടുത്തി. കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചുപോയ സംഭവത്തില്‍ ജപ്പാന്‍കാരനായ 27 കാരനാണ് രക്ഷപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് നടത്തിയ സാഹസത്തില്‍ മലര്‍ന്നുകിടന്ന് ഒഴുകുന്ന നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതും. ജൂലൈ 27 നായിരുന്നു സംഭവം. ജപ്പാന്റെ തെക്കന്‍ഭാഗമായ ഹോംഷു ദ്വീപിലെ ഒകയാമാ പ്രീഫക്ചറിലെ കുരാഷികിയില്‍ നിന്നുള്ള യുവാവ് കുരാഷികി പോര്‍ട്ട് ബ്രിഡ്ജിലിരുന്നു മദ്യപിക്കുമ്പോഴായിരുന്നു ഫോണ്‍ താഴെപ്പോയത്. അര്‍ദ്ധരാത്രിയില്‍ രാത്രിയിലെ പ്രകൃതിസൗന്ദര്യം പകര്‍ത്തുന്നതിനിടയില Read More…









