ആര്‍കെ പുരത്തിന് സമീപം നിങ്ങള്‍ എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, ഭികാജി കാമ പ്ലേസ് എന്ന ബോര്‍ഡ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ജനപ്രിയ പ്രദേശമാണിത്, പക്ഷേ ഇത് സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളുള്ള ഒരു വാണിജ്യ കേന്ദ്രം മാത്രമല്ല. മാഡം ഭികാജി റുസ്തം കാമയെന്ന വനിതാ സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ആദ്യത്തെ ഇന്ത്യക്കാരിയായ അവര്‍ 1936 ഓഗസ്റ്റ് 13നായിരുന്നു മരണമടഞ്ഞത്. 1907 ഓഗസ്റ്റ് 21 ന് Read More…
Author: Priya
‘എന്റെ മുഖം ടീ-ഷർട്ടിൽ പ്രിന്റ് ചെയ്ത് എന്നെ എതിർക്കാൻ പ്രിയങ്ക ഗാന്ധി ആരാണ്’ വോട്ടര്‍പട്ടികയിലെ ‘124’കാരി മിന്റ ദേവി ചോദിക്കുന്നു
പട്‌ന: വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ മിന്റദേവിയുടെ ചിത്രവും വിവരവും ഉയര്‍ത്തിക്കാട്ടി പ്രതിഷേധവുമായി വന്നതിന് പിന്നാലെ ബീഹാറിലെ ഗ്രാമീണ വനിതയ്ക്ക് അപ്രതീക്ഷിത ജനപ്രീതി. ബീഹാറിലെ സിവാനിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ നിന്നുള്ള മിന്റ ദേവിക്കാണ് അസാധാരണമായ പ്രശസ്തിയുണ്ടായത്. പക്ഷേ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ മുഖമായി മാറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ രാജ്യവ്യാപകമായി കിട്ടിയിരിക്കുന്ന പ്രശസ്തിയില്‍ അതൃപ്തയാണ് മിന്റ. കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധി വാദ്രയും സംഘവും മിന്റയുടെ മുഖം ആലേഖനം ചെയ്ത ടീ-ഷര്‍ട്ടുകള്‍ ധരിച്ചതോടെ അവരുടെ പേര് വാര്‍ത്തകളില്‍ Read More…
റസ്റ്റൊറന്‍റിലെത്തി മൂക്കുമുട്ടെ തട്ടി; 23,000 രൂപ ബില്‍ കൊടുക്കാതെ മുങ്ങി; യുവാക്കള്‍ക്കായി തിരച്ചില്‍- വീഡിയോ
ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം 23,000 രൂപയുടെ ബില്‍ നല്‍കാതെ ഇറങ്ങിയോടിയെന്ന് പരാതി. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണിലുള്ള സാഫ്രോണ്‍ റെസ്റ്റോറന്റില്‍ നിന്ന് നാലുപേര്‍ ഇറങ്ങിയോടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റെസ്റ്റൊറന്‍റിലെ സുരക്ഷാ ജീവനക്കാരനെ തട്ടിമാറ്റിയിട്ടാണ് സംഘം കടന്നുകളഞ്ഞത്. ദി ഇന്‍ഡിപെന്‍ഡന്റ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 4 നായിരുന്നു സംഭവം നടന്നത്. ഫേസ്ബുക്കില്‍ റെസ്റ്റോറന്റ് പങ്കിട്ട ക്ലിപ്പില്‍, പുരുഷന്മാര്‍ റെസ്റ്റോറന്റില്‍ പ്രവേശിച്ച് ഭക്ഷണ ഓര്‍ഡറുകള്‍ നല്‍കുന്നതായി കാണിക്കുന്നു. മറ്റൊരു വീഡിയോയില്‍ അവര്‍ മേശ വിട്ട് റെസ്റ്റോറന്റിന്റെ Read More…
സിംഹത്തിന് തിന്നാന്‍ വളര്‍ത്ത് മൃഗങ്ങളെ ചോദിച്ചു ; ഒരു വീട്ടുകാരി നല്‍കിയത് മകളുടെ പ്രിയപ്പെട്ട കുതിരയെ
സിംഹങ്ങളെ പോറ്റാന്‍ വഴിയില്ലാതെ നാട്ടുകാരില്‍ നിന്നും മൃഗങ്ങളെ ആവശ്യപ്പെട്ട മൃഗശാലയ്ക്ക് ഒരു ഡാനിഷ് അമ്മ നല്‍കിയത് സ്വന്തം മകളുടെ വളര്‍ത്തുകുതിരയെ. വീട്ടില്‍ ആവശ്യമില്ലാത്ത മൃഗങ്ങളെ സംഭാവന ചെയ്യാന്‍ മൃഗശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. വീട്ടില്‍ തള്ളാന്‍ വെച്ചിരിക്കുന്ന കോഴികള്‍, മുയലുകള്‍, ഗിനി പന്നികള്‍ തുടങ്ങിയവയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൃഗശാല ആവശ്യപ്പെടുകയായിരുന്നു. വിവാദത്തിന് പിന്നാലെ, 44 വയസ്സുള്ള ഒരു ഡാനിഷ് സ്ത്രീ തന്റെ മകളുടെ 22 വയസ്സുള്ള കുതിരയെ സിംഹങ്ങളെ പോറ്റാന്‍ ആല്‍ബോര്‍ഗ് മൃഗശാലയ്ക്ക് ദാനം ചെയ്തതായി വെളിപ്പെടുത്തി. 2020 Read More…
റൊണാള്‍ഡോയുടെ കാമുകി ജോര്‍ജ്ജീന ധരിച്ച വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ കണ്ണുതള്ളും…!
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരവും ആഗോള കായിക താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ദീര്‍ഘകാല കാമുകി ജോര്‍ജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തി. റൊണാള്‍ഡോ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ അതിഗംഭീര മോതിരത്തിന്റെ ചിത്രം ജോര്‍ജിന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 5 സെന്റീമീറ്ററിലധികം നീളമുള്ള മോതിരത്തിന്റെ വില കേട്ടാല്‍ കണ്ണു തള്ളും. മോതിരത്തിലെ പ്രധാന ഓവല്‍ വജ്രം 25-30 കാരറ്റിന് ഇടയിലാകാമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റ് വിദഗ്ധര്‍ ഇത് കുറഞ്ഞത് 15 കാരറ്റ് ആണെന്ന് നിര്‍ദ്ദേശിക്കുന്നു. ജ്വല്ലറി ഫ്രാങ്ക് Read More…
ജോലിയില്ലേ? വിഷമിക്കേണ്ട, വ്യാജ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതായി ‘അഭിനയിക്കാം’! പണം നൽകണം
സാമൂഹ്യ അന്തസ്സും പദവിയുമൊക്കെ നിലനിര്‍ത്താനായി മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ എന്തൊക്കെ ചെയ്യാനാകും? പണം സമ്പാദിച്ച് വലിയ സമ്പത്തുണ്ടാക്കുക, ബിസിനസില്‍ കഠിനാദ്ധ്വാനം ചെയ്യുക, അതുമല്ലെങ്കില്‍ നിശ്ചയദാര്‍ഡ്യത്തോടെ ഒരു ജോലി നേടിയെടുക്കുക ഇതൊക്കെയായിരിക്കും. എന്നാല്‍ ജോലിയുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായി അഭിനയത്തിന് കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കുന്നത് കേട്ടിട്ടുണ്ടോ? തൊഴിലില്ലായ്മ പെരുകി വരുന്ന ചൈനയില്‍ സ്ഥാപനത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കി അവരുടെ ഓഫീസില്‍ സ്‌പേസ് വാടകയ്ക്ക്് കണ്ടെത്തുന്ന പ്രവണത കൂടുകയാണ്. ബീജിംഗ്, ഷാങ്ഹായ്, ഷെന്‍ഷെന്‍ എന്നിവിടങ്ങളിലും തായ്യുവാന്‍ പോലുള്ള Read More…
ഈ യാചകന്‍ മാസം സമ്പാദിക്കുന്നത് 60,000 രൂപ, ആസ്തി 7.5 കോടി രൂപ…!
സാധാരണഗതിയില്‍ ഏറ്റവും ദരിദ്രരായി കണക്കാക്കപ്പെടുന്നത് ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തെരുവില്‍ ഭിക്ഷ യാചിക്കുന്നവരെയാണ്. എന്നാല്‍ അച്ചടക്കവും സ്ഥിരോത്സാഹവും സമര്‍പ്പിതമായ ജീവിതവുമുണ്ടെങ്കില്‍ ആര്‍ക്കും പണക്കാരനായി മാറാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈ സിഎസ്ടി യിലെ ഭാരത് ജയിന്‍സിന്റെ ജീവിതം. നിശ്ചയദാര്‍ഡ്യം നിങ്ങള്‍ എവിടെ തുടങ്ങുന്നു എന്നത് പ്രധാനമാണെന്നും അങ്ങിനെ വന്നാല്‍ അപ്രതീക്ഷിത വഴികളിലൂടെ സാമ്പത്തികവിജയം നിങ്ങളെ തേടിവരുമെന്നും അദ്ദേഹത്തിന്റെ കഥ തെളിയിക്കുന്നു. യാചകജോലിയില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് കോടീശ്വരനായി മാറിയ ഭാരത് ജെയിന്‍സിന്റെ ജീവിതം മറ്റൊരു രീതിയില്‍ മനുഷ്യര്‍ക്ക് Read More…
ജെയിംസ് കെച്ചലിന് മുന്നില്‍ 30,000 മൈലും 9 മാസവും ; കരയിലും വായുവിലും ലോകം ചുറ്റി, ഇനി കടല്‍ കൂടി കടന്നാല്‍ ഓ കെ…!
ഇംഗ്‌ളീഷുകാരന്‍ ജെയിംസ് കെച്ചലിനെ കാത്തിരിക്കുന്നത് ഒമ്പത് മാസത്തെ ജലയാത്രയാണ്. ഹാംഷെയറിലെ ഒരു തുറമുഖത്ത് നിന്ന് ഒരു പായ് വഞ്ചിയില്‍ യാത്ര ആരംഭിക്കുന്ന അദ്ദേഹം കരയിലും, വായുവിലും, കടലിലും ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വ്യക്തിയാകാന്‍ വെറും 30,000 മൈല്‍ മാത്രം ദൂരമാണ് ഇനി മുന്നിലുള്ളത്. സൈക്കിളില്‍ കരയിലും വിമാനമാര്‍ഗ്ഗം വായുവിലും ലോകം കീഴടക്കിയ അദ്ദേഹത്തിന് ഇനി ബാക്കിയുള്ളത് ജലത്തിലൂടെയുള്ള ഉലകം ചുറ്റലാണ്. അതിനായി അദ്ദേഹം പായ്‌വഞ്ചിയില്‍ തനിച്ച് യാത്ര തുടങ്ങിയിരിക്കുകയാണ്. ഹാംപ്‌ഷെയറില്‍ നിന്നും തെക്കോട്ട് കാനറി ദ്വീപുകളിലെ Read More…
ഒരു അപകടമരണം പോലുമില്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നഗരം; നഗരപാലകര്‍ ചെയ്ത സൂത്രം ഇതായിരുന്നു…!
ഈ വര്‍ഷം അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവര്‍ സ്‌നേഹിച്ച ഒരാള്‍ അപകടത്തില്‍ മരിച്ചെന്ന് കേള്‍ക്കേണ്ടി വന്നില്ല. റോഡപകടങ്ങളുമായി ബന്ധപ്പെട്ട ഒരു മരണം പോലും റിപ്പോര്‍ട്ട്് ചെയ്യാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ലോകത്തെ തിരക്കേറിയ ഒരു നഗരം. നൂറുകണക്കിന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹെല്‍സിങ്കിയാണ് 12 മാസമായി ഈ നേട്ടം കൊയ്തത്. നഗരത്തിലെ കൊണ്ടൂല ജില്ലയില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനുശേഷം ജൂലൈയില്‍ അവസാനിച്ച കഴിഞ്ഞ 12 മാസത്തിനിടെ, ഒരു ഗതാഗത മരണം പോലും ഉണ്ടായില്ല. കുറഞ്ഞ വേഗത Read More…









